Chapter Title : അമ്മയും ഒരു സ്ത്രീ ആണ് എന്ന തിരിച്ചറിവ് [Achu]
അറിയുന്നത്. വീടിന്റെ ഉള്ളിൽ മൊത്തം അലങ്ങോലപ്പെട്ട് കിടപ്പാണ്. ഒരു കിടപ്പുമുറിയെ ഉള്ളു അവിടെ ആണ് ശ്രീധരേട്ടൻ കിടക്കുന്നത് ഒരു ഹാൾ ഒരു കിച്ചൻ പിന്നെ ഒരു സാധങ്ങൾ കൂട്ടിയിട്ട് ഒരു മുറിയും. അത് വൃത്തിയാക്കി ഒരു കട്ടിൽ ഇട്ടാൽ ഒരു ബെഡ്റൂം കൂടി ആകാം ആ മുറി എന്ന് എനിക്ക് തോന്നി. പുറത്ത് മേൽക്കൂര ഇല്ലാത്ത ഒരു കുളിമുറിയും ഒരു ടോയ്ലെറ്റും ഉണ്ട്. അതിന്റെ വാതിലുകൾ ഒകെ പേരിനു വേണ്ടി മാത്രം. മൊത്തത്തിൽ ദാരിദ്ര്യം അവിടെ നിഴലിച്ചു നിന്നു. ഞങ്ങൾക്കു വേണ്ടി നേരത്തെ എന്ന വണ്ണം ആ ബെഡ്റൂം മാത്രം വൃത്തിയായി കിടന്നു എന്ന് എനിക്ക് തോന്നിപോയി. അതോ ഇനി ശ്രീധരേട്ടൻ കിടപ്പു മുറി മാത്രെ വൃത്തിയായി നോക്കുക ഉള്ളോ എന്ന് വരെ ചിന്തിച്ചു. അവിടെ ഒരു റോപിൽ ചേട്ടന്റെ തുണികൾ കൂട്ടി ഇട്ടിരുന്നു. എന്നോടും അമ്മയോടും അവിടെ ആ മുറിയിൽ ഇന്ന് വിശ്രമിച്ചോളൂ എന്ന് പറഞ്ഞു. കുളിക്കണമെങ്കിൽ പോയി കുളിക്കാൻ ഞങ്ങളോട് പറഞ്ഞു. പക്ഷെ മാറി ഉടുക്കാൻ എനിക്കും അമ്മയ്ക്കും വേറെ തുണികൾ ഇല്ലായിരുന്നു.
അമ്മ എന്നെയെയും കൊണ്ട് പുറത്തെ ബാത്റൂമിൽ പോയി അമ്മ തന്നെ കിണറിൽ നിന്നും വെള്ളം കോരി എന്നോട് കുളിക്കാൻ ആവശ്യപ്പെട്ടു. ഞാൻ ഇട്ടിരുന്ന ഷർട്ടും പാന്റ്സ് ഒകെ അഴിച്ചു ശ്രീധരേട്ടൻ തന്ന ഒരു തോർത്തു ഉടുത്തു നിന്നു കുളിച്ചു. കുളി കഴിഞ്ഞു എന്നോട് അകത്തു പൊക്കോളാൻ പറഞ്ഞിട്ട് അമ്മ ആ ബാത്റൂമിൽ കയറി ദേഹം ഒക്കെ വെള്ളം വെച്ച് തുടച്ചു. മുഖം കൈ കാലുകൾ ഒകെ സോപ്പ് ഇട്ടു കഴുകി.
💬 Comments
View all comments