Chapter Title : അമ്മയും ഫ്രെണ്ട്സും [Ramzy]
അവിടെ വേറെ ജോലികിട്ടി, മോൻ അപ്പൻ്റെ കൂടെ ഇവിടെ നിന്നോളൂ” എന്നും അമ്മ പറഞ്ഞത് ഞാൻ ഓർക്കുന്നു. അന്ന് പോയ പോക്കാണ്. പിന്നെ അപ്പൻ മരിച്ചിട്ടാണ് വന്നത്.
അന്നത്തെ വഴക്കോട് കൂടി അവർ തമ്മിൽ അത്ര അടുപ്പത്തിൽ അല്ലായിരുന്നു. അമ്മ കൂടുതലും എന്നെയാണ് വിളിക്കാറ്. ഒരു ദിവസം ഞാൻ എന്താണ് അമ്മക്ക് പുതിയ ജോലി എന്ന് ചോദിച്ചപ്പോ മോഡലിംഗ് കമ്പനി ഓഫീസിൽ ആണെന്ന് പറഞ്ഞു.
നേഴ്സ് ആയ അമ്മ എന്തിനാ ആ കമ്പനിയിൽ ജോലിക്ക് പോണേ എന്ന് ചോദിച്ചപ്പോൾ നല്ല ശമ്പളം ഉണ്ടെന്ന് പറഞ്ഞു. ആ കാരണം ആണ് വഴക്ക് ആയത്. നല്ല ജോലിയാണെങ്കിൽ എന്തിന് വഴക്ക് കൂടണം. ഞാൻ അന്ന് കുറെ ആലോചിച്ചു.
അന്ന് പോയതിൽ പിന്നെ അമ്മ കൂടുതൽ പൈസ അയക്കാൻ തുടങ്ങിയിരുന്നു. അതും വരുന്നത് എൻ്റെ അക്കൗണ്ടിൽ. അപ്പൻ അത് കൊണ്ട് കടങ്ങൾ എല്ലാം തന്നെ വീട്ടിയിരുന്നു. അമ്മക്ക് USA യിൽ പോകാൻ വേണ്ടി വന്ന കടം വരെ അതുകൊണ്ട് വീട്ടി.
അപ്പനെ വിളിക്കില്ല എങ്കിലും ആഴ്ചയിൽ മൂന്ന് നാല് തവണ അമ്മ എന്നെ വിളിക്കും. എപ്പോഴും നല്ല സന്തോഷത്തിൽ ആണ് അമ്മ. അങ്ങനെ ഇരിക്കെയാണ് അപ്പൻ ഒരു ആക്‌സിഡന്റിൽ മരിച്ചത്.
പറയത്തക്ക ബന്ധുക്കൾ ഒന്നുമില്ല, ഞാനാണേൽ ഒറ്റ മോനും. അങ്ങനെ ചടങ്ങിന് വന്ന അമ്മ എന്നെ അമേരിക്കയിലേക്ക് കൊണ്ട് പോകാൻ തീരുമാനിച്ചു. ആ സമയം ഞാൻ പണ്ട്രണ്ടാം ക്ലാസ്സ് കഴിഞ്ഞു 18 വയസ് എത്തി നിൽക്കുകയാണ്. ഇനി അവിടെ കോളേജിൽ പഠിപ്പിക്കാം എന്ന് അമ്മ പറഞ്ഞു.
അങ്ങനെ ഓരോന്നും ആലോചിച്ചു ഇരുന്നു.
💬 Comments
View all comments