0%

Chapter Title : അമൃതകിരണം 13 [Meenu]

Author : Meenu Read All Parts 25998

അനു: എസ് മൈ ബേബി....

ധന്യ: നീ ഇങ്ങു വന്നേ...

അനു: ഹാ ഇതാ വരുന്നു....

അനു ധന്യയുടെ ഫ്ലാറ്റ് ൽ എത്തി.

അനു: എന്താണ് മോളെ?

ധന്യ: ഡീ മറ്റേ ആ അശ്വിൻ്റെ ഫോള്ളോവെർസ് ലിസ്റ്റ് ൽ നീ ഉണ്ടല്ലോ.

അനു: അപ്പോൾ അവൻ നിനക്കും അയച്ചു അല്ലെ റിക്വസ്റ്റ്.

ധന്യ: ഹാ... ഞാൻ നോക്കിയപ്പോൾ നീയും അമ്മു ഉം മ്യൂച്വൽ ആണ്.

അനു: ഞാൻ ഇന്ന് രാവിലെ ആണ് റിക്വസ്റ്റ് കണ്ടത്. കണ്ടപ്പോൾ എനിക്ക് ആളെ മനസിലായി. ഞാൻ accept ചെയ്തു. നിന്നോട് ഇങ്ങോട്ട് വരുമ്പോൾ പറയാം എന്ന് വിചാരിച്ചു ഇരിക്കുവാരുന്നു. കൂടുതൽ ഞാൻ തപ്പിയും ഇല്ല. പക്ഷെ അമ്മു ഉണ്ടെന്നു ഞാൻ കണ്ടില്ല.

ധന്യ: (അപ്പോൾ അവൻ ഇവൾക്ക് ഇപ്പോൾ ആണ് റിക്വസ്റ്റ് അയച്ചത്) ഉണ്ട്. അമ്മു ഉണ്ട്.

അനു: അപ്പോൾ അവളും accept ചെയ്തു. നീ accept ചെയ്തില്ല?

ധന്യ: പിന്നെ എനിക്ക് വേറെ പണി ഇല്ലേ?

അനു: ഒരു ചേഞ്ച് ആരാണ് ഇഷ്ടപ്പെടാത്തത് ബേബി....

ധന്യ: പോടീ...

അനു: പക്ഷെ അമ്മു accept ചെയ്തു എന്നത് ഒരു കാര്യം ആണല്ലോ.

ധന്യ: ഞാൻ അവളെ വിളിക്കട്ടെ...

അനു: ഹാ വിളിക്ക്.

ധന്യ അമ്മു നെ വിളിച്ചു...

അനു: (ധന്യയുടെ പതിയെ) ഡീ സ്പീക്കർ ൽ ഇട്.

അമ്മു: ധന്യ...

ധന്യ: നീ എവിടെ?

അമ്മു: ഞാൻ എവിട പോവാൻ? ഞാൻ ബാങ്കിൽ.

ധന്യ: നീ ഫ്രീ ആണോ? ഞാൻ ഒരു കാര്യം ചോദിയ്ക്കാൻ വിളിച്ചതാ.

അമ്മു: ഹാ നീ പറ....

💬 Comments

View all comments