Chapter Title : അമൃതകിരണം 15 [Meenu]
എനിക്ക് എന്തോ നിൻ്റെ നോട്ടം താങ്ങാൻ പറ്റുന്നില്ല.
കിരൺ അവളെ തൻ്റെ ഇടതു കൈ കൊണ്ട് പിടിച്ചു അവളുടെ നെറ്റിയിൽ ചുംബിച്ചു. അമ്മു കണ്ണടച്ച് പിടിച്ചു കൊണ്ട് അവൻ്റെ ചുംബനം ഏറ്റു വാങ്ങി.
അടർന്നു മാറിയ കിരൺ ൻ്റെ കണ്ണുകളിലേക്ക് നനവാർന്ന കണ്ണുകളാൽ അമ്മു മുഖം ഉയർത്തി നോക്കി. അവളുടെ ചുണ്ടുകളിൽ വിറയൽ രൂപം കൊണ്ടു. കണ്ണിലെ കൃഷ്ണമണികൾ പരൽ മീനുകൾ പോൽ ചലിച്ചു കൊണ്ടിരുന്നു.
കിരൺ: എന്താ ഡീ അമ്മു...
കിരൺ അവളുടെ മുഖം പിടിച്ചുയർത്തി അവളുടെ വിറ പൂണ്ട ചുണ്ടുകളിലേക്ക് അമർത്തി ചുംബിച്ചു. വീണ്ടും അമ്മു ൻ്റെ കണ്ണുകൾ കൂമ്പി അടഞ്ഞു. പതിയെ അവളുടെ ചുണ്ടുകൾ വിടർന്നു അവൻ്റെ ചുണ്ടുകൾക്കായി വഴിയൊരുക്കി. ഇരുകണ്ണുകളുടെയും കോണുകളിൽ നിന്ന് നിർവൃതിയുടെ കണ്ണുനീർ തുള്ളികൾ പുറത്തേക്ക് ഒഴുകി ഇറങ്ങി. അവളുടെ വിടർന്നു വിറയ്ക്കുന്ന തളിർ ചുണ്ടുകൾക്ക് ഇടയിലേക്ക് കിരൺ ൻ്റെ ചുണ്ടുകൾ സാവകാശം നേർത്ത ചലനങ്ങളോടെ ഇഴഞ്ഞു കയറി.
അമ്മു ൻ്റെ വലതു കൈ വിരലുകൾ അവൻ്റെ ഇടതു കവിളിൽ നേർത്ത സ്പര്ശത്തോടെ തലോടി.
അമ്മു ൻ്റെ വലതു കൈവിരലുകൾ കിരൺ ൻ്റെ ഇടതു കവിളിൽ തഴുകി ഉണർത്തിയപ്പോൾ കിരൺ ൻ്റെ വലതു കൈ അമ്മു ൻ്റെ ഇടതു ചെവിയുടെ താഴെ അവളുടെ ഇടതു കഴുത്തിന് ചൂട് പകർന്നു.
അമ്മു ൻ്റെ യും കിരൺ ൻ്റെ യും നനവാർന്ന ചുണ്ടുകൾ പരസ്പരം ഇഴുകി ചേർന്നു. ഇരുവരുടെയും ശ്വാസഗതി ഉയർന്നു, നിശ്വാസം പരസ്പരം ഇരുവരുടെയും ഉള്ളിലേക്ക് അലിഞ്ഞു ചേർന്നു. അമ്മു ൻ്റെ മനസ്സിൽ പ്രിയപ്പെട്ടത് എന്തോ ഒന്ന് കൈക്കലാക്കിയതിൻ്റെ സന്തോഷവും,
💬 Comments
View all comments