0%

Chapter Title : അമൃതകിരണം 2 [Meenu]

Author : Meenu Read All Parts 69160

ബിയർ കൊണ്ട് വരൽ.

അനു: ഡീ അമ്മു പ്ളീസ്... ഒന്ന് എടുത്തിട്ട് വാടീ...

കിരൺ: എടുത്ത് കൊടുക്ക് അമ്മു... കുടിച്ചു മദോന്മത്ത ആവട്ടെ...

രണ്ടു പേരെയും അവിടെ കുറെ നേരത്തേക്ക് ബ്ലോക്ക് ചെയ്യണം എന്ന് മനു പറഞ്ഞത് ഉദ്ദേശിച്ച ആണ് കിരൺ അങ്ങനെ പറഞ്ഞത്.

കിരൺ അങ്ങനെ പറഞ്ഞപ്പോൾ പിന്നെ, അമ്മു മനസില്ലാ മനസോടെ എഴുന്നേറ്റ് പോയി ബിയർ എടുക്കാൻ.

അനു: ചേട്ടാ... ചേട്ടൻ മുത്ത് ആണ് ചേട്ടാ...

കിരൺ വീണ്ടും അവളെ നോക്കി...

കിരൺ: അതെന്താ?

അനു: ചേട്ടൻ പറഞ്ഞത് കൊണ്ട് ആണ് അവൾ ബിയർ എടുക്കാൻ പോയത്, അല്ലെങ്കിൽ അവൾ പോവും എന്ന് തോന്നുന്നുണ്ടോ?

ബിയർ ആയിട്ട് തിരിച്ചു വന്ന അമ്മു ബോട്ടിൽ അനു ൻ്റെ കൈയിൽ കൊടുത്തിട്ട് കട്ടിലിൽ കയറി ഇരുന്നു.

കിരൺ അപ്പോൾ ആണ് അമ്മു ൻ്റെ കാൽ പാദം നന്നായി കാണുന്നത്. നല്ല വൃത്തി ഉള്ള നീണ്ട വിരലുകളോട് കൂടിയ വെളുത്തു തുടുത്ത കാൽപാദം. ഒരു നെയിൽ പോളിഷ് ഉം apply ചെയ്യാത്ത റോ ആയ ഒട്ടും നീട്ടി വളർത്താത്ത നഖങ്ങൾ. ഇവൾ എല്ലാ പെണ്ണുങ്ങളിൽ നിന്നും വ്യത്യസ്ത ആണല്ലോ എന്ന് കിരൺ ഓർത്തു.

പക്ഷെ നടന്നു വരുമ്പോൾ ഏതോ ഡാർക്ക് കളർ കണ്ടത് പോലെ തോന്നിയല്ലോ ഇവളുടെ നഖങ്ങൾ ൽ. തോന്നൽ ആയിരുന്നോ... കിരൺ ആലോചിച്ചു.

അപ്പോഴേക്കും പുതിയ ബോട്ടിൽ ൽ നിന്നും ഒരു കവിൾ കുടിച്ചിട്ട് അനു ബോട്ടിൽ ധന്യ ക്കു കൊടുത്തു.

കിരൺ: എത്രാമത്തെ ബോട്ടിൽ ആണ്... മൂന്നോ?

അനു: ഹ്മ്മ്... ധന്യ ഒരെണ്ണം കഴിച്ചിട്ടുണ്ടാവുള്ളു...

💬 Comments

View all comments