Chapter Title : അമൃതകിരണം 3 [Meenu]
"രാവിലെ രണ്ടു പേരും കൂടി എന്തായിരുന്നു പരുപാടി"
കിരൺ: എന്ത്?
അനു: ചുമ്മാ കറങ്ങേണ്ട, ധന്യ പറഞ്ഞു എന്നോട്. ഞാൻ രസം കൊല്ലി ആയോ? എനിക്ക് പ്രാക്ക് കിട്ടുവോ?
കിരൺ: നീ ഒന്ന് പോയെ....
ഡോർ തുറന്ന മനു...
" ആ... ധന്യ...."
ധന്യ: മനു കഴിച്ചോ ബ്രേക്ക് ഫാസ്റ്റ്?
മനു: ഞാൻ കഴിച്ചല്ലോ.
ധന്യ: ഉറപ്പല്ലേ.... അവള് രാവിലെ അവിടെ വന്നിരിപ്പുണ്ട്, അപ്പൊ ചേട്ടൻ പറഞ്ഞു മനു കഴിച്ചോ എന്ന് നോക്ക് ഇല്ലെങ്കിൽ വിളിക്കു എന്ന്...
മനു: ഇല്ല, ഞാൻ കഴിച്ചു ധന്യ...
ധന്യ: ഓക്കേ, ഒന്ന് കൂടി കഴിക്കുന്നോ ഞങ്ങളുടെ കൂടെ? അനു ഉണ്ട് ഞങ്ങളുടെ കൂടെ കഴിക്കാൻ.
മനു: അവള് തീറ്റ പ്രാന്തി അല്ലെ. എനിക്ക് വേണ്ട ധന്യ, ഞാൻ കഴിച്ചു.
ധന്യ: ഓക്കേ മനു.
ധന്യ അതും പറഞ്ഞു തിരിച്ചു വന്നു...
അനു: വന്നില്ലേ മനു?
ധന്യ: മനു കഴിച്ചു, ഇനി വേണ്ട എന്ന്.
അനു: അത് തന്നെ അല്ലെ ഞാനും പറഞ്ഞത്. അപ്പോൾ കേൾക്കില്ല.
കിരൺ: നിൻ്റെ കാര്യം അല്ലെ?
ധന്യ: അതെ....
കിരൺ കഴിച്ചു എഴുനേറ്റു, കൈ കഴുകി പോകാൻ ഇറങ്ങി.
ധന്യ ഉം അനു ഉം ബ്രേക്ക് ഫാസ്റ്റ് continue ചെയ്തു....
അനു: നിങ്ങളുടെ ചേട്ടൻ അങ്ങോട്ട് വീഴുന്നില്ലല്ലോ.
ധന്യ: ഹഹഹ.... എന്ത് പറ്റി, ശ്രമം ഏൽക്കുന്നില്ലേ നിൻ്റെ?
അനു: ഞാൻ ചോദിച്ചു, രണ്ടും കൂടി എന്തായിരുന്നു പരുപാടി, എനിക്ക് പ്രാക്ക് കിട്ടില്ലല്ലോ എന്ന്?
ധന്യ: എപ്പോൾ?
അനു: ധന്യ, മനു ൻ്റെ അടുത്തേക്ക് പോയപ്പോൾ.
ധന്യ:
💬 Comments
View all comments