Chapter Title : അമൃതകിരണം 4 [Meenu]
നീ വിളിക്കും എന്ന്, ധൈര്യം ആയിട്ട് വിളിച്ചോ.
അമ്മു: ഡോ, താൻ വല്യ വല്യ ആൾകാർ ഒക്കെ ആയിട്ട് ആണല്ലോ കോണ്ടാക്ട്സ്.
കിരൺ: നിനക്ക് എന്നെ ചൊറിയാൻ ആണോ ആവശ്യം അതോ നിൻ്റെ കാര്യം നടക്കാൻ ആണോ?
അമ്മു: രണ്ടും.
കിരൺ: ഹ്മ്മ്... നീ അയാൾ ആയിട്ട് ഒരു കോണ്ടാക്ട് കീപ് ചെയ്തോ, നല്ലതാ.
അമ്മു: ഹ്മ്മ്... വല്യ ആൾകാർ ആണ് അല്ലെ. സെറ്റ് ആക്കാം ഞാൻ...
കിരൺ: ഹ്മ്മ്...
അമ്മു: ഡാ.. എങ്ങനുണ്ട് ആള്? ഞാൻ വളക്കണോ?
കിരൺ: എന്ത്?
അമ്മു: ഞാൻ വളച്ചെടുക്കണോ എന്ന്? വീഴുവോ?
കിരൺ: നീ കൊള്ളാല്ലോ...
അമ്മു: പിന്നെ... ഒരു എന്റർടൈൻമെന്റ് അല്ലെ?
കിരൺ: കൊള്ളാല്ലോ ഡീ പെണ്ണെ നീ... നിന്നെ ഡീറ്റൈൽ ആയിട്ട് ഒന്ന് കാണണമല്ലോ.
അമ്മു: ഒരു രസത്തിനു പറഞ്ഞതാ എൻ്റെ പൊന്നെ.
കിരൺ: ഉവ്വ...
അമ്മു: നീ പറ, ആൾ എങ്ങനെ ഉണ്ട്?
കിരൺ: പ്രായം ഉണ്ട്.
അമ്മു: ഓ, എന്നാൽ എന്റർടൈൻമെന്റ് വേണ്ട.
കിരൺ: നീ വിളിച്ചു സംസാരിക്ക്.
അമ്മു: ഞാൻ വിളിച്ചു നോക്കട്ടെ...
കിരൺ: ഓക്കേ
കിരൺ മനസ്സിൽ ഓർത്തു...
"ഇവൾ അത്ര പാവം ഒന്നും അല്ല, അത്യാവശ്യം തരികിട ഒക്കെ കൈയിൽ ഉണ്ട്"
കുറച്ചു കഴിഞ്ഞു അമ്മു തിരിച്ചു വിളിച്ചു...
കിരൺ: ഹാ അമ്മു...
അമ്മു: ഡോ, ഞാൻ വിളിച്ചു സംസാരിച്ചു. ഭയങ്കര ജന്റിൽമാൻ ആണ് എന്ന് തോന്നുന്നല്ലോ.
കിരൺ: എല്ലാരും നിന്നെ പോലെ അല്ലല്ലോ.
അമ്മു: ആഹ്... അതെ അതെ... ഡാ, മൂന്ന് പ്രോപ്പർട്ടി ഡെ ഡീറ്റെയിൽസ് എനിക്ക് അയച്ചു
💬 Comments
View all comments