Chapter Title : അമൃതം [AK]
വിശേഷങ്ങൾ പറഞ്ഞു ഉച്ചഭക്ഷണം കഴിച്ചു ശേഷം വിവേക് മുറിയിലേക്ക് വിശ്രമിക്കാൻ പോയ്. ആ സമയം അമൃത ടെറസ്സിൽ ചുമ്മാ കയറി അപ്പോള് അപ്പുറത്തെ വീട്ടിലെ സ്ത്രീ അവളെ കണ്ട് വിളിച്ചു
അയൽക്കാരി: അതേ എന്താ പേര്
അമൃത: അമൃത
അയൽക്കാരി: ഞാൻ കേട്ടിരുന്നു അപ്പുറത്ത് പുതിയ ഒരാള് വന്നു എന്ന് പക്ഷേ ഞാൻ ഒട്ടും കരുതിയില്ല വിവേക് മോൻ അവന് ഇഷ്ടപെട്ട പെണ്ണിനെ തന്നെ കെട്ടും എന്ന്
അമൃത: അയ്യോ ഞാൻ
അയൽക്കാരി: മോളൊന്നും പറയണ്ട ഞങ്ങളെ കഴിഞ്ഞ മാസം വരെ മോളുടെ ഫോട്ടോ കാണിച്ചത് ആണ് ഇഷ്ടപെട്ട പെൺകുട്ടി ഇതാണ് എന്ന് പറഞ്ഞു എന്തായാലും ഞങ്ങൾക്ക് സമാധാനമായി.
തിരിച്ചു പറയാൻ അനുവദിക്കാതെ ആ അയൽക്കാരി പറഞ്ഞു കൊണ്ടിരുന്നു.
അയൽക്കാരി: എന്തായാലും മോള് സമയം കിട്ടുമ്പോൾ ഇങ്ങ് പോര് ഞങ്ങടെ വിവേക് മോനെ നല്ല പോലെ നോക്കണേ
അതു പറഞ്ഞു അവർ അകത്തേക്ക് പോയി. അമൃത അതു കേട്ട് തിരുത്താനും പറ്റിയില്ല പക്ഷേ തന്നെ വിവേക് ഇത്രയേറെ സ്നേഹിക്കുന്നു എന്ന് അവള് ആ സമയം തിരിച്ചറിഞ്ഞു.
അമൃത പിന്നീട് താഴേക്ക് വന്നപ്പോൾ മുന്നിൽ ബൈക്കു കണ്ടില്ല വിവേക് പോയ് എന്ന് മനസ്സിലായി.
അങ്ങനെ വൈകിട്ട് ശോഭ വന്നപ്പോൾ അമൃത അയൽക്കാരി പറഞ്ഞ കാര്യങ്ങള് ശോഭയോട് പറഞ്ഞു ശോഭ ഇതെല്ലാം ചിരിച്ചുകൊണ്ട് കേട്ടൂ.
സത്യത്തിൽ അതെല്ലാം ശോഭയുടെ നിർദേശ പ്രകാരം ആയിരുന്നു
അമൃത: എന്താ ചിരിക്കുന്നത്
ശോഭ: ചിരിക്കാതെ പിന്നെ എന്താ പറയുക. എൻ്റെ പൊന്നു മോളെ വിവേക് മോൻ അങ്ങനെ ആയിരുന്നു പറഞ്ഞിരുന്നത് പക്ഷേ വിധി വെറെ
💬 Comments
View all comments