Chapter Title : അമൃതം [AK]
ചെയ്യാല്ലോ.
ശോഭ: കേട്ടല്ലോ ഇനി മോള് ഒന്നും നോക്കണ്ട ആ മുറി ഇനി മോൾടെ ആണ്.
വിവേക്: അതേ ഒരു മടിയും വേണ്ട
അമൃത അതു കേട്ട് കണ്ണുതുടച്ചുകൊണ്ട് അവരെ നോക്കി ചിരിച്ചു.
ശേഷം അന്നത്തെ രാത്രി അവള് ആ മുറിയിൽ കിടന്നു….
അടുത്ത ദിവസം രാവിലെ ഫസൽ എഴുന്നേറ്റപ്പോൾ അവളെ അടുത്ത് കണ്ടില്ല. ബാത്രൂമിലും ഇല്ല താഴേക്ക് പോയപ്പോൾ അവള് അടുക്കളയിൽ ശോഭയോട് സംസാരിക്കുന്നത് കണ്ടു. അങ്ങോട്ടേക്ക് ഫസൽ ചെന്നപ്പോൾ അവർ സംസാരിച്ചു കൊണ്ട് ഇരുന്നത് പെട്ടെന്ന് നിർത്തി കുറച്ചു നേരത്തെ നിശ്ശബ്ദതയ്ക് ശേഷം ശോഭ കയറി
ശോഭ: ചായ വേണോ നിനക്ക്
ഫസൽ: വെ…വേണ്ട…
അമൃത അവനെ നോക്കാതെ അങ്ങോട്ട് തിരിഞ്ഞു നിൽക്കുക ആയിരുന്നു. അവന് അവളോട് സംസാരിക്കണം എന്നുണ്ട് മുഖത്തോട് മുഖം നോക്കി സംസാരിക്കാൻ കഴിഞ്ഞിട്ടില്ല അതായിരിക്കും പിണക്കത്തിൻ്റെ കാര്യം എന്ന് അവൻ ഓർത്തു.വേറൊന്നും പറയാൻ നിൽക്കാതെ മുകളിൽ പോയ് കുളിച്ചു വൃത്തി ആയി താഴേക്ക് വന്നു. അപ്പോഴേക്ക് ആഹാരം ടേബിളിലും കൊണ്ട് പോകാനുമുള്ളത് റെഡി ആയി ഇരിക്കുന്നത് ആണ് കണ്ടത്. അവൻ അതുകണ്ട് ഒന്നും മിണ്ടാതെ പോയ്.
ശോഭ: നന്നായി മോളെ ഒന്നും അവനോട് മിണ്ടാൻ പോവാഞ്ഞത്
അമൃത: എനിക്ക് മിണ്ടണം എന്ന് താല്പര്യം ഇല്ലായിരുന്നു ഇവിടെ വന്ന് നിന്നപ്പോള് എങ്ങനെയും മുകളിൽ പോയാൽ മതി എന്നായിരുന്നു എനിക്ക്.
ശോഭ: എനിക്ക് ഉറപ്പാ മോളെ അവൻ ഇന്നും കുടിച്ചു തന്നെ വരൂ അതുകൊണ്ട് മോൾ ഒരു കാര്യം ചെയ് മോൾടെ ഡ്രെസ്സും സാധനങ്ങളും എടുത്തു താഴത്തെ മുറിയിലെക്ക് മാറ് അതാണ് നല്ലത്.
അമൃതയ്ക് അത് നല്ലതായി തോന്നി. അവൾടെ മനസ്സിൽ നിന്ന് ഇത്ര നാൾ സ്നേഹിച്ച ഫസൽ എന്ന കാമുകനെ ഫസൽ എന്ന ഭർത്താവിനെ പറിച്ചു കളയാൻ തീരുമാനിച്ചു.
അന്ന് ഫസൽ ഇന്ന് കുടിക്കണ്ട എന്ന് കരുതി ഇരുന്നതാണ്. പക്ഷേ വിവേക് പൈസ കൊടുത്ത് കുറച്ചു കസ്റ്റമറെ അവനായി സെറ്റ് ആകി കൊടുത്തു അവരുടെ കാര്യങ്ങള് ശെരിയാക്കി കൊടുത്തതിനു അവർ അവനെ മദ്യം കഴിക്കാൻ ആയി ക്ഷണിച്ചു. പല തവണ ഇല്ല എന്ന്
💬 Comments
View all comments