Chapter Title : അനാമിക ചേച്ചി മൈ ലൗവ് 1 [എസ്തഫാൻ]
ഞാൻ ഈ ഡ്രസ്സ് ഒന്ന് ചേഞ്ച് ചെയ്യട്ടെ"
ആദ്യമായിട്ടാണ് ചേച്ചിയും മോളും ഉള്ളപ്പോൾ ഞാൻ അകത്തേക്ക് കയറുന്നത് പുതിയ വീട് എടുത്തതിനുശേഷം ഇതുവരെ അങ്ങനെയൊരു അവസരം ഉണ്ടായിട്ടില്ല നേരത്തെ പറഞ്ഞതുപോലെ എനിക്ക് എല്ലായിടത്തുമുള്ള ഒരു ഫ്രീഡം കാരണമായിരിക്കും ചേച്ചി മറ്റൊന്ന് ചിന്തിക്കാതെ എന്നോട് അകത്ത് കയറി ഇരിക്കാൻ പറഞ്ഞതും.
അങ്ങനെ ഞാൻ അകത്തു കയറി ടിവി ഓൺ ചെയ്തു, അപ്പോൾ തന്നെ അല്ലിയും വന്നു ടിവി കാണാനിരുന്നു. ഒരു അഞ്ചു മിനിറ്റ് കഴിഞ്ഞതിനു ശേഷം ചേച്ചി ഡ്രസ്സ് മാറ്റി പുറത്തേക്ക് വന്നു, ഇപ്പോൾ ഒരു മഞ്ഞ നൈറ്റിയാണ് വേഷം, ചേച്ചിക്ക് ഒരുവിധം എല്ലാ കളറും ചേരുന്ന പോലെയാണ് എനിക്ക് തോന്നിയത്.കുറച്ചു കഴിഞ്ഞപ്പോൾ ചേച്ചി ചായ ഉണ്ടാക്കി ഡൈനിങ് ടേബിളിൽ വച്ചു.
"അല്ലി..നന്ദു..രണ്ടു പേരും വന്നു ചായ കുടിക്കൂ.."
"പിന്നെ..എന്താ നന്ദൂട്ടാ ഭാവി പരിപാടി.. ലാസ്റ്റ് സെമസ്റ്ററിന്റെ റിസൾട്ട് വരാൻ കാത്തുനിൽക്കുകയാവും അല്ലേ"
"അതെ ചേച്ചി ലാസ്റ്റ് സെമസ്റ്ററിന്റെ റിസൾട്ട് വന്നിട്ടില്ല, എസ് എസ് സി കോച്ചിങ്ങിന് പോകണം എന്ന് വിചാരിക്കുന്നു"
"നിനക്ക് അപ്പോൾ പുറത്തേക്ക് ഒന്നും പോകാൻ താല്പര്യമില്ലേ, ഇപ്പോ എല്ലാവരും യൂറോപ്യൻ കൺട്രീസിലും ഗൾഫിലും ഒക്കെ അല്ലേ ട്രൈ ചെയ്യുന്നത്.."
"ഇല്ല ചേച്ചി എനിക്ക് അങ്ങനെ പുറത്ത് സെറ്റിൽഡ് ആവാൻ ഒന്നും താല്പര്യം ഇല്ല , എനിക്ക് നാട്ടിൽ അത്യാവശം സാലറിയുള്ള ഒരു ഗവൺമെൻറ് ജോലി കിട്ടിയാൽ സന്തോഷം.."
"അതെന്താ അങ്ങനെ അമ്മയും മാളുവും മാത്രമാണെന്ന് വിചാരിച്ചിട്ടാണോ പുറത്തേക്ക് പോകാൻ താല്പര്യം ഇല്ലാത്തത്"
"അല്ല ചേച്ചി, എനിക്ക് നാട്ടിൽ തന്നെ നിൽക്കുന്നതാ ഇഷ്ടം, ഞാൻ പുറത്ത്
💬 Comments
View all comments