Chapter Title : അനാമിക ചേച്ചി മൈ ലൗവ് 2 [എസ്തഫാൻ]
കണ്ണോടിച്ച് ശേഷം ചേച്ചി തിരിച്ച് എനിക്കും ചന്ദനം തൊട്ടു തന്നു.
"നമുക്ക് കുറച്ചു നേരം ഇവിടെ ഇരുന്നാലോ.." കുളക്കടവിന്റെ അടുത്തേക്ക് കൈ ചൂണ്ടിക്കൊണ്ട് ചേച്ചി പറഞ്ഞു.
അമ്പലദർശനം കഴിഞ്ഞ് ആളുകൾ ഇരിക്കുന്ന ഒരു സ്ഥലമാണത്. ഒരുപാട് ആളുകൾ ഉണ്ടായിരുന്നു അവിടെ കൂടുതലും പെൺകുട്ടികളാണ്.
"ഇരിക്കാം ചേച്ചി.. എനിക്ക് പോയിട്ട് തിരക്കൊന്നുമില്ല.."
"നീയിരിക്കും, ഇത്രയും പെൺകുട്ടികൾ ഉള്ള സ്ഥലത്ത് നീ ഇരുന്നില്ലെങ്കിൽ അത്ഭുതമുള്ളൂ.. കോഴി"
"അയ്യേ ഞാൻ ആരെയും നോക്കുന്നൊന്നുമില്ല.. ചേച്ചി അടുത്തുള്ളപ്പോൾ ഞാനെന്തിനാ വേറെ ആരെയെങ്കിലും നോക്കുന്നത്"
"അയ്യട അതെനിക്ക് അങ്ങ് സുഖിച്ചു.. നമ്മളൊക്കെ എക്സ്പെയറി ഡേറ്റ് കഴിയാൻ ആയതല്ലേ നല്ല ഫ്രഷ് സാധനം കാണുമ്പോൾ നീ നോക്കാതിരിക്കില്ല"
"എൻറെ ചേച്ചിക്ക് എക്സ്പയറി ഡേറ്റ് ആയി എന്ന് ആരാ പറഞ്ഞത്,ഇപ്പോഴും മധുര പതിനേഴ് അല്ലെ.."
"അതെ അതെ..ഇപ്പോൾ അല്ലെങ്കിലും കുറച്ചുകൂടെ കഴിഞ്ഞാൽ നീ എന്തായാലും നോക്കണമല്ലോ ഒരു കല്യാണം ഒക്കെ കഴിക്കേണ്ടേ.."
"അത് അപ്പോഴുള്ള കാര്യമല്ലേ... അന്നേരം നോക്കിയാൽ മതിയല്ലോ..."
"അയ്യടാ..ഇനി അങ്ങനെ നീ കല്യാണം കഴിക്കണ്ട കഴിക്കണമെങ്കിൽ നീ എന്നെ കല്യാണം കഴിച്ചോ.."എന്നെ കളിയാക്കിക്കൊണ്ട് ചേച്ചി പറഞ്ഞു
"ഞാൻ റെഡിയാ എന്നിട്ട് നമ്മൾ എവിടെ ജീവിക്കും.. ഒളിച്ചോടി പോയാലോ"
"ഈ ജന്മത്തിലെ കല്യാണം കഴിഞ്ഞില്ലേ..അല്ലെങ്കിൽ എന്തായാലും ഞാൻ നിന്നെ തേടി വന്നു കല്യാണം കഴിച്ചേനെ.."
"അങ്ങനെയൊന്നുമില്ല ഒരു ജന്മത്തിൽ തന്നെ രണ്ടും മൂന്നും കല്യാണം കഴിക്കുന്നവരുണ്ടല്ലോ.. ചേച്ചിക്ക് ഒന്നുകൂടെ കഴിക്കാമല്ലോ.."
"അങ്ങനെ എനിക്ക് എന്തെങ്കിലും ആഗ്രഹമുണ്ടെങ്കിൽ ഞാനത് എപ്പോഴേ ചെയ്തേനെ ഇത്രയും കാലം കണ്ണേട്ടന്റെ കൂടെ കടിച്ചു തൂങ്ങി നിൽക്കില്ല ആയരുന്നു.. എപ്പോഴേ വേറെ ആരെയും
💬 Comments
View all comments