0%

Chapter Title : ❤️അനന്തഭദ്രം 10❤️ [രാജാ]

Author : രാജാ Read All Parts 1.7K

വീഴുന്ന ആ നിമിഷം ഭദ്ര ജോർജിന്റെ പിടിയിൽ നിന്നും കുതറി മാറി അയാളുടെ കയ്യിൽ നിന്നും വാൾ പിടിച്ചു വാങ്ങുന്ന കാഴ്ച ഞാൻ അവ്യക്തമായെങ്കിലും കണ്ടിരുന്നു……

നിലത്ത് വീണ ഞാൻ എഴുന്നേൽക്കാൻ ശ്രമിച്ചതും നടേശൻ എന്റെ നെഞ്ചിൽ ആഞ്ഞു ചവിട്ടി….. വേദന കൊണ്ട് പുളഞ്ഞ എന്റെ നേരെ അയാൾ അരയിൽ നിന്നും എടുത്ത തോക്ക് ചൂണ്ടി… ട്രിഗറിൽ അയാളുടെ വിരൽ അമരാൻ പോകുന്ന നിമിഷം എന്റെ കണ്ണുകൾ പാതി അടഞ്ഞു തുറന്നു……

""ആാാാഹ്…… ഹ്….ഹ്……..""

തൊട്ടടുത്ത നിമിഷം അവിടെ ഉയർന്നു കേട്ടത് നടേശന്റെ നിലവിളിയായിരുന്നു….
തന്റെ നടുവയർ തുളച്ചു കൊണ്ട് പുറത്തേക്ക് വന്ന വാളിന്റെ അഗ്രഭാഗത്ത് പിടി മുറുക്കുന്ന നടേശനെയാണ് ഞാൻ അപ്പോൾ അവിടെ കണ്ടത്….അയാളുടെ കയ്യിൽ നിന്നും തോക്ക് ഊർന്ന് വീണു…… മാസപേശികളെ കീറിമുറിച്ചു കൊണ്ട് ആ മാരകായുധം അയാളുടെ വയറിൽ നിന്നും ഊരിയെടുക്കപ്പെട്ടു…… ഇരു കയ്യും വയറിൽ അമർത്തിപ്പിടിച്ചു കൊണ്ട് മുട്ട് കുത്തി നിലത്തേക്ക് ഇരുന്ന് പോയ നടേശൻ പുറകിൽ നിന്നും ചവിട്ടേറ്റ് വീണു…….

""ഭദ്രാ….നോ……""

കതക് തകർത്തു കൊണ്ട് അങ്ങോട്ടേക്ക് ഓടിയെത്തിയ ശേഖർ സാറിന്റെ ആ വാക്കുകളായിരുന്നു കൺമുന്നിൽ കണ്ട കാഴ്ചയുടെ പിടച്ചിലിൽ ഒരു നിമിഷം തെറ്റിപ്പോയ എന്റെ സമനില വീണ്ടെടുത്ത് തന്നത്…..

വാളിൻമേലുള്ള പിടുത്തം മുറുക്കി കൊണ്ട് രൗദ്രയായി ഭദ്ര അലറി വിളിച്ചു….ദേഷ്യം അടങ്ങാതെ ഭദ്ര വീണു കിടന്നിരുന്ന നടേശന്റെ വയറ്റിൽ പിന്നെയും വാൾ കുത്തിയിറക്കി….
സംഹാരരുദ്രയായി മാറി ഉറഞ്ഞു തുള്ളിയ എന്റെ ദേവിയെ കണ്ട് ഞാൻ പോലും ഭയന്ന് പോയി ആ നിമിഷം…… നടേശന്റെ ദേഹത്ത് നിന്നും വലിച്ചൂരിയെടുത്ത വാൾ

💬 Comments

View all comments