Chapter Title : ❤️അനന്തഭദ്രം 11❤️ [രാജാ]
""പെണ്ണുങ്ങൾക്കുള്ള ഈ മരുന്നൊക്കെ അനന്തേട്ടന് എങ്ങനെ അറിയാം….""
അത് ചോദിക്കുമ്പോൾ അതിശയം പൂണ്ട എന്റെ പെണ്ണിന്റെ കണ്ണുകൾ വിടർന്നു….
""ഇവിടെ ഏട്ടത്തിക്ക് ഇത് പോലെ മാസമുറ വരുമ്പോൾ അമ്മ ഉണ്ടാക്കി കൊടുക്കുന്നത് കണ്ട് മനസ്സിലാക്കിയതാ….""
ഭദ്ര മെല്ലെ ഊതി ആ ചൂട് വെള്ളം കുടിച്ചു….
""പിന്നെ ഏട്ടാ നാളെ സൺഡേ അല്ലേ,, നമുക്കൊന്ന് ടൗണിൽ പോകാം….എനിക്കും കുഞ്ഞിനുമുള്ള കുറച്ചു സാധനങ്ങൾ വേടിക്കാനുണ്ട്…..കഴിഞ്ഞ ആഴ്ചത്തെ പോലെ രാവിലെ തന്നെ ഓരോ തിരക്കൊക്കെ പറഞ്ഞ് മുങ്ങിയേക്കരുത്… കേട്ടോ….""
""ഇല്ലടി അമ്മൂസേ,, നമുക്ക് നാളെ തന്നെ പോകാം….നാളത്തെ സൺഡേ ഫുൾ ടൈം എന്റെ ഭാര്യയുടെയും കുഞ്ഞിന്റെയും കൂടെ….എന്താ പോരെ….""
""മ്മ്… അത് മതി…..""
ഭദ്ര ആശ്വാസത്തോടെ ചിരിച്ചു…..
'''ഞാൻ പോയി മോള് എണീച്ചോന്ന് നോക്കട്ടെ….രാത്രി മുഴുവൻ കരഞ്ഞു വാശി പിടിച്ചിട്ടാ അവളുറങ്ങിയത്…..''"
ഒഴിഞ്ഞ ഗ്ലാസ്സ് സിങ്കിൽ വച്ച് ഭദ്ര മുറിയിലേക്ക് നടന്നു….
ഒരു ചെറു ചിരിയോടെ അവൾ പോകുന്നത് നോക്കി നിന്ന ഞാൻ പെട്ടെന്നാണത് കണ്ടത്….ഭദ്ര ധരിച്ചിരുന്ന ഇളംനീല ചുരിദാറിന് പുറകിലൊരു രക്തക്കറ….
ഞാൻ വേഗം ഗ്യാസ് ഓഫാക്കി ഭദ്രയുടെ കയ്യും പിടിച്ച് മുറിയിലേക്ക് നടന്നു….
""എന്താ അനന്തേട്ടാ…?? എന്ത് പറ്റി…""
എന്റെ ധൃതിപിടിച്ചുള്ള പോക്ക് കണ്ട് ഭദ്ര പരിഭ്രമത്തോടെ ചോദിച്ചു….
""നിന്റെ ഡ്രെസ്സിന്റെ ബാക്കില് രക്തം….""
""ഓ അതായിരുന്നോ….അതൊക്കെ ഈ സമയത്ത് പതിവുള്ളതല്ലേ….ഏട്ടന് അറിഞ്ഞുടെ അത്…..""
എന്നെ നോക്കിയൊന്ന് കണ്ണിറുക്കി കൊണ്ട് കാബോർഡിൽ നിന്നും ഒരു മാക്സിയുമെടുത്ത് ഭദ്ര ബാത്റൂമിലേക്കു കയറി….
""ഞാനിന്ന് ഓഫിസിലേക്ക് പോണോ മോളെ….??""
കുളിച്ചിറങ്ങി വന്ന ഭദ്രയെ ഞാൻ സങ്കടത്തോടെ നോക്കി….
""ഓഫീസിൽ പോവാതിരിക്കാൻ മാത്രം ഇവിടിപ്പോ എന്താ ഉണ്ടായേ ഏട്ടാ….??"'
""അതല്ല അമ്മൂസേ നീ ഇങ്ങനെ വയ്യാതെ ഇരിക്കുമ്പോൾ എനിക്ക് പോകാൻ തോന്നുന്നില്ല….""
""ആഹാ കൊള്ളാം… ഡ്രെസ്സിന്റെ ബാക്കില് കുറച്ചു രക്തക്കറ കണ്ടിട്ടാണോ അനന്തേട്ടൻ ഇങ്ങനെ ടെൻഷനടിക്കുന്നത്...""
ബെഡിലിരുന്നിരുന്ന എന്റെ അരികിലേക്ക് ചേർന്നു നിന്ന് ഭദ്ര മുടിയിൽ അരുമയായി തലോടി….ഇരു കയ്യും അവളുടെ അരക്കെട്ടിൽ ചുറ്റിപ്പിടിച്ച ഞാൻ അവളുടെ വയറിൽ ചുംബിച്ചു… പിന്നെ അവിടം മുഖം പൂഴ്ത്തി ഇരുന്നു….
""ഇതൊക്കെ ഞങ്ങൾ പെണ്ണുങ്ങൾ എല്ലാ മാസവും
💬 Comments
View all comments