0%

Chapter Title : ❤️അനന്തഭദ്രം 11❤️ [രാജാ]

Author : രാജാ Read All Parts 4.7K

കയ്യിൽ കയറിപ്പിടിച്ചു….
""എന്നാ ഞാൻ പോയി റെസ്റ്റോറന്റ്ൽ നോക്കിയിട്ട് വരാം….""

""അത്‌ വേണ്ടാ അനന്തേട്ടൻ… കാർ തിരിച്ചിട്ടോ… അപ്പോഴേക്കും ഞാൻ പോയി നോക്കിയിട്ട് വരാം….""
എൻജിൻ ഓഫ്‌ ചെയ്യാൻ പോയ എന്നെ തടഞ്ഞ ഭദ്ര ഡോർ തുറന്ന് പുറത്തിറങ്ങി കുഞ്ഞിനെ ഫ്രന്റ് സീറ്റിൽ ഇരുത്തി….
""ഞാനിപ്പോ വരാം ഏട്ടാ… മോളെ നോക്കിക്കോണേ….""
ഭദ്ര വേഗം റെസ്റ്റോറന്റ്ലേക്ക് നടന്നു….റോഡ് ക്രോസ്സ് ചെയ്ത് പോകുന്ന അവളെ നോക്കി ഞാൻ കാർ തിരിച്ച് പാർക്കിംഗ് ഗ്രൗണ്ടിന് വെളിയിലേക്ക് വന്നു….എന്നിട്ട് റോഡ് സൈഡിലായി കാർ ഒതുക്കി നിർത്തി ഭദ്ര വരാൻ കാത്തിരുന്നു….പതിയെ സീറ്റിൽ പൊത്തിപ്പിടിച്ചു കൊണ്ട് എഴുന്നേൽക്കാൻ കിണഞ്ഞു പരിശ്രമിക്കുന്ന അനുമോളെ ഞാൻ എടുത്തതും ആ കുഞ്ഞി കൈകൾ എന്റെ താടിയിൽ കൊരുത്തു….. കൊഞ്ചിച്ചു കൊണ്ട് ആ ഉണ്ണിവയറിൽ എന്റെ മീശ രോമങ്ങളാൽ ഇക്കിളിയിട്ടതും കുഞ്ഞ് പൊട്ടിച്ചിരിച്ചു……
നേരം സന്ധ്യ മയങ്ങി അന്തരീക്ഷത്തിലെ രക്തചുവപ്പിനെ വിഴുങ്ങി കൊണ്ട് ഇരുൾ പരളാൻ തുടങ്ങിയിരിക്കുന്നു….. കുഞ്ഞിനെ പതിയെ നെഞ്ചിൽ നിന്നും അടർത്തി സീറ്റിൽ തന്നെ ഇരുത്തി കൊണ്ട് ഞാൻ പുറത്തേക്കിറങ്ങി….. റോഡിൽ സാധാരണ വൈകുന്നേരങ്ങളിൽ ഉണ്ടാകുന്ന തിരക്ക് ഉണ്ട്….റെസ്റ്റോറന്റ്ന് മുൻപിൽ സ്ഥലമില്ലാത്തത് കൊണ്ടാണ് വണ്ടി ഇപ്പുറം നിർത്തിയത്….
""ഇനി ഇവൾക്ക് വാലറ്റ് കിട്ടിയില്ലേ….വേറെവിടെയെങ്കിലും വച്ചാണോ മറന്നത്….""
കുറച്ച് സമയം കഴിഞ്ഞിട്ടും ഭദ്രയെ കാണാതായപ്പോൾ ഞാൻ അക്ഷമനായി മുറുമുറുത്തു….കാറിനുള്ളിൽ ഇരുന്ന് എന്റെ പുറത്ത് തോണ്ടുന്ന കുഞ്ഞിനെയൊന്ന് തലോടി കൊണ്ട് തിരിഞ്ഞു നോക്കിയപ്പോഴാണ് റോഡിന്റെ അപ്പുറം നിൽക്കുന്ന ഭദ്രയെ കണ്ടത്….വാലറ്റ് കിട്ടി എന്ന് എന്നെയറിയിക്കാൻ കയ്യിലിരുന്ന വാലറ്റ് അവൾ ഉയർത്തി കാണിച്ചു….റോഡ് ക്രോസ്സ് ചെയ്യാൻ പറ്റാതെ വിഷമിച്ചു നിൽക്കുവാണ്

💬 Comments

View all comments