Chapter Title : ❤️അനന്തഭദ്രം 2❤️ [രാജാ]
ഞങ്ങൾ അവിടെ ചെല്ലുമ്പോൾ അച്ഛനും ചേട്ടനും പിന്നെ ജിതിന്റെ അച്ഛനും ചേട്ടനും അവിടെ ഞങ്ങളെ കാത്തു നിൽപ്പ് ഉണ്ടായിരുന്നു..
ഞാൻ ജിതിന്റെ അച്ഛനോടും അമ്മയോടും വിശേഷങ്ങൾ തിരക്കി..
പത്തു മിനിറ്റ് കൂടി കഴിഞ്ഞപ്പോൾ അവർ പോകാൻ ഇറങ്ങി.. ജിതിനും എന്നോട് യാത്ര പറഞ്ഞു അവരോടൊപ്പം ഇറങ്ങി..
അവർ പോയി കഴിഞ്ഞു കുറച്ചു നേരം ആയപ്പോൾ നമുക്കും ഇറങ്ങാം എന്ന് അച്ഛൻ പറഞ്ഞു...
ദേവൂട്ടിക്ക് ഉറക്കം വന്നു തുടങ്ങിയിരുന്നു.. അവൾ ചേട്ടന്റെ തോളിൽ കിടന്നു ഉറക്കം ആയി...
അമ്മയെയും ഏട്ടത്തിയെയും വിളിക്കാൻ ചെല്ലുമ്പോഴേക്കും ഏട്ടത്തി വന്നു കുറച്ചു സമയം കൂടി കഴിഞ്ഞ് പോകാം എന്ന് പറഞ്ഞു..
അച്ഛനു മുഷിപ്പ് തോന്നി എങ്കിലും പ്രിയപ്പെട്ട മരുമോളോട് തടസ്സo പറയാനുള്ള മടി കാരണം മറുത്ത് ഒന്നും പറഞ്ഞില്ല...
ഞാനും അച്ഛനും ചേട്ടനും പന്തലിൽ തന്നെ ഇരുന്നു.. അപ്പോൾ ദിനേഷേട്ടൻ അങ്ങോട്ട് വന്നു ഞങ്ങളുമായി സംസാരിച്ചിരുന്നു..ആളുകൾ എല്ലാം തിരിച്ചു പോയി തുടങ്ങിയിരുന്നു.. കുറച്ചു കഴിഞ്ഞപ്പോൾ സുരേന്ദ്രൻ അങ്കിളും ഞങ്ങളുടെ കൂടെ കൂടി..
എനിക്കാ മനുഷ്യനോട് സഹതാപം ആയിരുന്നു.. നാളെ കല്യാണം കഴിപ്പിച്ചു വിടേണ്ട മകൾ അവിടെ അപ്പുറത്ത് ഒരു പെണ്ണ് പിടിയന്റെ ഒപ്പം കിടന്നു കുന്തം മറിയുന്നു..
പാവം വീട്ടുകാർ ഇത് വല്ലതും അറിയുന്നുണ്ടോ..
അങ്ങനെ ഒരു അര മണിക്കൂർ കൂടി കഴിഞ്ഞപ്പോൾ ആണ് ശരത് ന്റെ call വരുന്നത്..
സംസാരിക്കാൻ ആയി ഞാൻ നേരെത്തെ നിന്നിരുന്ന സിറ്റ് ഔട്ട്‌ന്റെകോർണറിൽ പോയി.
അവനോട് സംസാരിച്ചു call കട്ട് ചെയ്തു തിരിഞ്ഞ ഞാൻ പിന്നിൽ നിന്നിരുന്ന ആളെ കണ്ടപ്പോൾ ഒന്ന് ഞെട്ടി..
രേഷ്മ ആയിരുന്നു
💬 Comments
View all comments