0%

Chapter Title : ❤️അനന്തഭദ്രം 2❤️ [രാജാ]

Author : രാജാ Read All Parts 4K
ആരേലും വന്നാൽ കാണാതിരിക്കാൻ ആയിരുന്നു അത്.. എന്തോ കാര്യമായ രഹസ്യം തന്നെ.... ഞാനും അവളുടെ അടുത്തേക്ക് നീങ്ങി നിന്ന് ചോദിച്ചു.. "എന്താ രേഷ്മ..?? എന്താ പറയാൻ ഉണ്ടെന്ന് പറഞ്ഞെ..?? " "ഞാൻ ഒരു കാര്യം ചോദിച്ചൽ അനന്തു സത്യം പറയണം.. " "എന്താ.. '' "അനന്തു കുറച്ചു മുൻപ് ഞങ്ങളുടെ പറമ്പിലെ കുളത്തിന്റെ അവിടെ വന്നിരുന്നോ...?? അവളുടെ ചോദ്യം കേട്ട വഴി എന്റെ കിളികൾ ഏതെല്ലാം വഴിയോ പറന്നു പോയി.. വേറെ ഒന്നുമല്ല ഞാൻ സംശയിച്ചതു തന്നെ ആണ് അവൾക്ക് ചോദിക്കാൻ ഉണ്ടായിരുന്നതു എന്ന കാര്യം എനിക്ക് ഒരു ഷോക്ക് ആയിരുന്നു... മറുപടി ഒന്നും പറഞ്ഞില്ലെങ്കിലും എന്റെ മുഖം കണ്ടപ്പോഴെ അവൾക്ക് മനസ്സിൽ ആയി ഞാൻ അവിടെ വന്നിരുന്നു എന്ന്.. എന്നിട്ടും അവൾ അതൊന്ന് കൂടി ഉറപ്പിച്ചു... "വന്നിരുന്നോ അനന്തു.. '' "മ്മ്മ് വന്നിരുന്നു.. "" അവളുടെ മുഖത്ത് നോക്കി തന്നെയാണ് ഞാൻ മറുപടി കൊടുത്തതു... അല്ലെങ്കിലും ഞാൻ എന്തിന് കള്ളം പറയണം. തെറ്റ് ചെയ്തതു അവൾ അല്ലെ...?? എന്തായാലും ജിതിനും എന്റെ കൂടെ ഉണ്ടായിരുന്നു എന്ന് ഞാൻ പറയാൻ പോയില്ല.. ചിലപ്പോൾ അവൾക്ക് അത് അറിയില്ലെങ്കിലോ..
"അനന്തു 'ഇല്ല' എന്നാണ് പറയുന്നത് എങ്കിലും ഞാൻ അത് വിശ്വസിക്കില്ലായിരുന്നു.."" അവൾ പറഞ്ഞു "അതു എന്ത് കൊണ്ടാണെന്ന് അറിയുമോ.. See this..."" അവൾ സാരിയുടെ തലപ്പിൽ മറച്ചു വച്ചിരുന്ന എന്തോ ഒന്ന് വലതു കൈയ്യിൽ എനിക്ക് നേരെ ഉയർത്തി കാട്ടി... അത് എന്താണെന്ന് കണ്ടപ്പോൾ ഞാൻ ചെറുതായി ഒന്ന് ഞെട്ടി... It was my purse... ഞാൻ പെട്ടന്ന്

💬 Comments

View all comments