Chapter Title : ❤️അനന്തഭദ്രം 5❤️ [രാജാ]
പുലർച്ചെ 4 മണിക്ക് സുദേവനെ അന്വേഷിച്ചിറങ്ങിയവർ കണ്ടു....കാറിൽ അവന്റെ ഫോണും ഉണ്ടായിരുന്നു...ഫോൺ ഓഫ് തന്നെയായിരുന്നു അപ്പോഴും...അതിന് മുന്നേ രാത്രി ഒരു പന്ത്രണ്ടര ആയപ്പോൾ അവന്റെ ഫോൺ സ്വിച്ച് ഓൺ ആയിട്ടുണ്ട്...എന്നിട്ട് അതിൽ നിന്നും അവന്റെ അങ്കിളിന്റെ ഫോണിലേക്ക് ഒരു മെസ്സേജ്ഉം അയച്ചിരിക്കുന്നു....മെസ്സേജിൽ പറയുന്നത് എന്താന്ന് വച്ചാൽ....,,
"'ഈ കല്യാണത്തിന് എനിക്കു താല്പര്യം ഇല്ല...കഴിഞ്ഞ കുറച്ചു ദിവസമായി ഞാൻ ചില പ്രശ്നങ്ങളിൽപ്പെട്ടിരിക്കുവാണെന്നും,, അത് കൊണ്ട് ഇപ്പൊ ഒരു കല്യാണത്തിന് തയ്യാറല്ല.....അറിഞ്ഞു കൊണ്ട് ഒരു പെൺകുട്ടിയുടെ ജീവിതം നശിപ്പിക്കാൻ തനിക്ക് ആകില്ല...തല്ക്കാലം ഈ നാട്ടിൽ നിന്നും വിട്ടു നിന്നെ പറ്റു...എന്നെ ആരും അന്വേഷിക്കണ്ട...പ്രശ്നങ്ങളെല്ലാം അവസാനിപ്പിച്ച് ഞാൻ മടങ്ങി വരും...ഞാൻ കാരണം ഉണ്ടായ ബുദ്ധിമുട്ടിനു എല്ലാവരോടും മാപ്പ് പറയുന്നു......""
ഇത്രയുമായിരുന്നു ആ മെസ്സേജിൽ ഉണ്ടായിരുന്നത്...സുദേവൻ അയച്ച തന്ന ആ മെസ്സേജന്റെ സ്ക്രീൻ ഷോട്ട് സുദേവന്റെ അങ്കിൾ കുറച്ചു മുൻപ് ദിനേഷേട്ടന് അയച്ചു കൊടുത്തിരുന്നു..അത് ദിനേഷേട്ടൻ ഞങ്ങൾക്ക് കാണിച്ചു തന്നു...
അപ്പോഴേക്കും ഭാനുമതി ആന്റിയും മീനാക്ഷിയും രേഷ്മയും അങ്ങോട്ട് വന്നിരുന്നു.....എന്നെ കണ്ടതും രേഷ്മയുടെ മുഖത്ത് എന്നോടുള്ള അവളുടെ ഇഷ്ട്ടകുറവ് പ്രകടമായിരുന്നു....അന്ന്, കല്യാണതലേന്ന് അവളുടെ മോന്തയ്ക്കിട്ടു ഒരെണ്ണം പൊട്ടിച്ചിട്ട് പോന്നതാണ് പിന്നെ ഇന്നാണ് കാണുന്നത്...വിവാഹം കഴിഞ്ഞു ഒരു ദിവസം അവൾ മിഥുനുമൊപ്പം വീട്ടിൽ വിരുന്ന് വന്നിരുന്നു...അപ്പോൾ ഞാൻ വീട്ടിൽ ഇല്ലായിരുന്നതിനാൽ കാണേണ്ടി വന്നില്ല... അവളോട് പരിചയഭാവം പോലും കാണിക്കാതെ ഞാൻ മുഖം തിരിച്ചു....
എല്ലാവരും സങ്കടത്തിലാണ്...മുഹൂർത്തം തുടങ്ങുവാൻ വെറും 5 മിനിറ്റ് മാത്രം ബാക്കിയുള്ളപ്പോൾ ഇങ്ങനെയെല്ലാം സംഭവിച്ചതിന്റെ ഷോക്കിൽ നിന്നും ആരും മുക്തരായിട്ടില്ല....
അവിടെ കണ്ട ക്രീം കളർ ജുബ്ബയിട്ട കട്ടി മീശ വച്ച
💬 Comments
View all comments