Chapter Title : ❤️അനന്തഭദ്രം 6❤️ [രാജാ]
സുഖം...വണ്ടി റൂട്ട് മാറി പോകുന്നത് കണ്ട് സംശയഭാവത്തോടെ ഇരിക്കുന്ന ഭദ്രയെ ഞാൻ ഒരു ചെറു ചിരിയോടെ കാര്യം പറഞ്ഞു മനസ്സിലാക്കി....അത് വരെയും ഗൗരവത്തോടെയിരുന്നിരുന്ന ഞാൻ പെട്ടന്ന് അങ്ങനെ സംസാരിച്ചത് കണ്ട അതിശയത്തിലാകണം ഭദ്രയുടെ ചുണ്ടിലും തെളിച്ചമില്ലാത്ത ഒരു പുഞ്ചിരി മിന്നി മറഞ്ഞത് ഞാൻ കണ്ടു.....അവളുടെ മനസ്സും ഇപ്പോൾ ആകാശത്തെത് പോലെ കാർമേഘങ്ങളാൽ മൂടപ്പെട്ടു കിടക്കുകയാണല്ലോ.......എപ്പോൾ വേണമെങ്കിലും അത് പെയ്തൊഴിയാം.......
"വീട്ടിലെത്താൻ ഇനിയും സമയമെടുക്കില്ലേ.....അടുത്ത് എവിടെയെങ്കിലും കട വല്ലതും കാണുകയാണെങ്കിൽ വണ്ടി ഒന്ന് നിർത്തുമോ....കുറച്ചു വെള്ളം വേടിക്കാനാ...നല്ല ദാഹം തോന്നുന്നു എനിക്ക്.....""
വണ്ടി കുറച്ചു ദൂരം മുന്നോട്ട് പോയപ്പോൾ ഭദ്ര പറഞ്ഞു....ആൾതാമസം കുറവുള്ള ഏരിയ ആണ്....കടകളൊന്നും കാണുന്നുമില്ലായിരുന്നു....റോഡിൽ വണ്ടികളും തീരെ കുറവ്.....കുറച്ചു കൂടെ മുന്നോട്ട് പോയപ്പോൾ ഒരു ചെറിയ കട കണ്ടു.... ഞാൻ വണ്ടി സൈഡ് ആക്കി നിർത്തി...
""താൻ ഇറങ്ങാൻ നിൽക്കണ്ട...വെള്ളം ഞാൻ വേടിച്ചു കൊണ്ട് വരാം....'"
കാറിൽ നിന്നും ഇറങ്ങാൻ തുനിഞ്ഞ ഭദ്രയെ തടഞ്ഞു കൊണ്ട് ഞാൻ ഇറങ്ങി കടയിലേക്ക് നടന്നു....കടക്കാരൻ അപ്പോൾ കട പൂട്ടാൻ
നിൽക്കുകയായിരുന്നു...ഇത്ര വേഗം കട പൂട്ടുന്നതെന്താന്നു ഞാൻ ചോദിച്ചപ്പോൾ ചുറ്റും ആൾതാമസം കുറവുള്ള സ്ഥലമാണിതെന്നും,,ഈ സമയം അധികമാരും ഇത് വഴി വരാത്തതിനാൽ കച്ചവടം കുറവായത് കൊണ്ട് പൂട്ടി പോകുന്നതാണെന്ന് കടക്കാരൻ പറഞ്ഞു ഒരു കുപ്പി മിനറൽ വാട്ടർ വാങ്ങിച്ചു പൈസ കൊടുത്തു പോരവേ ആണ് മായ വിളിച്ചത്, ഡൽഹിയിലെ താമസസ്ഥലത്ത് എത്തിയെന്നും പറഞ്ഞു കൊണ്ട്....സെലിനോട് ഇപ്പോൾ സംസാരിച്ചു ഫോൺ വച്ചതെയുള്ളൂ എന്നവൾ പറഞ്ഞു...നല്ല യാത്രക്ഷീണം ഉണ്ടെന്നും നാളെ വിളിക്കാമെന്നും പറഞ്ഞ് മായ ഫോൺ വച്ചു.....സെലിനും കുറച്ചു മുൻപ് മെസ്സേജ് അയച്ചിരുന്നു
💬 Comments
View all comments