Chapter Title : ❤️അനന്തഭദ്രം 6❤️ [രാജാ]
മാറിയത് ഇവിടെ വച്ചാ......""
മുഖത്ത് ഒരു നേർത്ത പുഞ്ചിരി സൂക്ഷിച്ചിരുന്നുവെങ്കിലും അത് പറയുമ്പോൾ ഭദ്രയുടെ ശബ്ദം ഇടറിയിരുന്നു.........
""അന്ന് അമ്മയുടെ ബന്ധുക്കളിലാരുടെയോ വിവാഹത്തിൽ പങ്കെടുത്തു മടങ്ങുകയായിരുന്നു ഞങ്ങൾ എല്ലാവരും.....ഞാനും അച്ഛനും അമ്മയും പിന്നെ എന്റെ അനിയൻ കുട്ടനും...അവൻ അന്ന് രണ്ടു വയസ്സേ ആയിട്ടുള്ളൂ......വിവാഹത്തിൽ പങ്കെടുത്ത് വരുന്ന വഴി കടല് കാണാനൊക്കെ ഇറങ്ങി സൂര്യസ്തമയവും എല്ലാം കണ്ടു കളിയും ചിരിയുമായി ഞങ്ങളെല്ലാവരും വളരെ സന്തോഷത്തോടെ ആർത്തുല്ലസിച്ച ഒരു ദിവസമായിരുന്നു അത്......അന്ന് ഇന്നത്തെ പോലൊരു ട്രാഫിക് ബ്ലോക്കിൽപ്പെട്ട് വീട്ടിൽ എത്താൻ ലേറ്റ് ആകുമെന്ന് മനസ്സിലായപ്പോൾ അച്ഛൻ ഇത് വഴിയാ കാർ തിരിച്ചത്......അമ്മ ഫ്രന്റ് സീറ്റിലായിരുന്നു ഇരുന്നിരുന്നത്....പുറകിലെ സീറ്റിൽ ഞാനും എന്റെ അനിയനും....അവൻ അപ്പോൾ നല്ല ഉറക്കമായിരുന്നു എന്റെ മടിയിൽ കിടന്ന്.....പാവം ഒരുപാട് ക്ഷീണിച്ചിരുന്നു,, കടൽക്കരയിൽ ഞങ്ങളുമായി ഒരുപാട് നേരം ഓടി കളിച്ചും ചിരിച്ചും നടന്നിട്ട്....എന്റെ മടിയിൽ കിടന്നു തളർന്നുറങ്ങുന്ന അവന്റെ മുടിയിഴകളിൽ തഴുകി പുറത്ത് പെയ്യുന്ന മഴയിലേക്ക് നോക്കിയിരുന്ന ഞാനും എപ്പോഴോ ഒന്ന് മയങ്ങിപ്പോയിരുന്നു.....പെട്ടന്ന് എന്തോ വണ്ടി ബ്രേക്ക് ഇടുന്ന പോലെയൊരു ശബ്ദം കേട്ട് ഞെട്ടിയുണർന്നതാ ഞാൻ.....കണ്ണടച്ച് തുറക്കുന്ന സമയത്തിനുള്ളിൽ എല്ലാം കഴിഞ്ഞിരുന്നു.........""""
നെഞ്ച് പൊട്ടുന്ന വേദനയിലും ഉള്ളിലെ ഏങ്ങലടികൾ പുറത്ത് കാണിക്കാതെ ഭദ്ര നിറയാൻ വെമ്പിയ മിഴികൾ ശക്തിയായി തുടച്ചു......
"'ഒരു ലോറി വന്ന് ഞങ്ങളുടെ അംബാസഡർ കാറിൽ ഇടിക്കുകയായിരുന്നു.....ആ ഇടിയിൽ ഞാൻ ഡോർ വഴി കാറിൽ നിന്നും തെറിച്ചു ഉരുണ്ട് വീണത് ഈ ആൽമരത്തിന്റെ ചുവട്ടിലേക്കാ.....ബോധം നഷ്ട്ടപ്പെടുമ്പോഴും എന്റെ ചെവിയിൽ തങ്ങി നിന്നിരുന്നത് വീഴാൻ നേരം കേട്ട എന്റെ അച്ഛന്റെയും
അമ്മയുടെയും നിലവിളിയാണ്....പാവം....പാവം എന്റെ അനിയൻകുട്ടൻ അവൻ
💬 Comments
View all comments