0%

Chapter Title : ❤️അനന്തഭദ്രം 8❤️ [രാജാ]

Author : രാജാ Read All Parts 609

പോട്ടെടോ….””

“”ഹ്മ്മ്,, ചിലപ്പോൾ രണ്ടു ദിവസത്തിനുള്ളിൽ മമ്മി നിന്നെ വിളിക്കും കല്യാണക്കാര്യത്തെപ്പറ്റി സംസാരിക്കാൻ…. “”

“”വിളിക്കട്ടെ…. മറ്റു കാര്യങ്ങളൊന്നും ഓർത്ത്‌ നീ ടെൻഷൻ അടിക്കണ്ട.. അതൊക്കെ ഞങ്ങൾ കാരണവന്മാർ കൂടിയാലോചിച്ച് വേണ്ട പോലെ ചെയ്തോളാം…. “”

ഞാൻ സ്വൽപ്പം കപട ഗൗരവത്തോടെ പറഞ്ഞു….

‘’ഹയ്യട ഒരു കാരണവര് വന്നിരിക്കുന്നു…നീ പോടാ ചെക്കാ…””

എന്റെ ഭാവം കണ്ട് പുച്ഛം കേറിയ അവൾ സോഫയിൽ കിടന്നിരുന്ന പില്ലോ എടുത്ത് മുഖത്തേക്ക് എറിഞ്ഞു..... എന്നിട്ട് പതിയെ എഴുന്നേറ്റ് അടുക്കളയിലേക്ക് നടന്നു…

“”അല്ലേടി നിന്റെ ഡാഡി എന്ന് പറയുന്ന മാരണം ഇതിന്റെ ഇടയിൽ വല്ല കോടാലിയുമായി വരുമോ…The great protagonist ജോർജ്ജ് മാളിയേക്കൽ….””

“”ഹ്മ്മ്,, അങ്ങനെയൊരു പേടി എനിക്കും മമ്മിക്കും ഇല്ലാതെയില്ലടാ….പിന്നെ എന്നായാലും എന്റെ കല്യാണത്തിന് പുള്ളിയെ പേടിച്ചല്ലേ പറ്റു.... വരുന്നിടത്ത് വച്ച് കാണാം…ആളെപ്പറ്റി ജസ്റ്റിന്റെ അടുത്ത് ഒരു സൂചന കൊടുത്തിട്ടുണ്ട്….അവനും കുറെയൊക്കെ അറിയാവുന്നത് തന്നെയാണ് ആളുടെ സ്വഭാവത്തേക്കുറിച്ച്…ഒരേ നാട്ടുകാര് തന്നെയല്ലേ…. “””

ഫ്രിഡ്ജിൽ നിന്നും എടുത്ത പൈനാപ്പിൾ ജ്യൂസ്‌ ഗ്ലാസ്സിലേക്ക് പകർന്ന് കൊണ്ട് സെലിൻ എന്റെ നേരെ നീട്ടി….

“”നീ ഇത് കുടിക്ക്…നിനക്ക് തരാൻ വേണ്ടി ഉണ്ടാക്കി വച്ചതാ…കണ്ട സമയത്തെ വെപ്രാളത്തിനിടയിൽ എടുത്ത് തരാൻ മറന്നു…. “”

“”നീ ടെൻഷൻ അടിക്കണ്ട…അങ്ങേരെ നമുക്ക് എങ്ങനേലും ഡീൽ ചെയ്യാം…””

“”വന്നിട്ട് ഞാൻ ഭദ്രയെ വിളിച്ചിരുന്നു…കല്യാണകാര്യത്തെപ്പറ്റി ഞാൻ അവളോട് സൂചിപ്പിച്ചിട്ടുണ്ട്….രേവതിയേടത്തിയോടും പറയാൻ പറഞ്ഞു….മായയോടാണ് ആദ്യം ഈക്കാര്യം ഞാൻ വിളിച്ച് പറഞ്ഞത്…കാര്യം അറിഞ്ഞതും അവൾ ഒരുപാട് ഹാപ്പി…“”

“”ഹ്മ്മ് ശരി,, എന്നാൽ ഞാൻ ഇറങ്ങട്ടെ…””

ഞാൻ സെലിനോട് യാത്ര പറഞ്ഞു ഇറങ്ങി…ഇറങ്ങുന്നതിനു മുൻപ് ഫോണിൽ സെലിൻ ജസ്റ്റിന്റെ ഫോട്ടോ എനിക്ക് കാണിച്ചു തന്നു…..സ്വൽപ്പം നിറം കുറവാണേലും അത്യാവശ്യം കാണാൻ കൊള്ളാവുന്ന ഒരു സുമുഖനായ ചെറുപ്പക്കാരൻ…അല്ലേലും തൊലി വെളുപ്പിലും ആറടി പൊക്കത്തിലും വണ്ണത്തിലുമല്ലല്ലോ മനുഷ്യന്റെ സൗന്ദര്യം ഇരിക്കുന്നത്….. അടുത്ത ആഴ്ച സെലിൻ തിരിച്ചു നാട്ടിലേക്ക് പോകുന്നുണ്ട്…ജസ്റ്റിനും അവന്റെ ചില ബന്ധുക്കളും സുഹൃത്തുക്കളും കൂടി അവളെ കാണാൻ വരുന്നുണ്ട്…ഒരു ഫോർമൽ പെണ്ണ് കാണൽ ചടങ്ങ്…അത് കഴിഞ്ഞ് ഒരു ദിവസം ജസ്റ്റിനോട് തൃശ്ശൂർക്ക് വരാൻ പറയാമെന്നും എനിക്കും ഭദ്രയ്ക്കും ഇവിടത്തെ മറ്റു colleagues നും ആളെ നേരിട്ട് പരിചയപ്പെടുത്താമെന്നും സെലിൻ പറഞ്ഞു…..

ദിവസങ്ങൾ കടന്നു പോയി….ജസ്റ്റിനും സെലിനും തമ്മിലുള്ള വിവാഹം നിശ്ചയിച്ചു…. ജസ്റ്റിനെ ഞങ്ങൾക്കെല്ലാവര്ക്കും സെലിൻ പരിചയപ്പെടുത്തിയിരുന്നു…..എല്ലാവർക്കും ജസ്റ്റിനെ ഇഷ്ട്ടപ്പെട്ടു…..രാജശേഖർ സർ ഡൽഹിയിൽ നിന്നും മടങ്ങിയെത്തി…സുദേവന്റെ കേസിൽ മഹേഷിന്റെ ഒപ്പമുണ്ടായിരുന്ന ബാക്കി മൂന്ന് പേരെ

💬 Comments

View all comments