Chapter Title : ❤️അനന്തഭദ്രം 8❤️ [രാജാ]
അരികിലേക്ക് നടന്നു….
അടുത്തെത്തിയ എന്നെ നോക്കി എന്റെ പെണ്ണ് പിന്നെയും ചിരിച്ചെങ്കിലും അത് ഗൗനിക്കാത്ത മട്ടിൽ ഗംഗയെ മാത്രം നോക്കി പരിചയഭാവം കാണിച്ചത് അവളെ തെല്ലു പരിഭവപ്പെടുത്തിയെന്ന് അപ്പോഴത്തെ ആ മുഖഭാവത്തിൽ നിന്നും എനിക്ക് മനസ്സിലായി…..എങ്കിലും ഞാൻ അത് ശ്രദ്ധിക്കാത്ത മട്ടിൽ നിന്നു….
“”ഹായ് അനന്തു…കുറെ നേരമായോ ഭദ്രയെ കാത്തു നിൽക്കാൻ തുടങ്ങിയിട്ട്…ഞങ്ങൾ ഹോസ്പിറ്റലിൽ വച്ച് കണ്ടതാ….അനന്തു ഇവിടെ വെയിറ്റ് ചെയ്യുന്നുണ്ടാകും എന്ന് ഭദ്ര പറഞ്ഞപ്പോൾ ഞാൻ ഡ്രോപ്പ് ചെയ്യാമെന്ന് പറഞ്ഞു കൂടെ കൂട്ടി….. “””
എനിക്കൊരു ഷേക്ക് ഹാൻഡ് തന്നിട്ട് പുഞ്ചിരിയോടെ ഗംഗ അത് പറഞ്ഞപ്പോൾ ഞാൻ ഭദ്രയെയും മറികടന്ന് ഗംഗയുടെ അരികിലായി നിന്നു……ആ സമയം ഗംഗയും സംസാരത്തിനിടയിൽ എന്റെ അടുത്തേക്ക് ചേർന്നു നിന്നിരുന്നു…..
“”താങ്ക്സ് ഫോർ ദ ലിഫ്റ്റ്…. പറഞ്ഞ സമയമായിട്ടും ഇവളെ കാണാതെയായപ്പോൾ ഞാൻ ഹോസ്പിറ്റലിലേക്ക് വരാൻ നിൽക്കുകയായിരുന്നു…. അല്ല ഗംഗ എന്താ ഹോസ്പിറ്റലിൽ….?? “”
“”എന്റെയൊരു ഫ്രണ്ടിന്റെ പേരെന്റ് അവിടെ അഡ്‌മിറ്റെഡ് ആണ്.... ആളെയൊന്ന് കാണാൻ പോയതാ…. “”
“”ഓഹ് ഓക്കേ…””
അങ്ങനെ ഞാനും ഗംഗയും സംസാരം തുടരുന്നതിനിടയിൽ ഷർട്ടിന് മുകളിലൂടെ പുറത്ത് കൈവിരലുകൾ ഇഴയുന്നതായി അനുഭവപ്പെട്ടപ്പോൾ ആണ് തൊട്ട് പുറകിൽ നിൽക്കുന്ന ഭദ്രയുടെ മാനസികാവസ്ഥ ഞാൻ ഊഹിച്ചത്….. വന്നപ്പോൾ തൊട്ട് അവളെയൊന്ന് മൈൻഡ് പോലും ചെയ്യാതെ ഗംഗയോട് മാത്രം സംസാരിക്കുകയാണ് ഞാൻ…. ഗംഗയുടെ ശ്രദ്ധയിൽപ്പെടാതെ പതുക്കെ പുറത്തിഴയുന്ന ഭദ്രയുടെ കൈ ഞാൻ തട്ടി മാറ്റി…പിന്നെ കുറച്ചു സെക്കൻഡ് നേരത്തേക്കു അനക്കമൊന്നും ഉണ്ടായില്ല എന്റെ പെണ്ണിന്റെ….ഞാൻ സംസാരിക്കുന്നതിനിടയിൽ ഗംഗയോടും അവളൊന്നും മിണ്ടിയില്ല… അല്പം നേരം കൂടി കഴിഞ്ഞ് എന്നോടും ഭദ്രയോടും യാത്ര പറഞ്ഞു ഗംഗ കാറിൽ കയറിപ്പോയി….ഗംഗ പോയതിനു ശേഷമാണ് ഞാൻ ഭദ്രയുടെ മുഖത്തേക്ക് നോക്കുന്നത്…കവിളൊക്കെ ചുവന്നു തുടുത്ത് ചുണ്ടും കൂർപ്പിച്ചോണ്ട് നിൽപ്പാണ് എന്റെ പാതി…..
“”അനന്തെട്ടാ ഞാൻ…….. “”’
“”നടക്ക് അങ്ങോട്ട്…. അരമണിക്കൂറായി ഇവിടെ നിന്നെയും കാത്തു കെട്ടി നിൽക്കാൻ തുടങ്ങിയിട്ട്…ഫോൺ വിളിച്ചാലും കിട്ടില്ല…. വെറുതെ മനുഷ്യനെ ടെൻഷൻ അടിപ്പിക്കാനായിട്ട്…. “”
പെട്ടെന്ന് എന്തോ പറയാൻ വന്ന ഭദ്രയെ അത് മുഴുവിപ്പിക്കാൻ അനുവദിക്കാതെ പരുഷമായ ശബ്ദത്തിൽ അത്രയും പറഞ്ഞിട്ട് ഞാൻ മുന്നോട്ട് നടന്നു…ഒന്നും മിണ്ടാതെ പിന്നാലെ ഭദ്രയും…റോഡ് ക്രോസ്സ് ചെയ്യാൻ നേരം ചീറിപ്പായുന്ന വാഹനങ്ങളെ കണ്ടതും അവളെന്റെ അരികിലേക്ക് ചേർന്നു നിന്നു…. പതിയെ അവളുടെ ഇടതു കയ്യിൽപ്പിടിച്ചു കൊണ്ട് ഞാൻ ക്രോസ്സ് ചെയ്തു…ഫ്രന്റ് സീറ്റ് ഡോർ തുറന്ന് കൊടുത്ത് അവളോട് കയറിയിരിക്കാൻ പറഞ്ഞതിന് ശേഷം
💬 Comments
View all comments