Chapter Title : ❤️അനന്തഭദ്രം 8❤️ [രാജാ]
പോകുന്തോറും എന്നിലെ ഭയത്തിന്റെ കാഠിന്യം കൂടി കൊണ്ടേയിരുന്നു….മെഴുകുതിരിയിലെ തിരിനാളം മെല്ലെ ആടിയുലഞ്ഞ് പ്രകാശം മുറിയിൽ അങ്ങും ഇങ്ങും ഇടവിട്ട് പരക്കുന്നതായി അനുഭവപ്പെട്ടു….
പെട്ടെന്നാണ് നാണയത്തിൽ അമർന്നിരുന്ന ഭദ്രയുടെ കൈവിരൽ പതിയെ ചലിക്കാൻ തുടങ്ങിയത്…
ഓജോ ബോർഡിൽ ഭദ്രയുടെ കൈവിരലും കൊണ്ട് അക്ഷരങ്ങൾ പരതി നടന്നു…
“”ഹായ്”” എന്നെഴുതിയ ഓജോ ബോർഡിലെ ആ സ്ഥലത്താണ് നാണയം ചെന്ന് നിന്നത്…അതോടെ ഭയം പൂർണമായും എന്റെ ശരീരത്തെ കീഴടക്കി…ആത്മാവിന്റെ സാന്നിധ്യം ആ മുറിയിൽ ഞങ്ങൾക്ക് അനുഭവപ്പെടാൻ തുടങ്ങി….
അപ്പോഴും ഭദ്രയിൽ യാതൊരു ഭാവമാറ്റവും കാണാഞ്ഞത് എന്നെ അത്ഭുതപ്പെടുത്തി….ബോർഡിലേക്ക് നോക്കി കൊണ്ട് അവൾ സധൈര്യം ചോദിച്ചു….
“”ഹു ആർ യു….??””
ഭദ്ര ചോദിച്ചതിന് മറുപടിയായി അവളുടെ കൈവിരലുകൾ പതിയെ നാണയത്തോടൊപ്പം ചലിക്കാൻ തുടങ്ങി….നാണയത്തിന്റെ ഓരോ ചലനത്തോടൊപ്പം ഭദ്രയുടെ മുഖത്തെ സന്തോഷം ഏറി വരുന്നത് ഞാൻ കണ്ടറിഞ്ഞു….
എന്നാൽ പൊടുന്നനെയാണ് എന്റെ കണ്ണുകളിൽ ആ കാഴ്ച ഉടക്കിയത്….
കാറ്റിൽ പാറിയ ഭദ്രയുടെ ടീ ഷർട്ടിന്റെ അഗ്രഭാഗത്തിലൂടെ സമീപത്ത് കത്തിച്ചു വച്ചിരുന്ന മെഴുകുതിരിയിൽ നിന്നും തീ പടരുന്നു….
“”ഭദ്രാ….,………..!!!!!!!””
പെട്ടെന്നുള്ള എന്റെ ശബ്ദം കേട്ട് ഞെട്ടി തിരിഞ്ഞ് എന്നെ നോക്കിയ ഭദ്ര തന്റെ വസ്ത്രത്തിലേക്ക് തീ പടരുന്നത് കണ്ട് ഭയന്ന് വിറങ്ങലിച്ചു…..തൊട്ടടുത്ത നിമിഷം മുറിയിൽ കത്തിച്ചു വച്ചിരുന്ന മെഴുകുതിരികളെല്ലാം അണഞ്ഞു….
വേഗം മന:സ്സാന്നിദ്യം വീണ്ടെടുത്ത ഞാൻ അടുത്ത് ടേബിളിൽ ഇരുന്നിരുന്ന ജഗ്ഗ്ലെ വെള്ളമെടുത്ത് ഭദ്രയുടെ ദേഹത്തേക്ക് ഒഴിച്ചു…തീ അധികം പടർന്നിട്ടില്ലാഞ്ഞതിനാൽ പെട്ടെന്ന് കെടുത്താൻ സാധിച്ചു….ടീ ഷർട്ട്‌ന്റെ പിൻവശത്തെ കുറച്ച് ഭാഗം കത്തി നശിച്ചിരുന്നു അപ്പോഴേക്കും…..
“”മതി,,, അവളുടെ ഒരു ഓജോ ബോർഡ്,, വെറുതെ മനുഷ്യന്റെ സ്വസ്ഥത കളയാൻ…..“”
പെട്ടെന്നുള്ള ദേഷ്യത്താൽ എല്ലാം തട്ടിത്തെറുപ്പിച്ച് ഞാൻ ഓജോ ബോർഡ് കയ്യിലെടുത്തു….. ഭദ്ര തടഞ്ഞെങ്കിലും ഞാൻ സമ്മതിച്ചില്ല….
“”അനന്തേട്ടാ പ്ലീസ്…നമുക്ക് അത് കംപ്ലീറ്റ് ചെയ്യാം…. “”
“”നോ ഭദ്ര…This is enough……””
ഭദ്രയുടെ അപേക്ഷ ചെവി കൊള്ളാതെ ഞാൻ ഓജോ ബോർഡും എടുത്ത് മുറിയിൽ നിന്നും പുറത്തേക്കിറങ്ങി…ആ നോർത്ത് ഇന്ത്യൻ ഫാമിലിയെ അത് എൽപ്പിച്ചിട്ട് തിരികെ മുറിയിലേക്ക് പോന്നു….
ഭദ്ര അപ്പോഴേക്കും ഇട്ടിരുന്ന വസ്ത്രം മാറി ഒരു നൈറ്റ് ഗൗൺ
💬 Comments
View all comments