Chapter Title : ❤️അനന്തഭദ്രം 8❤️ [രാജാ]
കനത്ത തണുപ്പ് ഇരച്ചു കയറുന്നതായി അനുഭവപ്പെട്ടു….അവളുടെ അഴുകിയ വിരലുകൾ എന്റെ ദേഹം മുഴുവൻ പരതി നടന്നു…..ഒന്നും ചെയ്യാനാകാതെ മരവിച്ചു പോയ അവസ്ഥയിലായിരുന്നു ഞാൻ…..കഴുത്തിലെ പിടി പിന്നെയും മുറുകി കൊണ്ടിരുന്നു….. പുറത്തേക്ക് നീണ്ട് വന്ന ആ നാവ് എന്റെ കവിളിണകളിൽ ഇഴഞ്ഞു നടന്നു….കണ്മുന്നിൽ ഉള്ളത് എന്റെ ഭദ്രയല്ല……വേറെ……,,,,, വേറെ ആരോ ആണ്……എന്റെ കണ്ണുകൾ തുറിച്ചു വന്നു…..മരണവെപ്രാളത്താൽ ഞാൻ പിടഞ്ഞു…….
“”ഭദ്രാ………………………””
അലറി വിളിച്ചു കൊണ്ട് ഞാൻ കണ്ണ് തുറന്ന് എഴുന്നേറ്റു…. ഒപ്പം നിലവിളിയോടെ ഭദ്രയും…..
ബെഡിൽ ഇരുന്ന് രണ്ടാളും വല്ലാതെ കിതയ്ക്കുന്നുണ്ടായിരുന്നു…..മുറിയിൽ ജനലഴികളിലൂടെ വീശുന്ന നേർത്ത കാറ്റിന്റെ സ്വരം മാത്രം……
“’അനന്തേട്ടാ…. ഞാൻ,,,, ഞാൻ വല്ലാത്ത ഒരു സ്വപ്നം കണ്ടു….’’’
“”ഞാനും…….. “”
ഭയന്ന് വിറച്ച ശബ്ദത്തിലുള്ള എന്റെ മറുപടി കേട്ട് അവൾ എന്റെ മുഖത്തേക്ക് അമ്പരപ്പോടെ നോക്കി….
“”ഹ്മ്മ്….. ഞാൻ വല്ലാതെ പേടിച്ചു പോയി….. “’
മുഖം കുനിച്ചു കൊണ്ടിരുന്ന് ഞാനതു പറഞ്ഞപ്പോൾ ഭദ്ര എന്റെ അരികിലേക്ക് നീങ്ങിയെന്നെ കെട്ടിപ്പിടിച്ചു….
“”ഏട്ടാ ഇതെന്ത് പറ്റിയതാ…. “’
പതിയെ എന്റെ ചുണ്ടിലൂടെ വിരലോടിച്ചു കൊണ്ടാണ് അവൾ അത് ചോദിച്ചത്…..ചുണ്ട് മുറിഞ്ഞിരിക്കുന്നു…. അതിൽ നിന്ന് അപ്പോഴും ചോര പൊടിയുന്നുണ്ടായിരുന്നു…ഞാൻ ചുണ്ടിലെ മുറിവിൽ പതിയെ തൊട്ട് നോക്കി…. രക്തമായ വിരൽത്തുമ്പിലേക്ക് കണ്ണോടിക്കവേ ആണ് എന്റെ നെഞ്ചിലേക്ക് നോക്കിയ ഭദ്രയുടെ കണ്ണുകളിൽ ഭയം കനത്തത്….അവളുടെ നോട്ടം കണ്ട് ഞാൻ നെഞ്ചിലേക്ക് നോക്കി…..
ആള്ളിക്കീറിയത് പോലെയുള്ള മൂന്നു കീറലുകൾ എന്റെ നെഞ്ചിൽ…..
ഭദ്ര എന്നെ ഭീതിയുടെ നോക്കി…. ആ കണ്ണുകളിലെ പിടപ്പ് എന്നെയും പരിഭ്രാന്തനാക്കി…..
“”അപ്പോൾ,,,, അപ്പോൾ നമ്മൾ സ്വപ്നം കണ്ടതല്ലേ അനന്തേട്ടാ…. “”
പേടിച്ചരണ്ട ഭദ്രയുടെ ചോദ്യം കേട്ട് ഞാനവളെ ഇറുക്കെ പുണർന്നു…..
നേരം വെളുത്തതും ബാഗ് പാക്ക് ചെയ്ത് റൂമിന്റെ കീയുമായി ഞങ്ങൾ റിസപ്ഷനിലേക്ക് ചെന്നു….രാവിലെ എഴുന്നേറ്റു നോക്കുമ്പോൾ എന്റെ ചുണ്ടിലെ മുറിവിൽ ചെറിയ നീരുണ്ടായിരുന്നു….അത് കണ്ട് റിസപ്ഷനിലെ പെൺകുട്ടി എന്നെയും ഭദ്രയെയും നോക്കി ആക്കിയൊന്ന് ചിരിച്ചു….
“”ഞങ്ങൾ റൂം വെക്കേറ്റ് ചെയ്യുകയാണ്…”’
കീ ടേബിളിൽ വച്ചു കൊണ്ട് ഞാൻ പറഞ്ഞു….
“”സർ ഫൈവ് ഡേയ്‌സ് അല്ലേ ബുക്ക് ചെയ്തിരുന്നത്…. “”
ആ
💬 Comments
View all comments