0%

Chapter Title : ❤️അനന്തഭദ്രം 8❤️ [രാജാ]

Author : രാജാ Read All Parts 650

ഞാൻ ട്രീറ്റ്‌ കൊടുത്തത്…..ജസ്റ്റിൻ ഫ്രീ ആകുന്ന ഒരു ദിവസം നടത്താം എന്ന് കരുതിയാണ് ലേറ്റ് ആയത്…..അന്ന് ജസ്റ്റിൻ വിരുന്നിൽ പങ്കെടുക്കാൻ തൃശ്ശൂരിലേക്ക് വന്നു…..തൊട്ടടുത്ത ദിവസം തന്നെ ചെന്നൈയിലേക്ക് മടങ്ങേണ്ടതിനാൽ വിരുന്ന് കഴിഞ്ഞ് രാത്രിയിലെ ട്രെയിനിൽ തന്നെ മടങ്ങണമെന്ന് ജസ്റ്റിൻ ആവശ്യപ്പെട്ടു…..സെലിനെ വീട്ടിൽ വിട്ട് ജസ്റ്റിനെ റെയിൽവേ സ്റ്റേഷനിൽ കൊണ്ട് വിടാൻ ഞാൻ പോയി…..ഭദ്ര വിരുന്നിൽ പങ്കെടുത്തിരുന്നില്ലെങ്കിലും ജസ്റ്റിനും സെലിനും കൂടി ഭദ്രയെ വീട്ടിൽ വന്ന് കണ്ട് ആശംസകൾ അറിയിച്ചിരുന്നു……..

റെയിൽവേ സ്റ്റേഷനിലേക്കുള്ള യാത്രയ്ക്കിടയില് ജസ്റ്റിന് ഒരു കാൾ വന്നു…..

ജസ്റ്റിൻ കൂടുതലൊന്നും സംസാരിക്കാതെ മറുതലയ്‌ക്കൽ നിന്നും പറയുന്നതിനെല്ലാം മൂളി കൊണ്ടിരുന്നു…പെട്ടന്ന് തന്നെ ജസ്റ്റിൻ കാൾ കട്ട്‌ ചെയ്തു…പക്ഷെ അതിന് ശേഷം ജസ്റ്റിൻ വളരെ ഡിസ്റ്റർബ്ഡ് ആയ പോലെ എനിക്ക് തോന്നി…അത്‌ വരെയും എന്നോട് ഹാപ്പിയായി സംസാരിച്ചോണ്ട് ഇരുന്ന ആൾക്ക് ഇതെന്തു പറ്റി എന്നായിരുന്നു എന്റെ സംശയം…..

“”എന്താ ജസ്റ്റിൻ,,, വാട്ട്‌ ഹാപ്പെൻഡ്…ആരാ വിളിച്ചേ…..?? “’

“”that was my mom……””
അല്പനേരം എന്തോ ആലോചിച്ചിട്ടിരുന്ന ജസ്റ്റിൻ നിസ്സംഗതയോടെ എനിക്ക് മറുപടി തന്നു…..

“”നിങ്ങൾ തമ്മിൽ ഇപ്പോൾ……””

“”യെസ്.. കോൺടാക്ട് ഉണ്ട് ഇപ്പൊഴും…എത്രയൊക്കെ തള്ളിപ്പറഞ്ഞാലും അവർ എന്റെ അമ്മയല്ലാതാകില്ലല്ലോ എല്ലാവരുടെയും മുന്നിൽ…. സൊ അതിന്റെ പുറത്തുള്ള,,, ജസ്റ്റ്‌ എ ഫോർമൽ റിലേഷൻഷിപ്പ്…അതും മറ്റുള്ളവരെ ബോധിപ്പിക്കാൻ വേണ്ടി ആണെന്ന് മാത്രം…. “”

നിർവികാരതയോടെ സംസാരിക്കുമ്പോഴും തന്റെ വാക്കുകളിൽ ജസ്റ്റിൻ അടക്കിവച്ചിരുന്ന അമർഷവും സങ്കടവും എനിക്ക് മനസ്സിലാകുന്നുണ്ടായിരുന്നു…മരിച്ചു പോയ പപ്പയെപ്പറ്റി എപ്പോഴും വാചാലനാകാറുള്ള ജസ്റ്റിന്റെ അടുത്ത് ഇന്ന് വരെയും മമ്മിയെപ്പറ്റി ഞാൻ ചോദിച്ചിട്ടില്ലായിരുന്നു….അത് ജസ്റ്റിന് സംസാരിക്കാൻ തീരെ താല്പര്യമില്ലാത്ത വിഷയമാണെന്ന് സെലിൻ തന്നെ എന്നോട് സൂചിപ്പിച്ചിട്ടുണ്ട്….എന്നാൽ ഇപ്പോൾ ഞാൻ ചോദിക്കാതെ തന്നെ ജസ്റ്റിൻ തന്റെ മനസ്സ് തുറക്കുന്നതായി എനിക്ക് തോന്നി….

“”യു നോ അനന്തു,,, പപ്പ മരിച്ചതിനു ശേഷം എനിക്ക് എല്ലാം എന്റെ മമ്മിയായിരുന്നു….എനിക്ക് മമ്മിയും മമ്മിക്ക് ഞാനും….അങ്ങനെയാണ്‌ ഞങ്ങൾ കഴിഞ്ഞിരുന്നത്….സ്വത്തിൽ കണ്ണ് വച്ച് കൊണ്ട് സഹതാപം നടിച്ച് അടുത്ത് കൂടിയവരെ എല്ലാം തിരിച്ചറിഞ്ഞ് ഞങ്ങൾ അകറ്റി നിർത്തിയിരുന്നു…എപ്പോഴും എന്തിനും ഞങ്ങൾക്ക് സഹായത്തിനുണ്ടായിരുന്നത് പപ്പയുടെ ഒരു ഫ്രണ്ട് ആയിരുന്നു……രാവെന്നോ പകലെന്നോ വ്യത്യാസമില്ലാതെ ആള്

💬 Comments

View all comments