0%

Chapter Title : ❤️അനന്തഭദ്രം 8❤️ [രാജാ]

Author : രാജാ Read All Parts 3.1K

നിവർത്താൻ ഫ്രീ ആയപ്പോഴായിരുന്നു ഫോൺ എടുത്തു നോക്കിയത്….. ഭദ്രയുടെ നാല് മിസ്ഡ് കാൾ….വീട്ടിലെ ലാൻഡ് ലൈനിൽ നിന്നും വിളിച്ചിട്ടുണ്ട് രണ്ട് തവണ….ഇരുപത് മിനിറ്റ് മുൻപാണ് വിളിച്ചിരിക്കുന്നത്….ഫോൺ സൈലന്റ് മോഡിൽ ഇട്ടത് കൊണ്ട് കാൾ വന്നത് അറിഞ്ഞില്ലായിരുന്നു….. എംഡിയുമായുള്ള മീറ്റിംഗ്നിടയിൽ സൈലന്റിൽ ഇട്ടതാണ്…പിന്നെ മാറ്റാനും മറന്നു……ഞാൻ വേഗം ഭദ്രയുടെ ഫോണിലേക്ക് ഡയൽ ചെയ്തു….രണ്ട് റിങ്ങിൽ തന്നെ ഫോൺ എടുത്തു……

“”അനന്തേട്ടാ ഇന്ന് നേരത്തെ വീട്ടിൽ വരണം…. എന്താ കാര്യമെന്ന് ഇപ്പോൾ ചോദിക്കണ്ട…അതെനിക്ക് എന്റെ ഏട്ടനോട് നേരിട്ട് പറയണം….. “”
ഫോൺ അറ്റൻഡ് ചെയ്ത പാടെ അത്രയും പറഞ്ഞിട്ട് അവൾ കട്ട്‌ ചെയ്തു…..

എന്തായിരിക്കും അവൾക്ക് പറയാനുണ്ടാവുക…ഈ പെണ്ണിങ്ങനെയാണ് മനുഷ്യനെ വെറുതെ ആകാംഷയുടെ മുൾമുനയിൽ നിർത്തും….ഇനി വീട്ടിൽ എന്തേലും പ്രശ്നം….ആലോചിച്ചിട്ട് ഒരെത്തും പിടിയും കിട്ടുന്നില്ലല്ലോ ദൈവമേ…..
എന്തായാലും ഓഫീസിൽ നിന്നും നേരത്തെ ഇറങ്ങി…പതിവിലും സ്പീഡിൽ തന്നെയാണ് ഡ്രൈവ് ചെയ്തത്…..വീട്ടിൽ ചെല്ലുമ്പോൾ അച്ഛനും അമ്മയും ഉമ്മറത്ത് തന്നെയുണ്ടായിരുന്നു…. ദേവൂട്ടി അവരുടെ അരികിൽ ഇരുന്ന് കളിക്കുന്നുണ്ട്…. എന്നെക്കണ്ടതും അച്ഛന്റെയും അമ്മയുടെയും മുഖത്ത് വല്ലാത്ത ഒരു ചിരി…. കാര്യം ചോദിച്ചിട്ടും അവരൊന്നും വിട്ട് പറഞ്ഞില്ല….കൺഫ്യൂഷനോടെ ഞാൻ അകത്തേക്ക് കയറി….ഹാളിൽ ഏട്ടനും ഏട്ടത്തിയും ഉണ്ട്……

കാര്യം പറയാതെയുള്ള ഒരു ആക്കിയ ചിരി പാസ്സാക്കി അവരും എന്നെ വട്ട് പിടിപ്പിച്ചു……

“”ഭദ്ര എവിടെ…..?””

“’അവൾ റൂമിൽ കാണും.. “’

എന്റെ ചോദ്യത്തിന് എങ്ങോട്ടോ നോക്കി കൊണ്ടെന്ന പോലെ ഏട്ടത്തി മറുപടി പറഞ്ഞു….. ഇവർക്കൊക്കെ ഇതെന്താ പറ്റിയെ എന്നാലോചിച്ചു കൊണ്ട് ഞാൻ റൂമിലേക്ക് ചെന്നു…
എന്റെ വരവും പ്രതീക്ഷിച്ചിട്ടെന്ന പോലെ ഭദ്ര റൂമിൽ ഉണ്ടായിരുന്നു….എന്നെ കണ്ടതും അവൾ കട്ടിലിൽ

💬 Comments

View all comments