Chapter Title : ❤️അനന്തഭദ്രം 8❤️ [രാജാ]
പറഞ്ഞെ…. വെറുതെ ആവശ്യമില്ലാതെ പൈസ കളയല്ലേ….. എനിക്ക് കൂടി ഒരു ജോലിയും വരുമാനവും ആവട്ടെ…..നമ്മുടെ കുഞ്ഞിന് വേണ്ടിയാ ഇനി നമ്മൾ സേവ് ചെയ്യേണ്ടേ….. “”
“” എടോ നമ്മുടെ മക്കൾക്ക് നല്ല വസ്ത്രം കൊടുക്കാം നല്ല ഭക്ഷണം കൊടുക്കാം നല്ല വിദ്യാഭ്യാസം കൊടുക്കാം നല്ല സംസ്‍കാരം പകർന്നു കൊടുക്കാം…ഇത്രയൊക്കെയെ മാതാപിതാക്കൾ ചെയ്യേണ്ടു….അല്ലാതെ അവർക്ക് വേണ്ടി കുറെ പൊന്നും പണവും സ്വരുക്കൂട്ടി വയ്ക്കുന്നതിൽ ഒരു അർത്ഥവുമില്ല….””
എന്റെ വാക്കുകൾക്കുള്ള മറുപടി ഭദ്ര ഒരു നേർത്ത മൂളലിൽ ഒതുക്കി…..
“”അമ്മൂസേ എനിക്ക് ഉറക്കം വരുന്നു….. “’
അവളുടെ വസ്ത്രം നേരെയിട്ട് കൊണ്ട് ഞാൻ അൽപ്പം മുകളിലേക്ക് കയറി കിടന്നു…..
“”വായോ….. “”
എന്നെ കരവലയത്തിനുള്ളിലാക്കി കൊണ്ട് വാരിപ്പുണർന്ന ഭദ്രയുടെ മാറിലേക്ക് ഞാൻ മുഖം പൂഴ്ത്തി….. അൽപസമയം കഴിഞ്ഞപ്പോൾ എന്റെ മുടിയിലും പുറത്തും ഇഴയുന്ന അവളുടെ കൈവിരലുകളുടെ ചലനം നിശ്ചലമായി….. അവൾ ഉറങ്ങിയിട്ടുണ്ടാകുമെന്ന് കരുതി ഞാൻ മെല്ലെ മുഖമുയർത്തി നോക്കി….ഉറങ്ങിയുട്ടൊന്നുമില്ല,,, കണ്ണും തുറന്ന് കിടപ്പാണ് കക്ഷി….. ഞാൻ നോക്കുന്നത് കണ്ട അവൾ നെറുകയിലൊന്ന് ചുംബിച്ചു കൊണ്ട് വീണ്ടും എന്റെ മുഖം മാറിലേക്ക് ചേർത്തു പിടിച്ചെങ്കിലും ഞാനതിനു അനുവദിക്കാതെ ബെഡിൽ കൈ മുട്ട് കുത്തി അവളുടെ നേരെ ചരിഞ്ഞു കിടന്നു….
“”എന്തോന്നാ എന്റെ അമ്മു ഇത്ര കാര്യമായിട്ട് ആലോചിക്കുന്നേ…””
ഭദ്രയുടെ കവിളിണയിൽ തഴുകി കൊണ്ട് ചോദിച്ചു….
“”ഇന്ന് സൺഡേ അല്ലെ…. നാളെ രാവിലെ ഏട്ടൻ പോയാൽ തിരിച്ചു വരാ ശനിയാഴ്ച രാത്രിയല്ലേ…. “”
അവൾ എന്തോ ആലോചിച്ചു കൊണ്ടെന്ന പോലെയായിരുന്നു സംസാരിച്ചത്……
“”ഹ്മ്മ് അതെ…. വല്ല്യ ട്രാഫിക് ബ്ലോക്ക് ഒന്നും കിട്ടിയില്ലെങ്കിൽ ശനിയാഴ്ച
💬 Comments
View all comments