Chapter Title : അനന്തപുരിയിൽ ആനന്ദം 4 [Ajsal Aju]
നിറഞ്ഞു വന്നു... ആ നമ്പറിലേക്ക് ആമി വീണ്ടും വിളിച്ചെങ്കിലും ആദ്യം റിങ് ചെയ്തു... പിന്നെ വീണ്ടും വിളിച്ചപ്പോൾ സ്വിച്ച് ഓഫ് ആയി... താൻ ഇനി ഏതെങ്കിലും ട്രാപ്പിൽ ആണോ എന്ന് പോലും ആമിയുടെ ഉള്ളിൽ പേടി തുടങ്ങി...
പക്ഷേ രണ്ടും കൽപ്പിച്ച് ആമി ഹോട്ടൽ ഹിൽട്ടൻ പ്ലാസയുടെ മുന്നിലെത്തി... ഓട്ടോക്കാരനെ കാശു നൽകി ആമി നേരെ റിസപ്ഷനിൽ ചെന്ന് റൂം നമ്പർ എവിടെയാണ് ചോദിച്ചു... അഞ്ചാം നിലയിൽ ആണെന്ന് അവിടെനിന്ന പെൺകുട്ടി പറഞ്ഞതും ആമിനേര ലിഫ്റ്റിലേക്ക് കയറി...
ആമിയുടെ ഉള്ളിൽ ഈ ആളിക്കത്താൻ തുടങ്ങി... തന്റെ ജീവിതം ഇവിടെ തീരുമോ എന്ന് പോലും ആമി ഭയന്നു... രണ്ടുവട്ടം അറ്റാക്ക് വന്ന ആളാണ് തൻറെ വാപ്പ.. ഇതൊക്കെ അറിഞ്ഞാൽ അദ്ദേഹം ചങ്കുപൊട്ടി മരിക്കും.. ഇനി എന്ത് വന്നാലും തനിക്ക് അവരെ വിഷമിപ്പിക്കാൻ ആവില്ല...
അത്രയും ഓർത്തു നിന്നപ്പോൾ തന്നെ ലിഫ്റ്റ് അഞ്ചാം നിലയിൽ എത്തി... ആമി നടന്ന 506അം നമ്പർ മുറിയുടെ മുന്നിലെത്തി... ഒന്ന് നിന്ന് മനസ്സിനെ സമാധാനിപ്പിച്ച ശേഷം കോളിംഗ് ബെൽ അടിക്കാൻ പോയതും പിന്നിൽ നിന്നും ഒരു സ്ത്രീ ശബ്ദം കേട്ടു.... “അമീന....”
ആ ശബ്ദം കേട്ട ഭാഗത്തേക്ക് ആമി തിരിഞ്ഞു നോക്കുമ്പോൾ അധികം വെളുപ്പില്ലാത്ത എന്നാൽ സുന്ദരിയായ ഒരു പെൺകുട്ടി അവളുടെ അടുത്തേക്ക് വന്നു...
“ഞാൻ കീർത്തന... ഞാനാണ് അമീനെ കുറച്ചു മുന്നേ വിളിച്ചത്... താൻ ഇവിടെ വരുമെന്ന് എനിക്കുറപ്പായിരുന്നു... അതുകൊണ്ടാണ് ഞാൻ ഇവിടെ തന്നെ നിന്നത്...”
ആമി: നിങ്ങളാരാണ്... നിങ്ങൾക്ക് എങ്ങനെ എൻറെ ഭർത്താവിനെ അറിയാം....
കീർത്തന: തൻറെ ധൃതി പിടിക്കേണ്ട... തനിക്കുള്ള
💬 Comments
View all comments