Chapter Title : അനന്തപുരിയിൽ ആനന്ദം 4 [Ajsal Aju]
കാരണം അത്രത്തോളം കടപ്പാടാണ് തന്റെ വാപ്പയ്ക്ക് മാളിയേക്കൽ സുലൈമാൻ സാഹിബിനോട്... ഒരിക്കൽ കുടുംബം നിൽക്കേണ്ടി വരും എന്ന് അവസ്ഥ എത്തിയപ്പോൾ വാപ്പയെ സഹായിച്ച് ഈ നിലയിൽ എത്താൻ സഹായിച്ചത് ആ വലിയ മനസ്സിന് ഉടമയാണ്... അങ്ങനെ ഒരു നല്ല മനുഷ്യന് എങ്ങനെയാണ് ഇതുപോലൊരു സന്തതി... എല്ലാം സഹിച്ചു ജീവിക്കുക അതല്ലാതെ വേറെ ഒന്നും തന്നെ തന്റെ മുന്നിൽ ഇല്ല...
ഒന്നും മിണ്ടാതെ ആമിയ മുറിയിൽ നിന്നും പുറത്തിറങ്ങി.. ഹോട്ടലിൽ നിന്നും വീട്ടിലേക്ക് പോകുമ്പോൾ അവളുടെ മനസ്സിൽ ഇനി ഒരിക്കലും ഷാഫി അംഗീകരിക്കാൻ പറ്റില്ല എന്ന് ഉറപ്പിച്ചു... കാരണം ഇത്രയും സംഭവിച്ചിട്ടും ഒരു കൂസൽ ഇല്ലാതെയാണ് ഒരു ഉത്തരം പോലും നൽകാതെ ഷാഫി അവിടെ അവനെപ്പറ്റി ചേർന്ന് നിന്നത്....
ഇത്രയും നാൾ ഷാഫി രാത്രി ഫോൺ വിളിച്ചത് ഒരു പുരുഷനെ ആയിരുന്നല്ലോ എന്നോർക്കുമ്പോൾ അവൾക്ക് എന്തെന്നില്ലാത്ത അറപ്പും വെറുപ്പും മോനോട് തോന്നി... കാരണം ഇതിനു വേണ്ടിയായിരുന്നു തന്നെ പരിഗണന പോലും നൽകാതെ ആ വീട്ടിൽ ഇട്ടിരുന്നത്...
എന്തൊക്കെ വന്നാലും കടിച്ചുപിടിച്ചു നിൽക്കുക.. തന്റെ ജീവിതത്തിൽ എന്നെങ്കിലും തനിക്ക് നല്ലത് വരാതിരിക്കില്ല എന്ന് അവൾ സ്വന്തം മനസ്സിനെ പറഞ്ഞ് ആശ്വസിപ്പിച്ചു... അതിനുശേഷം ഒരിക്കൽപോലും ഷാഫി ആമിയെ മൈൻഡ് ചെയ്തിട്ടില്ല ആമി ചെയ്യാൻ സമ്മതിച്ചില്ല എന്ന് പറയുന്നത് ആണ് നല്ലത്... ഒരു മുറിയിൽ പോലും അവർ രണ്ട് സ്ഥലത്ത് കിടക്കാൻ തുടങ്ങി...
അവസാനം പൊറുതിമുട്ടിയാണ് ഷാഫി നാടുവിട്ടത്.. കാരണം മറ്റൊന്നുമല്ല.. രാഹുലിന് ദുബായിൽ ഒരു കമ്പനിയിൽ ജോലി കിട്ടി... അവിടെത്തന്നെ രാഹുൽ ഷാഫിക്കും ജോലി ശരിയാക്കി... മാളിയേക്കൽ തറവാട്ടിലെ ഒരാൾക്ക് ജോലിക്ക്
💬 Comments
View all comments