0%

Chapter Title : അനന്തപുരിയിൽ ആനന്ദം 4 [Ajsal Aju]

Author : Ajsal Aju Read All Parts 1.4K

വന്നു...

ഷംന: അജു നിനക്ക് എന്തെങ്കിലും പണിയുണ്ടോ..

ഞാൻ: ഇല്ല ഇത്ത എന്താണ്...

ഷംന: എന്നാൽ നമുക്കൊന്ന് പുറത്തു പോകാമോ..

ഞാൻ: അതിനെന്താ ഞാൻ കീ എടുത്തിട്ട് വരാം..

ഞാൻ പോയി കാറിന്റെ കീ എടുത്തു താഴെ വന്ന് കാറിൽ കയറി സ്റ്റാർട്ട് ആക്കിയിട്ടു... അപ്പോഴേക്കും ഇത്ത ഡ്രസ്സുമാറി വന്നിരുന്നു...

കാറിൽ കയറി എന്നോട് ചോദിച്ചു

“നിൻറെ ബൈക്ക് എവിടെ”

ഞാൻ: ബുള്ളറ്റ് അഭി കൊണ്ടുപോയി... അവനവൻറെ ഗേൾഫ്രണ്ടിനെ കൊണ്ട് പുറത്തു പോകണം പോലും...

ഷംന: ശെടാ... ഒരു ബൈക്ക് റൈഡ് പോകാം എന്ന് വിചാരിച്ചതാ... ഇനിയിപ്പോ സാരമില്ല എന്തായാലും നീ വണ്ടിയെടുക്ക്...

ഞാൻ: എങ്ങോട്ടാ...

ഷംന: അതൊക്കെ പറയാം നീ വണ്ടി എടുക്ക്...

ഞാൻ വണ്ടി പതിയെ പുറത്തേക്ക് ഇറക്കി. ഇത്ത പറഞ്ഞ വഴിയിൽ കൂടെയൊക്കെ പോയി ചെന്ന് അവസാനം എത്തിയത് ഒരു രണ്ടു നില വീടിൻറെ മുന്നിലായിരുന്നു..

ഞാൻ: ഇത് ആരുടെ വീടാണ്.

ഷംന: നീ ഒന്ന് പിടക്കാതെ വാ മോനെ... നിന്നെ കൊല്ലാൻ ഒന്നും കൊണ്ടുവന്നില്ല..

അതും പറഞ്ഞ് ചിരിച്ചുകൊണ്ട് ഷംന കാറിൽ നിന്നും പുറത്തിറങ്ങി.. ഞാൻ കാർ സൈഡിൽ ഒതുക്കി പാർക്ക് ചെയ്ത ശേഷം കാറിൽ നിന്നിറങ്ങി പുറത്തേക്ക് നടന്നു... ഞാൻ നോക്കുമ്പോൾ ഷംന സ്വന്തം വീട്ടിൽ കേറുന്നപോലെ ഗേറ്റ് തുറന്ന് മുൻവശത്തെ കതകിനു മുന്നിൽ തൂക്കിയിട്ടിരിക്കുന്ന മണിയടിച്ചു..

അപ്പോഴും ഇത് ആരുടെ വീടാണെന്ന് മനസ്സിലാക്കാതെ ഞാൻ അക്ഷമനായിരുന്നു... പെട്ടെന്ന് ഡോർ തുറന്നു വരുന്ന ആളെ കണ്ടു ഞാൻ ഞെട്ടി.... ഞങ്ങളുടെ കോളേജ് പ്രിൻസിപ്പൽ സമീറ മാഡം ആയിരുന്നു... ഒരു പിങ്ക്

💬 Comments

View all comments