0%

Chapter Title : അനന്തപുരിയിൽ ആനന്ദം [Ajsal Aju]

Author : Ajsal Aju Read All Parts 461

മാത്രം… അങ്ങനെ ഇരിക്കെ ആണ് വിധി ഞങ്ങളെ തോൽപ്പിച്ച് കൊണ്ട് വാപ്പയെ ഞങ്ങളിൽ നിന്നും അകറ്റിയത്.. എന്റെ ജീവിതത്തിലെ മറക്കാനാവാത്ത നാൾ… എന്റെ പ്ലസ് ടൂ റിസൾട്ട് വന്ന് പാസ് ആയത് അറിഞ്ഞ് എനിക്ക് നല്ലൊരു ഗിഫ്റ്റ് ഒക്കെ തന്നിട്ട് ഒന്ന് കിടക്കാൻ പോയതാ… പിന്നെ ആ കിടപ്പിൽ നിന്നും എഴുന്നേറ്റില്ല….
വാപ്പ ഞങ്ങളെ വിട്ടു പോയതിനു ശേഷം ഞങൾ ഒറ്റപ്പെട്ട പോലെ ആയി… ജീവിച്ചിരുന്നപ്പോൾ ഞങ്ങളോട് വാപ്പ എപ്പോഴും പറയ്മായിരുന്നൂ വാപ്പ പോയാലും വാപ്പാടെ കുടുംബക്കാരെ അടുപ്പിക്കരുതെന്ന്… വാപ്പയും എന്നെ പോലെ ഏകമകൻ ആയിരുന്നു…
അങ്ങനെ ദിവസങ്ങൾ കഴിഞ്ഞു പോയി… വാപ്പ മരിച്ചകാര്യം എങ്ങനെയോ ഉമ്മവീട്ടുകാർ അറിഞ്ഞ് അവർ ഞങ്ങളെ തേടി വന്നു… അവർ ഞങ്ങളെ നാട്ടിലേക്ക് പോകാൻ നിർബന്ധിച്ചു… ആദ്യമൊന്നും ഉമ്മ സമ്മതിച്ചില്ല… അങ്ങനെ അവസാനം അവരുടെ വാക്കുകൾക്ക് ഉമ്മ പച്ചക്കൊടി കാട്ടി…. എനിക്കും അവിടെയുള്ള പേര് കേട്ട കോളേജിൽ… അതും മാളിയേക്കൽ ട്രസ്റ്റിന്റെ അതീനതയിൽ ഉള്ള കോളേജിൽ തന്നെ ഡിഗ്രിക്ക് അഡ്മിഷൻ റെഡി ആക്കി… അങ്ങനെ ഇവിടെ വാപ്പ ഉണ്ടാക്കിയ സമ്പാദ്യവും പിന്നെ ഇവിടത്തെ വീടും സ്ഥലവും എല്ലാം വിറ്റ് പൈസ അക്കൗണ്ടിൽ ഇട്ടു. അങ്ങനെ ഞങൾ ചെന്നൈ പട്ടണത്തിനോട് വിടപറഞ്ഞ് നിലവറ നിറയെ സ്വർണവും ഉള്ള് നിറയെ സ്നേഹവും ഉള്ള അനന്തപത്മനാഭൻറെ നാട്ടിലേക്ക് യാത്രയായി….
എനിക്ക് ഇപ്പൊൾ ഇരുപത്തിമൂന്ന് വയസായി.. എന്റെ പതിനെട്ടാം വയസിലാണ് ഞാൻ അനന്തപുരിയിൽ എത്തുന്നത്… അവിടെ നിന്നുമാണ് ഈ കഥയുടെ തുടക്കം…

“ അജു… മോനെ എഴുന്നേൽക്കു സ്ഥലം എത്തി…”
ഉമ്മയുടെ വിളി കേട്ടാണ് ഞാൻ ഉറക്കത്തിൽ നിന്നും ഉണർന്നത്.. സമയം ഏകദേശം പത്ത് കഴിഞ്ഞു… കണ്ണുകൾ തിരുമ്മി കാറിന്റെ സീറ്റ്‌ ഉയർത്തി ഞാൻ നേരെ ഇരുന്നു… കണ്ണ് തുറന്ന് നോക്കിയതും നല്ല ഒന്നാന്തരം ഒരു മാളികയുടെ മുന്നിൽ എത്തിയപോലെ തോന്നിപ്പോയി…. ഞാൻ കാറിൽ ഇരുന്ന് തന്നെ ഒന്ന് ചുറ്റും നോക്കി പണമുള്ളതിന്റെ എല്ലാ മോടിയും അവിടെ കാണാനുണ്ട്.. ചുരുക്കത്തിൽ പറഞ്ഞാ ഫുക്രി സിനിമയിലെ ആ ബംഗ്ലാവ് പോലെ… പക്ഷേ എന്റെ കണ്ണുകൾ നേരെ പതിഞ്ഞത് അവിടത്തെ കാർ ഗരേജിൽ ആണ്.. ആറേഴു കാറുകൾ അവിടെ തന്നെ ഉണ്ടായിരുന്നു.. ഞാൻ എന്റെ ഫോർച്ചുണർ ആണ് കൊണ്ട് വന്നത്… ബാക്കി രണ്ട് കാറുകൾ അവിടെ വച്ച് വിറ്റിട്ടാണ് വന്നത്… ഞാൻ കാറിൽ നിന്നും ഇറങ്ങിയതും ഉമ്മയും ഇറങ്ങി… ഉമ്മയെ കണ്ടതും അവിടെ നിന്ന

💬 Comments

View all comments