Chapter Title : അനന്തപുരിയിൽ ആനന്ദം [Ajsal Aju]
മാത്രം അവിടെ ഉണ്ട്… ഞാൻ വീട് ഒന്ന് കറങ്ങി നോക്കിയിട്ട് ഒന്ന് തിരിഞ്ഞതും എന്റെ കണ്ണ് തള്ളി പോയി… അറേബ്യൻ കുതിര എന്നൊക്കെ കേട്ടിട്ടേ ഉള്ളു അങ്ങനെ ഒരു അടാർ ഐറ്റം എന്റെ മുന്നിൽ വന്നു നിന്നു… എന്റെ കണ്ണുകൾ കണ്ടപാടെ അവളെ കാമിച്ച് കഴിഞ്ഞു… എനിക്ക് കണ്ണെടുക്കാൻ തോന്നിയില്ല… അവൾ അവളുടെ മുല്ല മൊട്ടു പോലെയുള്ള പല്ലുകൾ കാട്ടി എന്നെ നോക്കി ചിരിച്ചു… ഞാൻ ആ ചിരിയിൽ മതിമറന്നു നിന്നു.. പെട്ടന്നാണ് എനിക്ക് ബോധോദയം ഉണ്ടായത് ഞാൻ ആരും കാണാതെ നോട്ടം മാറ്റി…
“ കുഞ്ഞിത്ത ഇതാണ് എന്റെ കെട്യോൾ പേര് സുമയ…” ശിഹാബ് മാമ ഉമ്മക്ക് അവരെ പരിചയപെടുത്തി…
പെട്ടന്നാണ് ഉമ്മയുടെ കണ്ണുകൾ ഭിത്തിയിൽ തൂക്കിയിരിക്കുന്ന ഫോട്ടോയിലേക്ക് പതിഞ്ഞത് പെട്ടന്ന് തന്നെ ഉമ്മയുടെ കണ്ണുകൾ നിറഞ്ഞു തുടങ്ങി… എൻറെ ഉമ്മയുടെ ഉമ്മാടെ ഫോട്ടോ ആയിരുന്നു അത്… ശ്രീമതി. സൈനബ സുലൈമാൻ… അത് കണ്ട സുധീർ മാമ ഉമ്മയെ ആശ്വസിപ്പിച്ചു…
“ നീ അതൊക്കെ വിട്ടേക്ക് കുഞ്ഞു… നീ എന്തായാലും വന്നല്ലോ… അത് മതി… നീ പോയി ഒന്ന് ഫ്രഷ് ആവ്.. നിനക്ക് താഴെ റൂം ശെരിയാക്കിയിട്ടുണ്ട്.. അജു മോന് മുകളിലും.. പിന്നെ ഇത് നിന്റെയും വീടാണ് കേട്ടോ.. നീ മടിച്ചൊന്നും ഇരിക്കരുത്…” മാമ എന്നോടായി പറഞ്ഞു…
“സുമി നീ അജു മോനെ അവന്റെ റൂം കൊണ്ട് കാണിക്ക്.. ഞാൻ കുഞ്ഞുന്റെ കൂടെ പോവാം… “ റസിയ മാമി അതും പറഞ്ഞു ഉമ്മയെ കൂട്ടി പോയി…
ഞാൻ ശിഹാബ് മാമയോട് ഞങ്ങടെ ഡ്രൈവർ അനി അണ്ണന്റെ
💬 Comments
View all comments