0%

Chapter Title : അനന്തപുരിയിൽ ആനന്ദം [Ajsal Aju]

Author : Ajsal Aju Read All Parts 1.2K

പ്രായം ഉണ്ട്. ശിഹാബ് മാമക്ക് മുപ്പത്തിയഞ്ച് വയസ്സ് ഉണ്ട്. പുള്ളിക്കാരൻ നല്ല തടിച്ചിട്ടാണ്… അവർ എന്നെ കണ്ടതും ഫുഡ് കഴിക്കാൻ വിളിച്ചോണ്ട് പോയി… ഡൈനിങ് റൂമിൽ എത്തിയതും വീണ്ടും അവർ എന്നെ ഞെട്ടിച്ചു… സിനിമയിൽ ഒക്കെ കാണുന്ന പോലെ ഒരു വലിയ ടേബിൾ നിറയെ ഫുഡ് ഐറ്റംസ്… അവർ എന്നെ പിടിച്ച് ഇരുത്തി കഴിപ്പിച്ചു… പറയാതെ വയ്യ അമ്മാതിരി രുചി ആയിരുന്നു.. റസിയ മാമിയും സുമി മാമിയും ഉണ്ടാക്കിയതാണ്… കഴിച്ചു കഴിഞ്ഞ് ഞാൻ നേരെ പുറത്ത് ഇറങ്ങി അനി അണ്ണനെ വിളിച്ചു… കഴിഞ്ഞ പത്ത് വർഷമായി ഞങ്ങടെ കൂടെ ഉള്ള മനുഷ്യനാണ്… ഞാൻ പുള്ളിയെ വിളിച്ചു പുള്ളിക്ക് പോകാനുള്ള ടിക്കറ്റും പിന്നെ കയ്യിൽ ഒരു അമ്പതിനായിരം രൂപയും കൊടുത്തു… പുള്ളി എന്നെ കെട്ടിപിടിച്ചു എന്നിട്ട് എന്നോട് യാത്ര പറഞ്ഞ് അവിടെ നിന്നും പോയി…. ഉമ്മയെ പോയി കണ്ട് അനി അണ്ണന്റെ കാര്യവും പറഞ്ഞിട്ട് ഞാൻ നേരെ റൂമിലേക്ക് പോയി കിടന്നു എന്റെ കുറച്ചു ഫ്രണ്ട്സിനെ ഒക്കെ വിളിച്ച് സംസാരിച്ചു.. ഒരു പന്ത്രണ്ട് മണി ആയതും ഞാൻ ഒന്ന് ഉറങ്ങാൻ കിടന്നു…
നെറ്റിയിൽ ആരുടെയോ കരസ്പർഷം അറിഞ്ഞപ്പോൾ ആണ് ഞാൻ കണ്ണ് തുറന്നത്. നോക്കുമ്പോൾ ഉമ്മച്ചിയാണ്…
“എന്തേ കുഞ്ഞുമോളെ…” ഉമ്മാനെ കളിയാക്കി കൊണ്ട് ഞാൻ ചോദിച്ചു….
“നിനക്ക് ഇവിടെ ഒക്കെ ഇഷ്ടപ്പെട്ടോ? അതോ നമുക്ക് തിരിച്ച് ചെന്നൈക്ക് പോകണോ?”
ഉമ്മ എന്നൊടായി അങ്ങനെ ചോദിച്ചപ്പോൾ തന്നെ എനിക്ക് കാര്യം പിടികിട്ടി.
“ ഇല്ലുമ്മ ഇവിടെ നമ്മൾ വന്നതല്ലേ ഉള്ളൂ… കുറച്ച് ദിവസം ആവുമ്പോൾ എല്ലാം ശരിയാവും… ഞാൻ ഓക്കെയാണ്…”

💬 Comments

View all comments