0%

Chapter Title : അനന്തരം [Seena Baby]

Author : Seena Read All Parts 10.7K

അവളിൽ ചില മാറ്റങ്ങൾ കൊണ്ടുവന്നു. അനന്തു അത് ശ്രദ്ധിക്കുന്നുണ്ടായിരുന്നു. അവളുടെ വർത്തമാനത്തിലെ 'കൊച്ചിൻ ടച്ചും', മാറ്റങ്ങളും അവനെ ചിന്തിപ്പിച്ചു.
കൂടാതെ എപ്പോഴും അവളുടെ ടീം ലീഡർ അഖിലിൻ്റെ കാര്യം പറയുന്നത് പതിവായി...

ഏത് ഒരു കാമുകനെ പോലെയും അനന്തുവിനു അത് അത്ര ഇഷ്ടപ്പെടുന്നിലായിരുന്നു...കാരണം ഇൻഫോപാർക്കിൽ ഉള്ള കുറെ കോഴികളുടെ കാര്യം കൂട്ടുകാർ പറഞ്ഞ് അവനറിയാം...അഖിലും പറഞ്ഞു വരുമ്പോ അങ്ങനെ അവന് തോന്നി...എന്നാലും ദേഷ്യം കാണിക്കാതെ അത് ഓകെ ഒഴിവാക്കി...

വർഷങ്ങൾ കടന്നു പോയി...അതിനിടയിൽ ശാലിനി ആകെ മാറി... ഓഫീസ് കൂട്ടുകാർ ജീവിതത്തിൽ വലിയ ഭാഗമായി...പല പോഴും അവരുടെ കാര്യങ്ങളിൽ പരിഗണന കൊടുക്കുന്നതായി തോന്നി...അങ്ങനെ പോകുമ്പോഴാണ്...

ശാലിനിയുടെ ശമ്പളം അനന്തുവിന്റെ ശമ്പളത്തിനൊപ്പം എത്തിയപ്പോൾ കാര്യങ്ങൾ മാറിമറിഞ്ഞു.

ഒരു ദിവസം വീട്ടിൽ വെച്ച് നടന്ന ആ സംസാരം എല്ലാത്തിനെയും തകിടം മറിച്ചു.
ശാലിനിയുടെ അമ്മ ചിരിച്ചുകൊണ്ട്, എന്നാൽ തറച്ചു കയറുന്ന വാക്കുകളോടെ അനന്തുവിനോട് ചോദിച്ചു:

"നന്ദൂ, നീ വാങ്ങുന്ന ഈ ശമ്പളം കൊണ്ടാണോ നിങ്ങൾ രണ്ടുപേരും ജീവിക്കാൻ പോകുന്നത്?

ശാലിനിക്ക് ഇപ്പോൾ നിന്റെ അത്രയും തന്നെ ശമ്പളമുണ്ട്. അവൾക്ക് ഇപ്പോൾ ഇതിലും നല്ല ആലോചനകൾ വേണമെങ്കിൽ വരും."

അതൊരു കളിയാക്കി ചോദിച്ചതാണെന്ന് അവർ പറഞ്ഞെങ്കിലും അനന്തുവിന്റെ ഉള്ളിൽ അത് വലിയൊരു മുറിവുണ്ടാക്കി.

തന്റെ പ്രണയത്തേക്കാൾ വലുത് ശമ്പളവും സ്റ്റാറ്റസുമാണെന്ന ചിന്ത അവനെ തളർത്തി. ആ വാക്കുകൾ ശാലിനിയുമായി വലിയ വഴക്കുകൾക്ക് കാരണമായി. താൻ സ്നേഹിച്ച പെണ്ണ് തന്റെ കൂടെയുണ്ടെങ്കിലും അവളുടെ വീട്ടുകാരുടെ കണ്ണിൽ താൻ ഒന്നുമല്ലെന്ന തോന്നൽ അവനെ വേട്ടയാടി.

എനിക്ക് ഇനിയും ഉയരണം ശാലിനി... ഈ പരിഹാസങ്ങൾ കേട്ട്

💬 Comments

View all comments