0%

Chapter Title : അനന്തരം [Seena Baby]

Author : Seena Read All Parts 10.7K

നമുക്കും കിട്ടുമോ ഈ മാമ്പഴം ഒന്ന് ചാപ്പി കുടിക്കാൻ?"

ശാലിനിയുടെ കണ്ണുകൾ നിറഞ്ഞു. അവളുടെ ഭംഗി കണ്ടപ്പോൾ സീനിയറിലെ പെൺകുട്ടികൾക്കും അസൂയ തോന്നി.

"എടാ, ഇവൾക്ക് കെട്ടിപ്പിടിക്കാൻ ഇഷ്ടമില്ലെങ്കിൽ വേണ്ട, ഇവൾ മറ്റേതാ... ഡീ മോളെ, നീ ഹോസ്റ്റലിലേക്ക് വാ, നമുക്ക് ശരിയാക്കാം." ആ അശ്ലീല സംസാരങ്ങൾ കേട്ട് അവൾ തകർന്നുപോയി.

സഹായിക്കാൻ ആരുമില്ലാതെ അവൾ ചുറ്റും നോക്കി.

പക്ഷേ, ശാലിനി കാണാതെ പോയൊരു നിഴൽ അവൾക്ക്

തൊട്ടുപിന്നിലുണ്ടായിരുന്നു സ്കൂൾ കാലം മുതൽ അവളുടെ ഓരോ ചുവടിലും നിഴലായി കൂടെ നടന്നവൻ—അനന്തു. നന്ദു എന്നും നന്ദൻ എന്നും സ്നേഹമുള്ളവർ അവനെ വിളിച്ചു. പത്താം ക്ലാസ് മുതൽ തുടങ്ങിയതാണ് അനന്തുവിന്റെ ഉള്ളിലെ ഈ ഇഷ്ടം. ഒരേ ക്ലാസ്സിൽ ഒന്നിച്ചിരുന്നിട്ടും, ശാലിനിയോട് ഒരക്ഷരം പോലും സംസാരിക്കാൻ അവന് കഴിഞ്ഞിരുന്നില്ല.

ഉള്ളിലെ ദിവ്യപ്രണയം അവനെ അതിന് അനുവദിച്ചില്ല. ഒരിക്കൽ പോലും അവളെ ശല്യം ചെയ്തിട്ടില്ലെന്ന് മാത്രമല്ല, അവളെ പ്രണയിക്കാൻ വന്നവരെയെല്ലാം അവൾ അറിയാതെ അവൻ ഓടിച്ചുവിട്ടു. പ്ലസ് ടു കഴിഞ്ഞിട്ടും മിണ്ടാൻ കഴിയാത്തതുകൊണ്ട്, അവൾ ചേർന്ന അതേ കോളേജിൽ അവനും അഡ്മിഷൻ എടുത്തു. അവളുടെ പിന്നിൽ എപ്പോഴും അവനുണ്ടായിരുന്നു.

തന്റെ പ്രാണൻ അന്യരുടെ മുന്നിൽ അപമാനിക്കപ്പെടുന്നത് കണ്ട് ഇനി അടങ്ങിയിരിക്കാൻ അവനായില്ല. അനന്തു പതുക്കെ വിളിച്ചു:

"ശാലിനീ..."

കലങ്ങിയ കണ്ണുകളോടെ അവൾ തിരിഞ്ഞുനോക്കി. അവളുടെ മുന്നിൽ നന്ദു! ആ നിമിഷം അവൾക്ക് അവൻ വെറുമൊരു പയ്യനല്ല, കാത്തുരക്ഷിക്കാൻ വന്ന കൃഷ്ണനെപ്പോലെയാണ് തോന്നിയത്. അവൾ അവനെ മറന്നു തുടങ്ങിയിരുന്നുവെങ്കിലും, ആ മുഖം കണ്ടപ്പോൾ ഉള്ളിൽ പഴയൊരു ഇഷ്ടം വീണ്ടും നാമ്പിട്ടു.

സിനിമ നടൻ

💬 Comments

View all comments