Chapter Title : അനന്തരം [Seena Baby]
ഫോൺ കട്ടായപ്പോൾ അനന്തുവിന് തോന്നിയത് താൻ സംരക്ഷിച്ച ആ പാവം പെൺകുട്ടി എന്നെന്നേക്കുമായി മരിച്ചുപോയി എന്നാണ്. അവളുടെ നാവിലെ 'കൊച്ചിൻ സ്ലാങ്ങും' വാക്കുകളിലെ ഉപരിപ്ലവമായ ആധുനികതയും അവനെ വല്ലാതെ ഭയപ്പെടുത്തി.
ശാലിനിയുടെ മാറിയ ലോകത്തിലേക്കാണ് അവൻ ഉള്ളത്... അഖിൽ എന്ന 'മോഡേൺ മാജിക്' . അവളുടെ ടീം ലീഡറായ അഖിൽ, വാക്കുകൾ കൊണ്ട് കോട്ട കെട്ടാൻ മിടുക്കനായിരുന്നു.
വീണ്ടും അഖിലിൻ്റെ പേര് പറഞ്ഞു ശാലിനിയും അനന്തു തമ്മിൽ വഴക്കിട്ടു....അവൾ വിഷമിച്ചിരിക്കുന്നത് കണ്ട് അത് മുതലെടുക്കാൻ അഖിൽ ശ്രമിച്ചു....
"ശാലിനി, യു ആർ സോ ടാലന്റഡ് ആൻഡ് ബ്യൂട്ടിഫുൾ... ബട്ട് നിന്റെ ആ ബോയ്ഫ്രണ്ട്... അവൻ നിന്നെ ഒരു ചെറിയ വട്ടത്തിനുള്ളിൽ തളച്ചിടാൻ നോക്കുകയാണ്. ഹി ഈസ് ഇൻസെക്യൂർ. നിനക്ക് വേണ്ടത് ഒരു 'ഓപ്പൺ മൈൻഡഡ്' പേഴ്സണെയാണ്," കാന്റീനിലെ കോഫി ടേബിളിലിരുന്ന് അഖിൽ പതുക്കെ അവളുടെ മനസ്സിലേക്ക് വിഷം കലർത്തി.
ലോങ്ങ് ഡിസ്റ്റൻസ് റിലേഷൻഷിപ്പിലെ വിരസത മാറ്റാൻ ശാലിനി പതിയേ അഖിലിനെ ആശ്രയിച്ചു...എല്ലാം.കൊണ്ടും...
അനന്തുവിന്റെ വീഡിയോ കോളുകൾ അവൾക്ക് ഒരു 'ബാധ്യത'യായി തോന്നിത്തുടങ്ങി.
കൊച്ചി നഗരത്തിലെ രാത്രി കാഴ്ചകൾ കണ്ട് നടക്കുമ്പോൾ അവർ പരസ്പരം അടിക്കുകയായിരുന്നു......
അഖിൽ കാർ മറൈൻ ഡ്രൈവിന്റെ വിജനമായ ഒരിടത്ത് പാർക്ക് ചെയ്തു. പുറത്ത് കായൽകാറ്റ് വീശുന്നുണ്ടെങ്കിലും കാറിനുള്ളിൽ വല്ലാത്തൊരു നിശബ്ദതയും അതിനേക്കാൾ വലിയൊരു പിരിമുറുക്കവും നിറഞ്ഞുനിന്നു.
അഖിൽ തന്റെ സീറ്റ് അല്പം പിന്നിലേക്ക് നീക്കി, പതുക്കെ ശാലിനിയുടെ അടുത്തേക്ക് നീങ്ങി. അവന്റെ കണ്ണുകളിലെ വന്യത ആ മങ്ങിയ വെളിച്ചത്തിലും അവൾക്ക് വ്യക്തമായിരുന്നു.
"ശാലിനി... നിന്റെ ഈ ഭംഗി, നിന്റെ ഈ സ്കിൻ...
ഇതൊക്കെ
💬 Comments
View all comments