0%

Chapter Title : അനന്തരം [Seena Baby]

Author : Seena Read All Parts 10.7K

...അതുകൊണ്ട് ഇടപെട്ടു ആദ്യം സംസാരിച്ചു........പിന്നെ അവർ എന്നെ തല്ലി ഞാനും തിരിച്ചു തല്ലി ..

ആ കോളജിൽ വേറെ ആരെയും റാഗ് ചെയ്യുന്നില്ല അല്ലെ. എൻ്റെ നന്ദു മോനെ. ചേട്ടൻ അതിനിടക്ക് കയറി സ്കോർ ചെയ്തു...

ഡാ...അവിടെ ഇരിയാട.....രാജൻ പറഞ്ഞു ...

അവരുടെ നാല് പേർ ഉള്ള കുടുംബം എന്തോകെ ആണേലും രാത്രി ഒരുമിച്ച് ഇരുന്നു ഭക്ഷണം കഴിക്കൂ. അപ്പോ അന്നത്തെ കാര്യങ്ങളും ചർച്ച ചെയ്യുന്നത് ..

നന്ദു കുട്ടാ....നീ പറ .... ബാക്കി എന്താ....

എന്നെ ജീപ്പിൽ കയറ്റി കൊണ്ട് പോകുമ്പോഴും അവൾ എന്നെ നോക്കി കരഞ്ഞു .

നീ അപ്പോ ഇത്രയും കാലം ആയിട്ട് ഇന്നാണോ ആ കുട്ടിയോട് സംസാരിക്കുന്നത്....ലത ചോദിച്ചു...

അതേ...അതും ആദ്യമായി....അവളുടെ പേര് മാത്രം ....ശാലിനി....... അത് പറയുമ്പോഴും അവൻ്റെ ഉള്ളിൽ ഉള്ള സന്തോഷം അവൻ്റെ കണ്ണിലും മുഖത്തും കാണാമായിരുന്നു...

അമ്മേ..... എനിക്ക് ശാലിനിയെ ഇഷ്ടമാണ് ... പത്താം ക്ലാസ്സിൽ പഠിക്കുമ്പോൾ മുതൽ....പക്ഷെ ഒരിക്കലും അവളോട് ഞാൻ പറഞ്ഞില്ല...പക്ഷെ എപ്പോഴും അവളെ ഞാൻ ശ്രദ്ധിച്ചു ... മറ്റൊരാൾ അവളെ സ്നേഹിക്കുന്നത് പോലും ഞാൻ തടഞ്ഞു ...

എപ്പോഴോ എനിക്ക് അവളോടുള്ള സ്നേഹം അനന്തമായി...അവളെ കാണുന്നത് എനിക്ക് സന്തോഷം തരുന്ന ഒന്നായി മാറി.....one side love അതൊക്കെ മനോഹരമായ ഒരു അനുഭൂതിയാണ്......

അവളെ കാണാൻ വേണ്ടിയാണ് അവിടെ തന്നെ ചേർന്നതും ..

പക്ഷേ ഒരു ജോലി ഓക്കേ കിട്ടി വീട്ടിൽ പോയി പെണ്ണ് ചോദിക്കാം എന്ന് ഞാൻ കരുതി .. അത്രന്നാൽ വൺ സൈഡ് എന്ന മനോഹര നിമിഷം ആസ്വദിക്കാം എന്ന് കരുതി......

💬 Comments

View all comments