0%

Chapter Title : അഞ്ചു, സച്ചു, സിനി എന്റെ ചേച്ചിമാർ 6 [PSYBOY]

Author : PSYBOY Read All Parts 2075

ഒന്ന് mind ചെയ്യാൻ വേണ്ടി വന്നപ്പോ നമ്മളെ വേണ്ട അല്ലെ എന്നാ ശെരി ഞാൻ പോണ്...

ചേച്ചി : അയ്യോ പോവല്ലേ ഞാൻ വിചാരിച്ചു നീ എന്നെ പതിവ് പോലെ ആക്കാൻ വരുന്നതാവുമെന്ന്.

ഞാൻ : അതിന് എന്നെകൊണ്ട് പറ്റില്ല ഞാൻ പാവമല്ലേ.

ചേച്ചി : ആര് നീയോ പാവം കൊള്ളാം.

ഞാൻ : എന്തെ എന്നെ കണ്ടിട്ട് പാവമായിട്ട് തോന്നുന്നില്ലേ....

ചേച്ചി : ഇല്ലല്ലോ നിന്റെ കയ്യിലിരിപ്പ് ശെരിയല്ല.

ഞാൻ : അതെന്താ ചേച്ചി അങ്ങനെ പറഞ്ഞെ.

ഇനി ചേച്ചി ഞാൻ എന്തേലും ചെയ്യുന്നത് കണ്ടു കാണുമോ?? അതോ എന്നെ കളിയാക്കാൻ വേണ്ടി പറയുന്നതാവുമോ.

ചേച്ചി : ഇപ്പൊ ഒന്നും പറയുന്നില്ല ഉടനെ നിനക്ക് ഒരു പണി തരുന്നുണ്ട്.

ഞാൻ : ഓഹ് ശെരി മാഡം.

ചേച്ചി : ഓഹ്.

ചേച്ചി പിന്നെയും തേപ്പ് തുടങ്ങി. ഇപ്പോഴും പാട്ട് കയറിവന്നു. എന്നാൽ ഏതോ പാട്ടിന്റെ ഇടയിലുള്ള വരികൾ ആയത്കൊണ്ട് എനിക്ക് മനസ്സിലായില്ല. അത് കേട്ടപ്പോ എനിക്ക് ചിരി വന്നു.ഞാൻ ചിരിക്കുന്ന കണ്ടു ചേച്ചി എന്നോടായ് : എന്തിനാടാ നീ ചിരിക്കൂന്നേ എന്റെ പാട്ട് കെട്ടിട്ടാണോ??

ഞാൻ : ഹാ അങ്ങനെയും പറയാം.

ചേച്ചി : എന്താടാ എന്റെ പാട്ടിനു ഒരു കുറവ്?

ഞാൻ : ഏയ് ഒരു കുറവുമില്ല

ചേച്ചി : പിന്നേ എന്തിനാ നീ ചിരിച്ചത്?

ഞാൻ : ചേച്ചി ഈ സിറ്റുവേഷൻ ഒത്തു പാട്ടുകൾ പാടുന്ന കൂട്ടത്തിൽ ആണല്ലേ...

ചേച്ചി : അതെന്താടാ നീ അങ്ങനെ ചോദിച്ചേ??

ഞാൻ : ഞാൻ വന്നപ്പോ ചേച്ചി തുണി തേക്കുന്ന സമയത്ത് തേപ്പിനെ പറ്റി പാടി. പിന്നേ മുറ്റമടിക്കുമ്പോ തൂപ്പിനെ പറ്റി പാടി. പിന്നേ...

ചേച്ചി : പിന്നെ?? ബാക്കി പറ.

ഞാൻ : അമ്പലത്തിൽ പോയിട്ട് വന്ന സമയത്ത് ചേച്ചിയെ അന്വേഷിച്ചു റൂമിൽ വന്നപ്പോ റൂം അടച്ചിരിക്കുവായിരുന്നു അപ്പോഴും കേട്ടു ഒരു പാട്ട്.

ചേച്ചി : അപ്പൊ നീ റൂമിലേക്ക് വന്നായിരുന്നോ??

ഞാൻ : അതേ പക്ഷെ അടച്ചിരിക്കുന്ന കണ്ട് ആ പാട്ട് കേട്ട ശേഷം ഞാൻ ഇങ് പോന്നു.

ചേച്ചി : ഏത് പാട്ടാ കേട്ടെ??

ഞാൻ : മാമ്പഴത്തിന്റെ പാട്ട്. അതും സിറ്റുവേഷൻ ഒത്തു പാടിയതാണോ??

ചേച്ചി : നീ എന്തിനാ പാട്ടൊക്കെ കേൾക്കാൻ നിൽക്കുന്നെ

ഞാൻ : കേട്ടത് പറഞ്ഞെന്നെ ഉള്ളു. അപ്പൊ എന്തായിരുന്നു

💬 Comments

View all comments