Chapter Title : അഞ്ചന ചേച്ചി 1 [Eros - God of Lust]
ഇപ്പോൾ ഒന്നായി തന്നെ ജീവിക്കുന്നു.
“സർ, സബ് കോൺട്രാക്റ്റർസ് എല്ലാം അക്കൌണ്ട്സ് സെക്ഷനില്‍ വെയ്റ്റിങ് ആണ്. ഈ ചെക് എല്ലാം സൈൻ ചെയ്താൽ അവര്‍ക്ക് പോകാമായിരുന്നു.
“ഓഹ്, ഞാന്‍ മറന്നു. ഇപ്പൊ ചെയ്തു തരാം.” ഉത്സാഹമില്ലാതെ ഞാൻ പറഞ്ഞു.
എന്റെ നിരുത്സാഹം ശ്രദ്ധിച്ച മറിയ ചോദ്യ ഭാവത്തില്‍ പുരികമുയർത്തി.
ഒന്നുമില്ലെന്ന് ചുമല്‍ കുലുക്കി കാണിച്ച ഞാൻ ടേബിളില്‍ നിരത്തി വച്ചിരുന്ന എല്ലാ ചെക്കും പരിശോധിച്ച ശേഷം ഞാൻ ഒപ്പിട്ടു കൊടുത്തു.
അതെല്ലാം കളക്റ്റ് ചെയ്ത ശേഷം മറിയ ഓഫീസ് ബോയ്നെ വിളിച്ച് അതിനെ അക്കൗണ്ട്സിൽ കൊടുക്കാൻ ഏല്പിച്ചു.
ഓഫീസ് ബോയ് പോയ ശേഷം അവള്‍ ചോദിച്ചു, “സർ, മീറ്റിംഗിന് വേണ്ടി എത്ര മണിക്കാണ് ഇവിടെ നിന്ന് നമ്മൾ ഇറങ്ങേണ്ടത്?”
“8:15ന് നമുക്കിറങ്ങാം, മറിയ. 35 മിനിറ്റ് ട്രാവല്‍ ചെയ്യേണ്ടതുണ്ട്.” ഞാൻ അറിയിച്ചു.
“ഇനിയും 20 മിനിറ്റ് സമയമുണ്ടല്ലൊ, അപ്പോ ഫാബ്രികേഷൻ യാര്‍ഡിലേക്ക് നമുക്ക് പോയാലോ?” മറിയ ചോദിച്ചതും ഞാൻ സമ്മതിച്ചു.
“മറിയ ഇവിടെ വെയിറ്റ് ചെയ്താൽ മതി, ഞാൻ പോയിട്ട് വരാം.”
“ശരി സർ.” എന്റെ തീരുമാനം ഇഷ്ട്ടപ്പെടാത്ത പോലെ മറിയ മുഖം ചുളിച്ചു.
എന്റെ കാറിൽ 3 മിനിറ്റ് കൊണ്ട് ഞാൻ യാര്‍ഡ് ഓഫീസിൽ എത്തി. എന്നെ കണ്ടതും യാര്‍ഡ് മാനേജർ, റിസ്വാൻ, എഴുനേറ്റ് വിഷ് ചെയ്തു.
“ഇവിടെ ഇരിക്കൂ സർ.” ഓഫിസിലെ അയാളുടെ കസേരയെ ചൂണ്ടി കാണിച്ചു കൊണ്ട് റിസ്വാൻ പറഞ്ഞതും ഞാൻ നിരസിച്ചു.
“ഇത്ര വേഗം ആ സ്ഥാനം മടുത്തോ, റിസ്വാൻ?” ഗൗരവത്തിൽ ആ പാക്കിസ്ഥാനിയോട് ചോദിച്ചു കൊണ്ട് ഞാൻ അയാള്‍ക്ക് എതിരെയുള്ള
💬 Comments
View all comments