Chapter Title : അഞ്ചന ചേച്ചി 2 [Eros - God of Lust]
ചേച്ചിക്ക് ഇഷ്ട്ടപ്പെട്ടില്ലെങ്കിലോ? അതുകൊണ്ട് ഞാൻ ചേച്ചിയുടെ എതിര്‍ വശത്ത് പോയിരുന്നു. ഉടനെ ചേച്ചിയുടെ കണ്ണുകളില്‍ നിരാശ മിന്നിമറഞ്ഞു.
“പ്രഷോബ് ചേട്ടൻ കഴിച്ചോ, ചേച്ചി?” ഞാൻ ചോദിച്ചു.
ഉടനെ ചേച്ചിയുടെ മുഖം കറുത്തതും ആ ചോദ്യം വേണ്ടായിരുന്നു എന്ന് തോന്നി.
“അദ്ദേഹത്തിന് ഒരു ബോധവുമില്ല, വിക്രം. രാത്രി ഏഴ് പ്രാവശ്യം എണീറ്റ് ബാത്റൂമിൽ ഓടിപോയ് ഛർദ്ദിച്ചു. ഉറക്കത്തിൽ ആരെയോ പലവട്ടം തെറിയും വിളിച്ചു. പിന്നെ ഒരു പെണ്—” പെട്ടന്ന് പറഞ്ഞു വന്നത് വിഴുങ്ങി കൊണ്ട് ചേച്ചി വായ് പൊത്തി.
“ഏത് പെണ്ണ്, എന്ത് കാര്യം?” ഞാൻ ചോദിച്ചപ്പോ അവൾ പറയാൻ കൂട്ടാക്കിയില്ല, അതുകൊണ്ട് ഞാനും നിര്‍ബന്ധിച്ചില്ല.
“ഏഴാം വട്ടം ബാത്റൂമിൽ പോയിട്ട് വന്ന ശേഷം ഇന്നിനി ചേട്ടനെ ഉണർത്തേണ്ട എന്ന് പറഞ്ഞിട്ടാ ചേട്ടൻ കിടന്നത്. എന്തെങ്കിലും ആവശ്യമോ, പിന്നെ എവിടെയെങ്കിലും പോണമെങ്കിൽ നിന്നെ വിളിക്കാനും പറഞ്ഞു.” നീരസം മറയ്ക്കാൻ ശ്രമിച്ചു കൊണ്ട് ചേച്ചി പതിഞ്ഞ ശബ്ദത്തില്‍ പറഞ്ഞു.
ഇന്ന് അയാൾ ഉണരില്ലെന്ന് ഞാൻ പ്രതീക്ഷത് തന്നെയാ. കാരണം, അത് സ്ഥിരമായി നടക്കുന്ന കാര്യമാണ്. ശനിയാഴ്ചകളിൽ ചേട്ടൻ ബോധമില്ലാതെ ഉറങ്ങും. പിന്നെ ഞായറാഴ്ച രാവിലെ എഴുനേറ്റ് വീണ്ടും മദ്യ സേവ തുടങ്ങും.
എന്തൊരു മനുഷ്യനാ അയാൾ!! ഇന്നലെയാണ് ചേട്ടന്റെ ഭാര്യ വന്നത്, എന്നിട്ട് പോലും ചെറിയൊരു മാറ്റം പോലുമില്ല. എനിക്ക് വെറുപ്പ് തോന്നി
ചേച്ചിയുടെ ആ മൂഡ് മാറ്റാൻ ഞാൻ ചോദിച്ചു, “ചേച്ചി, ഓഫീസില്‍ എനിക്ക് വെറും രണ്ട് മണിക്കൂറിന്‍റെ ജോലി മാത്രമുണ്ട്. അതുകഴിഞ്ഞ് നമുക്ക് ബുർജ് ഖലീഫയിൽ പോയാലോ?”
ഉടനെ ചേച്ചിയുടെ മുഖം തെളിഞ്ഞു.
“ഞാൻ എപ്പോഴേ റെഡി,
💬 Comments
View all comments