Chapter Title : അഞ്ചന ചേച്ചി 3 [Eros - God of Lust]
അത്ര പതുക്കെ പറഞ്ഞിട്ടും ചേച്ചിക്ക് എങ്ങനെ കേട്ടു. അതുകൂടാതെ ഹിന്ദി അറിയില്ല എന്നാണ് ചേച്ചി എന്നോട് പറഞ്ഞിട്ടുള്ളത്.
മിഴിച്ചിരുന്ന് പൊട്ടനെ പോലെ ഞാൻ ചേച്ചിയെ നോക്കി. ഉടനെ ചേച്ചി പൊട്ടിച്ചിരിച്ചു. അപ്പോഴാണ് സമാധാനമായത്.
“ഹിന്ദി പറയാൻ അറിയില്ലെങ്കിലും, കേൾക്കുന്നത് കുറച്ചൊക്കെ മനസ്സിലാക്കാനുള്ള വിവരം എനിക്കുണ്ട്, വിക്രം. ഇനി പറ, എന്തിനാണ് നീ അങ്ങനെ പറഞ്ഞത്?”
ചേച്ചിയുടെ ചോദ്യത്തിൽ ദേഷ്യത്തിന് പകരം ഇപ്പോൾ ആകാംഷയാണ് നിറഞ്ഞിരുന്നത്.
“എന്റെ ഭാര്യയല്ല എന്നു ഞാൻ പറഞ്ഞിരുന്നെങ്കിൽ, ഈ രാത്രി നേരത്ത് ഞാൻ ഏതോ പെണ്ണിനെ ഒപ്പിച്ച് കൊണ്ട് പോകുന്നു എന്നായിരിക്കും അവർ ചിന്തിച്ചിരിക്കുക. അപ്പോ ചേച്ചിയെ അവർ തെറ്റായ കാഴ്ചപ്പാടിൽ കാണുമായിരുന്നു.”
“ഈശ്വരാ...,” ഒരു ഞെട്ടലോടെ ചേച്ചി പറഞ്ഞു. “ഇങ്ങനെയൊക്കെ ഉണ്ടായിരുന്നോ?” ചേച്ചി പേടിച്ച് പോയിരുന്നു.
“ചേച്ചി പേടിക്കേണ്ട, ഇപ്പൊ എന്റെ ഭാര്യ ആയതു കൊണ്ട് കുഴപ്പമില്ല.”
അങ്ങനെ ഞാൻ പറഞ്ഞതും ചേച്ചി എന്നെതന്നെ കുറുകിയ കണ്ണുകളോടെ നോക്കി. പെട്ടന്ന് ചേച്ചിയുടെ കണ്ണില്‍ സംശയത്തിന്‍റെ നിഴല്‍ വീണതും അസ്വസ്ഥനായി ഞാൻ ഒന്ന് ഞെളിഞ്ഞു.
“ഞാൻ നിന്റെ കസിൻ എന്നോ, പെങ്ങള്‍ എന്നോ, നിനക്ക് പറയാമായിരുന്നു. എന്തുകൊണ്ട് അങ്ങനെ നി പറഞ്ഞില്ല?” ചേച്ചി അല്‍പ്പം ദേഷ്യത്തില്‍ ചോദിച്ചു.
“ചേച്ചി എനിക്ക് പെങ്ങളും അല്ല കസിനും അല്ല. എന്റെ മനസ്സിൽ ചേച്ചി എന്റെ കാമുകിയാണ്.... ചിലപ്പോ ഭാര്യയും.”
അതുകേട്ട് ചേച്ചിയുടെ കണ്ണുകൾ ജ്വലിച്ചു. പക്ഷേ പെട്ടന്നു തന്നെ ഒരു നിസ്സഹായതയും ചേച്ചിയുടെ മുഖത്ത് നിറഞ്ഞു.
ഒടുവില്‍ ചേച്ചിയുടെ മുഖം നിർവികാരമായി മാറി... എന്നിട്ട് എന്റെ കണ്ണില്‍ തന്നെ ചേച്ചി നോക്കിയിരുന്നു.
ആ നോട്ടത്തിന്‍റെ പൊരുള്‍ എനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞില്ല. പക്ഷേ ആ നോട്ടം എന്നെ അസ്വസ്ഥനാക്കിയത് കൊണ്ട് ഞാൻ വേഗം പുറത്തേക്ക് നോക്കിയിരുന്നു.
ടാക്സി ഞങ്ങളെ ഡ്രോപ്പ് ചെയ്തിട്ട് അതിന്‍റെ വഴിക്ക് പോയി.
ഒന്നും മിണ്ടാതെ ഞങ്ങൾ നടന്ന് ലിഫ്റ്റിൽ കേറി നാലാം നിലയില്‍ ഇറങ്ങിയപ്പൊ പ്രഷോബ് ചേട്ടന്റെ ഫ്ലാറ്റിൽ നിന്ന് ചിരിയും തെറി വിളിയും ഉച്ചത്തില്‍ കേട്ടു.
“— ഇല്ല.. ഇല്ല, നീ പറഞ്ഞതിനോട് ഞാന്‍ യോജിക്കുന്നില്ലട പൊട്ടന്‍ രവീന്ദ്രന്‍ കണ്ണേ; ഒരു പെണ്ണിനെ
💬 Comments
View all comments