Chapter Title : അഞ്ചന ചേച്ചി 4 [Eros - God of Lust]
ഇല്ലല്ലോ, മറിയ.”
“കുറച്ച് ദിവസങ്ങളായി നി എന്റെ മുഖത്ത് പോലും നോക്കുന്നില്ല, വിക്രം!”
മറിയ അങ്ങനെ പറഞ്ഞതും എന്റെ അടങ്ങി കിടന്ന കോപവും സങ്കടവും എല്ലാം പൊട്ടിത്തെറിച്ചു. എന്റെ കോപത്തെ നിയന്ത്രിക്കാന്‍ എനിക്ക് കഴിഞ്ഞില്ല.
“നിന്റെ മുഖത്ത് ഞാൻ നോക്കിയപ്പോൾ ഒക്കെ വെറും ചീഞ്ഞഴുകിയ ശവത്തെ കണ്ടത് പോലെ നീയല്ലേ മുഖം തിരിച്ചു വച്ചത്? വെറുക്കപ്പെട്ട വസ്തുവായി നീയല്ലേ എന്നെ അകറ്റി നിര്‍ത്തിയത്?” എന്നെ കാണുമ്പോഴൊക്കെ നീയല്ലേ ഒഴിഞ്ഞു മാറിയത്...? നിയന്ത്രണം വിട്ട് ഞാൻ അലറി പോയ്.
പെട്ടന്ന് മറിയ ഭയന്ന് ഒരടി പിന്നോട്ട് വച്ചുകൊണ്ട് വിളറി നിന്നു.
അവസാനം എന്റെ കോപത്തെ എന്റെ ഉള്ളില്‍ തന്നെ വരിഞ്ഞു കെട്ടി നിയന്ത്രിക്കാൻ ഞാൻ ശ്രമിച്ചു.
“ഞാൻ ദ്രോഹി എന്ന് നീയാണ് മുദ്ര കുത്തിയത്, മറിയ.” എന്റെ ശബ്ദം താഴ്ത്തി ഞാൻ പറഞ്ഞു. “എനിക്കതിൽ കുഴപ്പമൊന്നുമില്ല. പക്ഷേ ഇനിയും എന്നെ വിശ്വസിച്ച് ആരും നശിക്കേണ്ട കാര്യമില്ല.” ഞാൻ നിസ്സാരമായി പറഞ്ഞു.
“അയ്യോ.. വിക്രം!” മറിയ കരഞ്ഞു. “അന്ന് ദേഷ്യത്തില്‍ ഞാൻ അറിയാതെ പറഞ്ഞു പോയതാണ്, വിക്രം. നിന്നെ ഞാൻ അങ്ങനെ ഒന്നും കരുതിയിട്ടില്ല.”
“ദേഷ്യത്തില്‍ ആണെങ്കിലും, നിന്റെ മനസ്സിലെ ചിന്ത ആണല്ലോ വാക്കുകളായി മാറിയത്.” ഞാൻ പറഞ്ഞു.
അതിന് മറുപടി ഒന്നും മറിയക്ക് പറയാൻ കഴിഞ്ഞില്ല. അതുകൊണ്ട് ഞാൻ തുടർന്നു,
“മറിയയുടെ പ്രശ്നങ്ങള്‍ തുടങ്ങിയ സമയത്ത് ഞാൻ ഏത് നേരവും മറിയക്കൊപ്പം തന്നെ ഉണ്ടായിരുന്നു, നിന്റെ സ്വന്തം ജീവിതത്തിലെ പ്രശ്നങ്ങൾ കാരണം നിനക്ക് ടെൻഷൻ കൂടി നി എന്നോട് വെറുപ്പിക്കുന്ന അത്തരത്തില്‍ സംസാരിച്ചപ്പോൾ പോലും ഞാൻ ദേഷ്യപ്പെടാതെ കൂടേ
💬 Comments
View all comments