Chapter Title : അഞ്ചന ചേച്ചി 4 [Eros - God of Lust]
ചോദിച്ചിരുന്നെങ്കിലും ഞാൻ കൊടുത്തേനെ. കാരണം, അയാൾ പോയാൽ, ഒന്‍പത് ദിവസവും അഞ്ചന ചേച്ചി എന്റെ ഫ്ലാറ്റിൽ ആയിരിക്കും എന്ന ചിന്താഗതി ആയിരുന്നു എനിക്ക്.
“ഞാൻ തരാം ചേട്ടാ.” അയാള്‍ക്ക് ഞാൻ ഉറപ്പ് കൊടുത്തതും അയാളുടെ ടെൻഷൻ മാറി മുഖം തെളിഞ്ഞു.
“പിന്നെ അഞ്ചന ഒറ്റയ്ക്കാണ്, വിക്രം. അതുകൊണ്ട് അവളെ നീ തന്നെ നോക്കിക്കോണം.” ചേട്ടൻ ഗൗരവതത്തിൽ പറഞ്ഞു.
“ശരി ചേട്ടാ, ഞാൻ നോക്കി കൊള്ളാം.” ചേട്ടന് ഞാൻ ഉറപ്പ് കൊടുത്തു.
“പിന്നേ ഒരു കാര്യം കൂടി നിന്നോട് എനിക്ക് പറയാനുണ്ട്.” അയാള്‍ സീരിയസ്സായി പറഞ്ഞതും ഞാൻ പെട്ടന്ന് പേടിച്ചു.
എന്റെ കാര്യം വല്ലതും അയാൾ അറിഞ്ഞോ?
“എപ്പോഴത്തേയും പോലെ എന്നെ വെറുതെ ഫോൺ വിളിച്ച് ശല്യം ചെയ്യരുത്, വിക്രം. അത് എന്റെ മൂഡിനെ തന്നെ നശിപ്പിക്കും.” ചേട്ടൻ കടുപ്പിച്ചെന്നേ നോക്കിയാണ് പറഞ്ഞത്.
ഹോ!! ഇതായിരുന്നോ അയാള്‍ക്ക് പറയാൻ ഉണ്ടായിരുന്നത്!?
ഇപ്പോഴാണ് സമാധാനമായത്.
“അപ്പോ പിന്നെ ചേട്ടൻ ചത്തോ ജീവിച്ചിരിപ്പണ്ടോ എന്ന് ഞാനെങ്ങനെ അറിയും?”
സംശയത്തോടെ ഞാൻ ചോദിച്ചതും ചേട്ടൻ എന്നെ ദയനീയമായി നോക്കി.
“ശരി.. ഓക്കെ.. ഓക്കെ.” ഞാൻ വേഗം പറഞ്ഞു. “ഞാൻ വിളിക്കില്ല. ചേട്ടൻ പോയി അടിച്ചുപൊളിക്ക്.”
ശ്വാസം ആഞ്ഞ് എടുത്തുകൊണ്ട് ചേട്ടൻ തലയാട്ടി.
“പിന്നേ അത്ര പണം ഇപ്പൊ എന്റെ കൈയിലില്ല, ട്രാൻസ്ഫർ ചെയ്താൽ പോരെ?” ഞാൻ പെട്ടന്ന് ചോദിച്ചതും ചേട്ടന്റെ മുഖം ഒന്ന് തെളിഞ്ഞു.
“മതിയാവും വിക്രം.” ചേട്ടൻ പറഞ്ഞതും അപ്പോ തന്നെ ഞാൻ ട്രാൻസ്ഫർ ചെയ്തു കൊടുത്തു.
“അപ്പോ ശരി ഡാ. നമുക്ക് പിന്നെ കാണാം.”
അതും പറഞ്ഞ് ചേട്ടൻ അയാളുടെ
💬 Comments
View all comments