0%

Chapter Title : അഞ്ചന ചേച്ചി 4 [Eros - God of Lust]

Author : Erosgol Read All Parts 7K

ഭയം എന്നില്‍ നിറഞ്ഞു. ഒരു നൊമ്പരം എന്റെ മനസ്സിനെ മൂടി.

ഒരു ചെറിയ കുട്ടിയെ പോലെ “ചേച്ചി..” എന്ന് വിളിച്ചുകൊണ്ട് ഞാൻ ഓടി ചെന്ന് ചേച്ചിയെ പിന്നില്‍ നിന്ന് കെട്ടിപിടിച്ചു.

“സോറി ചേച്ചി.... ഞാൻ ചെയ്തത് തെറ്റാണ്, ഞാൻ ചേച്ചിയോട് പിണങ്ങാൻ പാടില്ലായിരുന്നു. സോറി ചേച്ചി... ചേച്ചി പോകരുത്.” ഉള്ളിലുള്ള ദുഃഖം താങ്ങാന്‍ കഴിയാത്ത എന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകി.

ഇടതു കൈ ചേച്ചിയുടെ ഇടുപ്പിലൂടേയും വലതു കൈ ചേച്ചിയുടെ മാറിലൂടേയും ചുറ്റിയാണ് ഞാൻ അഞ്ചന ചേച്ചിയെ കെട്ടിപിടിച്ചു കൊണ്ട്‌ കരഞ്ഞത്. എന്റെ മുഖം ചേച്ചിയുടെ വലതു തോളം കഴുത്തും ചേരുന്ന ഭാഗത്തായിരുന്നു അമർന്നിരുന്നത്.

“വിക്രം..? എന്താ ഇത് വിക്രം?! നീ കരയുകയാണോ?!” ചേച്ചിയുടെ കഴുത്തിൽ എന്റെ കണ്ണുനീര്‍ പടരുന്നത് അറിഞ്ഞതും ചേച്ചി പതറി.

“ഇവിടെ ദുബായില്‍ ചേട്ടനെ കൂടാതെ ചേച്ചി അറിയുന്നത് എന്നെ മാത്രമല്ലേ. പക്ഷേ എന്നിട്ടും സാഹചര്യം ഒന്നും മനസ്സിലാക്കാതെ ഞാൻ ചേച്ചിയെ ഒരുപാട്‌ വേദനിപ്പിച്ചു. പ്ലീസ് ചേച്ചി, എന്റെ വിവരക്കേട് കാരണം ഒരു അനാഥയെ പോലെ ചേച്ചി എവിടെയെങ്കിലും ഒറ്റക്ക് പോയിരിക്കുന്നത് താങ്ങാന്‍ എനിക്ക് കഴിയില്ല. സോറി ചേച്ചി, ഇനി ഒരിക്കലും ഞാൻ ചേച്ചിയെ വേദനിപ്പിക്കില്ല. ചേച്ചി പോകരുത്.” ഏങ്ങിക്കൊണ്ട് ഞാൻ പറഞ്ഞു.

ഉടനെ എന്റെ രണ്ടു കൈയും മെല്ലെ അടർത്തി മാറ്റിയ ശേഷം ചേച്ചി എനിക്കു നേരെ തിരിഞ്ഞു.

ചേച്ചിയുടെ കണ്ണുകൾ ദുഃഖവും വേദനയും കാരണം ചുവന്ന് കലങ്ങിയിരുന്നു. എന്റെ കണ്ണുനീര്‍ കണ്ടതും ചേച്ചിയുടെ മുഖത്ത് വിഷാദം നിറഞ്ഞു.

ചേച്ചി പെട്ടന്ന് ഇടതു കൈ കൊണ്ട്‌ എന്റെ പുറം കഴുത്തിനെ പിടിച്ചു വലിച്ച്

💬 Comments

View all comments