0%

Chapter Title : അഞ്ചന ചേച്ചി 5 [Eros - God of Lust]

Author : Erosgol Read All Parts 3222

Anjana Chechi Part 5

[ Author : Eros - God of Lust ]

[ Previous Part ] [ www.kkstories.com ]


“എന്റെ ഹൃദയമാണ് നി, അഞ്ചന – എന്റെ ജീവ ശ്വാസമാണ് നീ – എന്റെ ജീവനും ജീവന്‍റെ തുടിപ്പും നീ തന്നെയാണ് അഞ്ചന! അതൊന്നും നിനക്ക് മനസ്സിലാകുന്നില്ലയോ?!” വളരെ ഗൗരവപൂര്‍വ്വം തന്നെ ആ വാക്കുകൾ ഒക്കെ എന്റെ വായിൽ നിന്ന് വീണു.

അതൊക്കെ കേട്ട് ആകസ്‌മികാഘാതമേറ്റ പോലെ ചേച്ചി സ്തംഭിച്ചു പോയിരുന്നു. ചേച്ചിയുടെ കണ്ണുകളില്‍ അടക്കാനാവാത്ത ദുഃഖവും വേദനയും നിറഞ്ഞു കവിഞ്ഞു, കണ്ണുനീര്‍ പൊട്ടിയൊഴുകി, ചുണ്ടുകള്‍ വിതുമ്പി.

അങ്ങനെ ഒന്നും ഞാൻ ചിന്തിക്കരുത് എന്നും.. അങ്ങനെ ഒക്കെ എന്റെ മനസ്സിൽ ഞാൻ കൊണ്ട് നടക്കരുത് എന്നും പറയുന്നത് പോലെ ചേച്ചിയുടെ കണ്ണുകൾ എന്നോട് അപേക്ഷിക്കുന്നത് ഞാൻ തിരിച്ചറിഞ്ഞു.

പക്ഷേ എനിക്ക് ഒരുകാര്യം കൂടി ചേച്ചിയോട് പറയാൻ ഉണ്ടായിരുന്നു.

“നീ ഇല്ലാതെ എനിക്ക് ജീവിക്കാൻ കഴിയില്ല അഞ്ചന, നീ ഇല്ലാതെ എന്റെ ജീവനും നിലനില്‍ക്കില്ല!! നിന്റെ സ്നേഹം ഇല്ലാതെ ഞാൻ ക്ഷയിച്ചു പോകും എന്റെ അഞ്ചന, നിന്റെ കരുതൽ ഇല്ലാതെ ഞാൻ അസ്തമിച്ചും പോകും.”

അങ്ങനെ എന്റെ വായിൽ നിന്ന് വാക്കുകൾ തോർന്നതും അഞ്ചന ചേച്ചി കരഞ്ഞു കൊണ്ട്‌ എന്റെ മുകളിൽ നിന്നും താഴേക്ക് ഊർന്നിറങ്ങി.

ബെഡ്ഡിൽ കമിഴ്ന്ന് കിടന്നുകൊണ്ട് ചേച്ചി ഉച്ചത്തില്‍ ഏങ്ങി...ഏങ്ങി കരഞ്ഞു.

അതുകണ്ട് എനിക്ക് നല്ല വിഷമം തോന്നി.

“ചേച്ചി..!” ഞാൻ വിളിച്ചുകൊണ്ട് ചേച്ചിടെ തോളില്‍ തൊട്ടതും അവള്‍ കമിഴ്ന്ന് കിടന്നുകൊണ്ട് തന്നെ എന്നോട് അലറി,

“എന്നെ തൊട്ട് പോകരുത്!!”

ചേച്ചിയുടെ അലര്‍ച്ച കേട്ട് ഞാൻ പേടിച്ചുപോയി. പെട്ടന്ന് എന്റെ കൈയും ഞാൻ ചേച്ചിയുടെ തോളില്‍ നിന്ന് എടുത്തു മാറ്റി.

എന്ത് വിഡ്ഢിത്തം ആണ് ഞാന്‍ അവളോട് പറഞ്ഞത്? എന്നെത്തന്നെ ഞാൻ മനസ്സിൽ ശപിച്ചു.

—നിന്റെ മനസ്സിനെ നി അഞ്ചനയ്ക്ക് തുറന്ന് കാണിച്ചാല്‍ അവള്‍ സ്വന്തം ഭർത്താവിനെ കളഞ്ഞിട്ട് നിന്നെ ഭർത്താവായി സ്വീകരിക്കും എന്നായിരുന്നോ നി കരുതിയിരുന്നു? ഒരു വിവാഹം കഴിഞ്ഞ പെണ്ണിനോടാണ് ഇങ്ങനെയൊക്കെ നി പറഞ്ഞത്! അവൾടെ സ്ഥാനത്ത് നീയായിരുന്നെങ്കിൽ എന്തു ചെയ്യുമായിരുന്നു? അങ്ങനെയൊക്കെ അവളോട് നി പറഞ്ഞത് കൊണ്ട്‌ അവളെ എത്ര രൂക്ഷമായ ദുരവസ്ഥയിലേക്കാണ് അവളുടെ മനസ്സിനെ നി തള്ളി വിട്ടതെന്ന് നിനക്ക് മനസ്സിലാക്കാൻ കഴിയുന്നുണ്ടോ? — എന്റെ മനഃസാക്ഷി എന്നെ കുറ്റപ്പെടുത്തി കൊണ്ട്‌ ചോദിച്ചു.

അപ്പോഴാണ്

💬 Comments

View all comments