0%

Chapter Title : അഞ്ചന ചേച്ചി 5 [Eros - God of Lust]

Author : Erosgol Read All Parts 6.6K

മുഖത്തേക്കും ചേച്ചി എറിഞ്ഞു. അങ്ങനെ ഞങ്ങൾ മാറിമാറി എറിഞ്ഞു കളിച്ചും, ആ പന്ത് മുഖത്ത് കൊള്ളാതെ രക്ഷപ്പെടാൻ ശ്രമിച്ചും ആ കളി തുടർന്നു.

ഇത് കണ്ടുകൊണ്ടിരുന്ന മറ്റ് ചിലരൊക്കെ ഞങ്ങൾ ക്ഷണിക്കാതെ തന്നെ പന്തെറിഞ്ഞ് കളിക്കാന്‍ ഞങ്ങള്‍ക്കൊപ്പം കൂടി. ഒടുവില്‍ നോക്കിയപ്പോ, ഞങ്ങൾ പതിമൂന്ന്‌ പേര്‍ ചിരിച്ച് സന്തോഷിച്ചു കൊണ്ട്‌ മാറിമാറി എറിഞ്ഞു കളിച്ചു കൊണ്ടിരുന്നു.

ഞങ്ങൾ നാല്‌ ആണുങ്ങളും, പിന്നെ പതിമൂന്ന്‌ അല്ലെങ്കിൽ പതിനാല് വയസ്സുള്ള രണ്ട് പയ്യന്മാരും ചേര്‍ന്ന് ഒരു ടീം ആയിട്ടും — അതുപോലെ അഞ്ച് പെണ്ണുങ്ങളും, ഒരു ടീനേജ് പെണ്‍കുട്ടിയും, പിന്നെ അന്‍പത് വയസ് തോന്നിക്കുന്ന ഒരു സ്ത്രീയും ചേര്‍ന്ന് എതിര്‍ ടീം ആയിട്ടും ആയിരുന്നു പിന്നീടുള്ള ഞങ്ങളുടെ കളി നടന്നത്.

ആണുങ്ങള്‍ അത്ര പേരും സ്വന്തം ബനിയനൂരി പന്ത് പോലെ ഉണ്ടാക്കിയതും കളിയുടെ രസവും കൂടി.

അവസാനം, മണിക്കൂറുകൾ കഴിഞ്ഞ് എല്ലാവരും ചിരിച്ചു കൊണ്ട്‌ സന്തോഷത്തോടെ പിരിഞ്ഞുപോയി.

ഞങ്ങൾ അല്‍പ്പനേരം കൂടി നീന്തി കുളിച്ച ശേഷമാണ് പോകാൻ തയാറായത്.

“മൂന്ന്‌ മണി കഴിഞ്ഞോ?” വണ്ടിയില്‍ കയറി മൊബൈല്‍ എടുത്ത് നോക്കിയിട്ട് ചേച്ചി അത്ഭുതപ്പെട്ടു.

“എനിക്ക് വിശക്കുന്നു?” ഞാൻ ഉറക്കെ പറഞ്ഞു.

“എനിക്കും..!” ഉടനെ മറിയയും ചേച്ചിയും കോറസ് പാടിയതും ഞങ്ങൾ ഒരുമിച്ച് ചിരിച്ചു.

അങ്ങനെ ആ പരിസരത്ത് ഉണ്ടായിരുന്ന ഒരു ഹോട്ടലിൽ ഞാൻ അവരെ കൊണ്ടുപോയി. കാഴ്ചയ്ക്ക് ബിരിയാണി പോലെ ഇരിക്കുന്ന, ചിക്കൻ കബ്സ, പിന്നെ ഫ്രൂട്ട് സലാഡ്, ഐസ്ക്രീം, സോഫ്റ്റ് ഡ്രിങ്കസ് എന്ന് പലതും വാങ്ങി കഴിച്ചിട്ട് ഞങ്ങൾ ഇറങ്ങി.

“മറിയേച്ചിയും ഞങ്ങളുടെ ഫ്ലാറ്റിലേക്ക് പോര്, നാളയും അവധി

💬 Comments

View all comments