0%

Chapter Title : അഞ്ചന ചേച്ചി 5 [Eros - God of Lust]

Author : Erosgol Read All Parts 3297

ഇല്ലാതെ വന്നപ്പോ, ചേച്ചിയുടെ രണ്ട് കൈയും പിടിച്ചു കൊണ്ട്‌ എന്റെ കണ്ണുകളെ ഇറുക്കിയടച്ചു കൊണ്ട്‌ ഞാൻ അനങ്ങാതെ നിന്നു.

അവസാനം, പിച്ചി തിരുമ്മി കൊണ്ടിരുന്ന എന്റെ രണ്ട് കവിളും വിട്ടിട്ട് ചേച്ചി സോഫയിൽ പോയിരുന്നു.

ഞാൻ വേഗം എന്റെ റൂമിലേ ബാത്റൂമിൽ ഉണ്ടായിരുന്ന കണ്ണാടിക്ക് മുന്നില്‍ പോയി നിന്നു.

രണ്ട് കവിളും തക്കാളി പോലെ ചുവന്ന് പോയിരുന്നു. അവിടെ തൊട്ടപോ നല്ല വേദനയും എടുത്തു.

“നിനക്ക് എന്തിന്‍റെ കേടായിരുന്നടാ പൊട്ടാ?” കണ്ണാടിയെ നോക്കി ഞാൻ ദേഷ്യത്തില്‍ ചോദിച്ചു.

എന്തായാലും തെറ്റ് ചെയ്തതിന് ശിക്ഷയും കയ്യോടെ കിട്ടി. ഇനി പോയി മാന്യമായി മിണ്ടാതിരുന്നു കഴിക്കാം. എനിക്ക് പട്ടിണി ഒന്നും കിടക്കാന്‍ വയ്യാ.

ഞാൻ വേഗം എന്റെ മുഖം കഴുകി. അപ്പോഴും കവിളിന് വേദന ഉണ്ടായിരുന്നു, പക്ഷേ നല്ലതുപോലെ ഒന്ന് മസാജ് ചെയ്തതും വേദന കുറഞ്ഞു.

ഞാൻ നേരെ ഹാളിലേക്ക് വന്നു. ചേച്ചി തലയ്ക്ക് കൈയും കൊടുത്ത് സോഫയിൽ ഇരിക്കുന്നത് കണ്ടു.

“ചേച്ചി വാ, നമുക്ക് കഴിക്കാം.” ഞാൻ ചേച്ചിയോട് പറഞ്ഞതും ചേച്ചി ആശ്ചര്യത്തോടെ തല പൊക്കി എന്നെ നോക്കി.

“പട്ടിണി കിടക്കാന്‍ അല്ല കിച്ചനിൽ ആ ഫുഡ് ഒക്കെ ഞാൻ ഉണ്ടാക്കി വച്ചത്‌, മര്യാദയ്ക്ക് വന്ന് ചേച്ചിയും കഴിച്ചേ.”

അതും പറഞ്ഞ്‌ ഞാൻ അടുക്കളയിലേക്ക് പോയി.

ഭാഗ്യത്തിന്‌ ചേച്ചിയും പിന്നാലെ വന്നു.

എല്ലാം എടുത്ത് ഹാളില്‍ മേശപ്പുറത്ത് കൊണ്ട്‌ വച്ചിട്ട് ഞങ്ങൾ കഴിക്കാൻ ഇരുന്നു.

അടുത്തിരിക്കാൻ മടി തോന്നിയത്‌ കൊണ്ട്‌ ഞാൻ ചേച്ചിയുടെ എതിര്‍ വശത്ത് പോയിരുന്നതും ചേച്ചിയുടെ മുഖം വല്ലാണ്ടായി.

എനിക്ക് ചോറ് ഇട്ടുതരാന്‍ ചേച്ചി എന്റെ പ്ലേറ്റ് എടുക്കാൻ തുടങ്ങിയതും, “എനിക്ക് ഞാൻ എടുത്തോളാം.” എന്നും പറഞ്ഞ്‌ ഞാൻ എന്റെ പ്ലേറ്റിനെ എടുത്ത് എന്റെ കൈയിൽ പിടിച്ചു.

അത് കേട്ട് ചേച്ചിയുടെ മുഖം വാടി. പക്ഷേ ഒന്നും മിണ്ടാതെ ചേച്ചി സ്വന്തം പ്ലേറ്റിൽ ആവശ്യമുള്ളത് എടുത്തു വച്ചു.

ഞാനും എനിക്ക് വേണ്ടത് എടുത്ത ശേഷമാണ് ചേച്ചി കഴിക്കാൻ തുടങ്ങിയത്‌.

ഒരു പിടി കഴിച്ചതും ചേച്ചിയുടെ കണ്ണുകൾ ശെരിക്കും വിടര്‍ന്നു. വാ തുറന്ന് നല്ലത് പറഞ്ഞില്ലെങ്കിലും ചേച്ചി ആസ്വദിച്ച്

💬 Comments

View all comments