Chapter Title : അഞ്ചന ചേച്ചി 5 [Eros - God of Lust]
ചാടി എഴുനേറ്റതും... ചേച്ചിയും വേഗം എണീറ്റ് എന്നോട് ക്ഷമ ചോദിച്ചു.
എന്നിട്ട് വേറെയും എന്തോ എന്നോട് പറഞ്ഞു കൊണ്ടിരുന്നു. പക്ഷേ എന്റെ ഹൃദയം ഇടിച്ചു പൊളിക്കുന്ന ശബ്ദം മാത്രമാണ് എന്റെ ചെവിയില്‍ കേട്ടത്.
എന്റെ കണ്ണുകൾ നിറഞ്ഞ് ഒഴുകി കൊണ്ടിരുന്നത് കൊണ്ട് എനിക്ക് ഒന്നും തന്നെ ശെരിക്കും കാണാന്‍ കഴിഞ്ഞില്ല. ദേഷ്യവും സങ്കടവും സഹിക്കാൻ കഴിയാത്തത് കൊണ്ട് എനിക്കൊന്നും ചിന്തിക്കാനും കഴിഞ്ഞില്ല.
ഞാൻ എന്റെ ഫ്ലാറ്റ് തറയേ ചവിട്ടി പൊളിക്കാന്‍ ശ്രമിക്കുന്നത് പോലെ ചവിട്ടി അരച്ച് കൊണ്ട് എന്റെ റൂമിലേക്ക് പാഞ്ഞു പോയി.
എന്റെ റൂമിൽ കേറിയതും എന്റെ റൂം കതവിനെ ഞാൻ പൂട്ടി. എന്നിട്ട് എന്റെ ബെഡ്ഡിൽ ഞാൻ മുഖം പൂഴ്ത്തി കിടന്നിട്ട്, എന്റെ ജീവിതത്തിൽ ഞാൻ ആദ്യമായി അലറിക്കരഞ്ഞു.
അവസാനം ക്ഷീണിച്ച് അവശനായി ഞാൻ ഉറങ്ങിപ്പോയി.
******************
എന്റെ മൊബൈൽ റിംഗ് ആവുന്ന ശബ്ദവും വാതിലിൽ ശക്തമായി മുട്ടുന്ന ശബ്ദവും കേട്ടുകൊണ്ടേ ഇരുന്നു.
മണിക്കൂറുകള്‍ കഴിഞ്ഞിട്ടും എന്റെ ഫോൺ നിർത്തി നിർത്തി അടിച്ചു കൊണ്ടേയിരുന്നു. അതുപോലെ കതകിലെ മുട്ടലും.
ഇനിയും ആ രണ്ട് ശബ്ദവും തുടര്‍ന്നാല്‍ എനിക്ക് ഭ്രാന്ത് പിടിക്കുമെന്ന് തോന്നി. അതുകൊണ്ട് നിവർത്തിയില്ലാതെ ചേച്ചിയുടെ കോൾ കട്ട് ചെയ്തിട്ട് ഞാൻ പോയി വാതില്‍ തുറന്നു.
ചേച്ചി തറയില്‍ മുട്ടുകുത്തി ഇരുന്ന് കരഞ്ഞു കൊണ്ടാണ് കൈ മുറുകി പിടിച്ച് എന്റെ കതകിൽ മുട്ടി കൊണ്ടിരുന്നത്.
ഞാൻ വാതില്‍ തുറന്നതും അവൾ വേഗം എഴുന്നേറ്റു. എന്നിട്ട് ഓടി വന്ന് എന്നെ കെട്ടിപിടിച്ചു കൊണ്ട് ആര്‍ത്ത് കരഞ്ഞു.
ഇടയ്ക്ക് ചേച്ചിക്ക് ശ്വാസം പോലും വിടാൻ പറ്റാതെ ചേച്ചി താഴെ വീണ് പിടഞ്ഞതും ഞാൻ ശെരിക്കും പേടിച്ചുപോയി.
“ചേച്ചി...! ശ്വാസം വിട് ചേച്ചി?” പേടിച്ച് വിരണ്ടു പോയ ഞാൻ ചേച്ചിയുടെ നെഞ്ചില്‍ അല്‍പ്പം ശക്തിയോടെ മൂന്ന് നാല് വട്ടം ഇടിച്ചതും ചേച്ചിയുടെ ശ്വാസം തിരിച്ചു കിട്ടി.
ചേച്ചി ഉടനെ ശ്വാസം ആഞ്ഞെടുത്തു. എന്നിട്ട് നിര്‍ത്താതെ ചുമയ്ക്കാൻ തുടങ്ങി.
ഞാൻ വേഗം ചേച്ചിയെ തറയില്‍ നിന്ന് കോരി എടുത്ത് എന്റെ ബെഡ്ഡിൽ കൊണ്ട് കിടത്തി. എന്നിട്ട് വേഗം ചെന്ന് വെള്ളം എടുത്തുകൊണ്ട്
💬 Comments
View all comments