Chapter Title : അഞ്ചന ചേച്ചി 5 [Eros - God of Lust]
ഭർത്താവ് കള്ള് കുടിയനും പെണ്ണ് പിടിയനും ആണെന്ന് ഞങ്ങളുടെ വിവാഹത്തിന് മുമ്പേ നിനക്കറിയാം. അയാൾ എനിക്ക് ഫോൺ ചെയ്തു പോലും അധികം സംസാരിക്കില്ല എന്നും നിനക്കറിയാം. അയാള്‍ക്ക് എന്നോട് സ്നേഹം പോലുമില്ല എന്നും ആദ്യം മുതലേ നി അറിഞ്ഞ കാര്യമാണ്. അതുകൊണ്ട് നി എന്നോട് സ്നേഹം കാണിച്ചാല്‍, സ്നേഹത്തിനു വേണ്ടി ദാഹിക്കുന്ന ഞാനും നിന്നേ സ്നേഹിക്കും എന്ന് നി കണക്കുകൂട്ടി.. ശേഷം എന്റെ ശരീരവും ഞാൻ നിനക്ക് തരും എന്നൊക്കെ ചിന്തിച്ചുകൂട്ടി.” അവള്‍ കുറ്റപ്പെടുത്തും പോലെ പറഞ്ഞു. “സത്യം പറ, എന്റെ ശരീരം കിട്ടാന്‍ വേണ്ടിയല്ലേ എന്നോട് ഈ സ്നേഹമൊക്കെ നി കാണിക്കുന്നത്?”
ഇവൾക്കിതെന്താണ് പറ്റിയത്? ഞാൻ ശെരിക്കും അന്തംവിട്ടിരുന്നു പോയി. അന്ന് എന്റെ മനസ്സിനെ ഇവൾക്ക് തുറന്ന് കാണിച്ചിട്ടും എന്റെ യാഥാര്‍ത്ഥ സ്നേഹം മനസ്സിലായില്ലേ? അതോ അതൊക്കെ ഇവളുടെ ശരീരത്തെ പ്രാപിക്കാന്‍ വേണ്ടി ഞാൻ നടത്തുന്ന നാടകം എന്നാണോ ഇവളുടെ വിചാരം?!
എന്റെ ചേതോവികാരം മനസ്സിലാവാതെ അവൾ തുടർന്നു,
“വിവാഹം കഴിഞ്ഞ പെണ്ണാണെന്ന് അറിഞ്ഞു കൊണ്ട് തന്നെ എന്നോട് ഇഷ്ട്ടമാണൊന്ന് പറയുമ്പോ, കാര്യങ്ങൾ ഒക്കെ ഊഹിച്ചെടുക്കാൻ എനിക്ക് കഴിയും, വിക്രം.” അവള്‍ മുഖം കറുപ്പിച്ചു കൊണ്ട് തുടർന്നു, “അല്ലാതെ പിന്നെ വേറെ എന്ത് ഉദ്ദേശത്തിലാണ് കല്യാണം കഴിഞ്ഞ എന്നോട് ഇഷ്ട്ടം ആണെന്നൊക്കെ നിനക്ക് പറയാൻ തോന്നുക? തീർച്ചയായും ശരീരം മാത്രം മോഹിച്ചാണ് ഈ ഇഷ്ട്ടം ഒക്കെ നി കാണിക്കുന്നത്.” ചേച്ചി ഗൗരവത്തോടെ പറഞ്ഞിട്ട് എന്റെ കണ്ണില്‍ തറപ്പിച്ചു നോക്കി.
അപ്പോഴും എനിക്കൊന്നും പറയാൻ തോന്നിയില്ല. കഴിഞ്ഞില്ല എന്നതാണ് സത്യം.
“എന്റെ പ്രശ്‌നങ്ങളും നിസ്സഹായാവസ്ഥയും മനസ്സിലാക്കി നി എന്നെ മുതലെടുക്കുകയല്ലേ ചെയ്യുന്നത്?” ചേച്ചി വേദനയോടെ ചോദിച്ചു.
ആ കുറ്റപ്പെടുത്താന്‍ കേട്ട് എനിക്ക് വല്ലാത്ത സങ്കടം തോന്നി.
“എന്റെ മനസ്സിനെ അല്ല, എന്റെ ശരീരത്തെ ആണ് നി സ്നേഹിക്കുന്നതെന്ന് എനിക്ക് മനസ്സിലാക്കാൻ കഴിയും. എന്റെ ശരീരത്തെ ഒരിക്കല്‍ എങ്കിലും നിനക്ക് പൂര്‍ണമായി അനുഭവിക്കാന്‍ കിട്ടി കഴിഞ്ഞാൽ എന്നോടുള്ള നിന്റെ ഈ സ്നേഹമൊക്കെ അസ്തമിച്ചും പോകും എന്നും എനിക്കറിയാം.” സങ്കടത്തോടെ പറഞ്ഞിട്ട് ചേച്ചി കരയാന്‍ തുടങ്ങി.
ഞാൻ ചേച്ചിയെ മുതലെടുക്കുകയാണോ ചെയ്യുന്നത്?
💬 Comments
View all comments