0%

Chapter Title : അഞ്ചന ചേച്ചി 6 [Eros - God of Lust] [Climax 2]

Author : Erosgol Read All Parts 4.8K

പോവില്ലടി കള്ളി.” മറിയ ചിരിയോടെ പറഞ്ഞു, “പക്ഷേ അവന്റെ മതിപ്പിനെ അറിയാവുന്ന നി തമാശയ്ക്ക് പോലും അവനെ നോവിക്കരുത്. നി മുഖം ചുളിച്ചാൽ പോലും അവന്‍ തകർന്നു പോകും. എപ്പോഴും അത് മനസ്സിൽ ഇരിക്കട്ടെ.” മറിയ വളരെ ഗൗരവപൂര്‍വ്വം പറഞ്ഞിട്ട് എന്റെ കവിളിൽ ഉമ്മ തന്നിട്ട് അവളുടെ ഭർത്താവിന്റെ അടുത്തേക്ക് പോയി.

ഉടനെ അഞ്ചന എന്നെ വാത്സല്യപൂർവ്വം നോക്കി ചിരിച്ചു.

അവസാനം രാത്രി വൈകിയാണ് എല്ലാവരും അവരവരുടെ റൂമിലേക്ക് പോയത്.

എന്റെ അച്ഛന്റെ രണ്ടാമത്തെ വിവാഹം കഴിഞ്ഞ്, രാകേഷും നെഷിധയും കൂടി ജനിച്ചതിന് ശേഷമാണ് ഈ വീടിനെ അച്ഛൻ പണിതത്.

അതുകൊണ്ടാവും താഴാതെ നിലയില്‍ നാല് ബെഡ്റൂം കെട്ടാന്‍ അച്ഛൻ പ്ലാൻ ചെയ്തത്. പക്ഷേ ആദ്യം ഒറ്റ നിലയുള്ള വീടിനെ ആണ്‌ കെട്ടിയത്. പിന്നെ ഞങ്ങൾ കുട്ടികൾ കുറച്ചൊക്കെ വളര്‍ന്ന ശേഷമാണ് രണ്ടാമത്തെ നിലയും വന്നത്. അതിൽ രണ്ട് ബെഡ്റൂം ഉണ്ട്.

അതുകൊണ്ട്‌ ആറ് ബെഡ്റൂം ഉള്ളതുകൊണ്ട് ഇപ്പോൾ ഉള്ള എല്ലാവർക്കും താമസിക്കാന്‍ അത്ര പ്രശ്നം ഇല്ലായിരുന്നു.

മറിയയും ഭർത്താവിനും രണ്ടാം നിലയില്‍ തന്നെ റൂം കൊടുത്തിരുന്നു. അതുപോലെ മുകളില്‍ തന്നെ അഞ്ചനയുടെ അച്ഛനും അമ്മയും കിടന്നു.

താഴെ അമ്മ ഒരു റൂമിലും, അഞ്ചനയും നെഷിധയും മറ്റൊരു റൂമിലും കിടന്നു.

പക്ഷേ ബഷീര്‍ മാമയും ഹരിദാസ് ചേട്ടനും അവരവരുടെ ഭാര്യയും മക്കളെയും കാണാന്‍ പോയി. വിവാഹത്തിന് ഫാമിലിയെ കൊണ്ടു വരാൻ പറഞ്ഞിട്ടാണ് അവരെ ഞങ്ങൾ യാത്രയാക്കിയത്.

അതുകൊണ്ട്‌ എന്റെ റൂം എനിക്കും രാകേഷിന് അവന്റെ മുറിയും കിട്ടി.

അന്ന് പാതിരാത്രി കഴിഞ്ഞ് അഞ്ചന എന്റെ റൂമിൽ വന്ന്

💬 Comments

View all comments