0%

Chapter Title : അന്ധകാരം 1 [RDX-M]

Author : RDX-M Read All Parts 482

ഓരിയിടുന്ന ഒരു നായെ നോക്കി കല്ല് എടുത്ത് എറിഞ്ഞു…

ആ നായ അയാളെ നോക്കി ഒന്ന് മുരണ്ടു…അതിനു ശേഷം പൊന്ത കാടിനു ഉള്ളിലേക്ക് ഓടി മറഞ്ഞു …

അയാൾക്ക് ഉളളിൽ ചെറുതായി പേടി തോന്നി… എന്നാല് മദ്യത്തിൻ്റെ പുറത്തെ ധൈര്യത്തിൽ അയാള് മുന്നോട്ടേക്ക് നടന്നു…

അയാൾ മുന്നിൽ നടക്കുന്ന ഒന്നര കിലോമീറ്റർ നീളമുള്ള തോട്ടുവരമ്പിനോട് ചേർന്ന് ഇരുവശത്തും വരിവരിയായി തല ഉയർത്തി നിൽക്കുന്ന വലിയ പനകൾ നിറ നിരയായി നിൽക്കുന്നുണ്ട്…

എന്നും ഒറ്റക്ക് നടന്നു പോകുന്ന ഒരു വഴി ആണ് എന്ന് ഇന്ന് തോന്നുന്നില്ല… ആകെ ഒരു മാറ്റം പോലെ….വല്ലാത്ത ഒരു അന്തരീക്ഷം

ഉള്ളിലെ ഭയം നിമിത്തം അയാൾ നടത്തത്തിന്റെ വേഗത കൂട്ടി. ചെറിയ നിലാവെളിച്ചത്തിൽ വഴിയരികിൽ നിൽക്കുന്ന പനകൾക്കും പൊന്തകാടിനും ഒരു ഭീകരരൂപം കൈവന്നതുപോലെ തോന്നിച്ചു.

ആ നേരത്തു തന്നെയാണ് പാടത്തെ പാഴ്ച്ചെടികൾക്കുള്ളിൽ നിന്ന് ഒരു കുറുക്കന്റെ ഓരിയിടലുയർന്നത്. അതിനു മറുപടിയെന്നോണം നാലുഭാഗത്തു നിന്നും അസംഖ്യം കുറുക്കൻമാരുടെ

ഓരിയിടലുമുയർന്നു. അതുകൂടി കേട്ടതോടെ അയാളുടെ

ഹൃദയമിടിപ്പ് മൂന്ന് മടങ്ങ് ആയി കൂടി. മുന്നോട്ടുള്ള ധൃതിപിടിച്ച നടത്തം ചെറിയൊരു ഓട്ടമായി മാറി.

കുറേകൂടി മുമ്പോട്ട് പോയാൽ പാടത്തിന്റെ ഇരുവശത്തുമുളള കരകളിൽ വീടുകളുണ്ട്. ദൂരെയുള്ള ആ വീടുകളിൽ മങ്ങികത്തുന്ന വെളിച്ചം അയാൾക്ക് കാണാം. ആദ്യം കാണുന്ന വീട് ചന്ദ്രൻ്റെ ആണ്…

എങ്ങനെയെങ്കിലും അവിടെയെത്തിയാൽ രക്ഷപ്പെട്ടു എന്ന ചിന്തയിൽ മുന്നോട്ട കുതിക്കവേ പെട്ടെന്നാണ് ദൂരെയായി അയാളാ കാഴ്ച്ച കണ്ടത്….

മുൻപിൽ നിൽക്കുന്ന പോസ്റ്റിൽ നിന്നും ഒരു വല്ലാത്ത ശബ്ദത്തോടെ തീ തെറിച്ചു….

ഒരേ സമയം ദൂരെ തെളിഞ്ഞു കണ്ടിരുന്ന വീടുകളിലെ വൈദ്യുത വെളിച്ചങ്ങൾ ഒരേസമയം പെട്ടെന്ന്  അണഞ്ഞു…അയാളുടെ മുന്നില് നിന്നിരുന്ന പോസ്റ്റുകളുടെ അടക്കം എല്ലാ ലൈറ്റും നിശ്ചലം ആയി….

അതോടെ ദിക്കറിയാതെ ഒരു ശൂന്യത

അയാളെ ബാധിച്ചു.അതോട് കൂടി ചുറ്റുഭാഗത്തു നിന്നും കുറുക്കൻമാരുടെ നിർത്താതെയുള്ള ഓരിയിടൽ ഉച്ചസ്ഥായിലായി. അയാളുടെ ഹൃദയമിടിപ്പ് വീണ്ടും കൂടി.

അയാള് ആകാശത്തേക്ക് നോക്കി അതുവരെ ഉണ്ടായിരുന്ന നക്ഷട്ത്രങ്ങളോ ചന്ദ്രനോ നിലാവ് വെട്ടമോ അയാള്ക്ക് സഹായത്തിനു ആയി ഉണ്ടായിരുന്നില്ല ..

പെട്ടെന്ന് ഉള്ള അന്തരീക്ഷത്തിന്റെ മാറ്റം കണ്ട്

ഭയന്നുവിറക്കാൻ തുടങ്ങിയ

💬 Comments

View all comments